"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 16: | വരി 16: | ||

[[പ്രമാണം:lk20002.JPG|thumb|350px|right|
പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്. സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണി ടീച്ചർക്ക് കൈമാറി | [[പ്രമാണം:lk20002.JPG|thumb|350px|right| ''' വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ് '''
പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൈതാങ്ങ്. സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണി ടീച്ചർക്ക് കൈമാറി | ||

22:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പത്രം
ലക്ഷ്യങ്ങൾ
- കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
- കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
- നിരീക്ഷണത്വര വളർത്തൽ
- വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
അറിവിന്റെ തിരികൊളുത്തി പുതയ അധ്യയനം
വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. എട്ടാംതരം മുതൽ പന്ത്രണ്ടാംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..
വട്ടേനാട് പയ്യൻമാരെ ആവേശം കൊള്ളിച്ച് കിക്കോഫ്
വട്ടേനാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് കിക്കോഫ്... ഡി.ജെ സോങിന്റെ ആഭിമുഖ്യത്തോടെയുള്ള കിക്കോഫിന്റെ വരവ് വട്ടേനാട് പയ്യൻമാരെ കൂടുതൽ ആവേശപുളകിതമാക്കി. സംഗീതത്തിന്റെ നൃത്ത ചുവടുകൾക്ക് വിരാമം മിട്ട് അവർ പറന്ന് തുടങ്ങി. മലയാളമനോരമ അക്ഷയ ജ്വല്ലേഴ്‌സിന്റെയും നേതൃത്വത്തിലാണ് കിക്കോഫ് എന്ന പരിപാടി വട്ടേനാടിൽ അരങ്ങേറിയത്.ഒരു ജി.കെ ചോദ്യത്തിലൂടെ ആദ്യമത്സരാർഥിയെ കണ്ട്പിടിച്ച് കളിക്കളത്തിൽ പോരാട്ടം തുടങ്ങി. വാശിയേറിയ മത്സരത്തിനൊടുവിൽ നൂറ്റിപതിനേഴ് കിക്കോഫോടെ സമദ് എന്ന വിദ്യാർഥി ഒന്നാമതായി. തൊട്ട്പിറകെ രണ്ടും മൂന്നും സ്ഥാനം അലങ്കരിച്ച് തൻസീർ എന്ന വിദ്യാർഥിയും മറ്റ് കൂട്ടുകാരും ലോകകപ്പിന്റെ ആവേശത്തിനിടയിൽ ഒരു നല്ല അനുഭവം തന്നെയാണ് വട്ടേനാട് സ്‌കൂളിന് നൽകിയത്.
വായനയിലൂടെ വളരാം
വട്ടേനാട്: ആസ്വാദകരമായ ജീവിത താളത്തിലെ ദിനം. ജൂൺ 19. പുലർകാല വന്ദനത്തെ ആസ്വദിച്ച് കൊണ്ട് വിദ്യാർഥികൾ വട്ടേനാട് ഇന്റർനാഷണൽ സ്‌കൂളിലേക്ക് കാലത്തിന്റെ കൂടെ കാർമേഘം മുകളിൽ. പത്ത് മണിആകുമ്പോഴേക്കും സ്പീക്കറിലൂടെ വിസിൽ മുഴങ്ങി. ചെറുപുഞ്ചിരികൾ വിടർത്തി കൊണ്ട് വിദ്യാർഥികൾ നിറഞ്ഞ് നിന്നു. വായനാദിനത്തോടനുബന്ധിച്ച് പ്രതിജ്ഞയും ഉണ്ടായിരുന്നു. സ്‌നേഹത്തിന്റെ ഭാഷയിൽ റാണി ടീച്ചർ വാക്കുകൾ പകരാൻ തുടങ്ങി. അങ്ങനെ ഓരോരുത്തരും . എല്ലാവർഷവും തുടർന്ന് വരുന്ന ക്ലബ്ബുകളിലേയും ഉദ്ഘാടനം ഉച്ചക്ക് നടന്നു. വായനയും വാചകവും കൊണ്ട് ആ ഉദ്ഘാടനം കഴിഞ്ഞു.
പ്ലാസ്റ്റിക് വട്ടേനാടിന്റെ ശത്രു
വട്ടേനാട്: പ്ലാസ്റ്റിക് വിമുക്ത കേരളം എന്ന ആശയത്തോടനുബന്ധിച്ച് വട്ടേനാട് സ്‌കൂളിൽ പ്ലാസ്റ്റിക് പെന്നിന് പകരം പേപ്പർ പെൻ എന്നപുതിയ ആശയം രൂപീകരിച്ചു. വർണ്ണകടലാസ് കൊണ്ടുണ്ടാക്കിയ പേപ്പർ പെന്നാണ് വട്ടേനാട് സ്‌കൂളിൽ തുടക്കം കുറിച്ചത്. പത്താംതരത്തിൽ പഠിക്കുന്ന വിനയ എന്ന വിദ്യാർഥിനിയാണ് പേപ്പർ പെൻ അസംബ്ലിയിൽ വെച്ച് പ്രധാനധ്യാപിക റാണി ടീച്ചർക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
കുതിക്കുന്നു കലാലയം എന്നും കിതക്കും വരെ
വട്ടേനാട്: വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
മൊഞ്ചോടെ പെരുന്നാൾ മഹന്തി
വട്ടേനാട്: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസിൽ മൊഞ്ചത്തിമാരുടെ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികളെയാണ് മത്സരത്തിനായി ക്ഷണിച്ചത്. ഉച്ചക്ക നടന്ന ഈ കലാപരിപാടിയുടെ ഫലപ്രഖ്യാപനം വിധികർത്താക്കളായ ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ അറിയിച്ചു.
വളരുന്ന വായനക്കായി പുസ്‌കോത്സവം
വട്ടേനാട്:വട്ടേനാട് സ്‌കൂളിൽ വായനയുടെ പൊൻതിളക്കം തീർത്ത് പുസ്തകോത്സവ പെരുമ. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്ന ഈ സുപ്രധാന സംഭവം അധ്യാപകരും വിദ്യാർഥികളും ഒരുപോലെ പ്രയോജനപ്പെടുത്തി.
ഭൂമിക്കായി കൈകോർക്കാം
വട്ടേനാട്: ഗവ.വൊക്കേഷണൽഹയർസെക്കൻഡറി സ്‌കൂളിൽ ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി സുഹൃത്തിന് ഒരു തൈ എന്ന പരിപാടിയിലൂടെ വിദ്യാർഥി മറ്റൊരു വിദ്യാർഥിക്ക് തൈനൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ ഓർക്കാനായി ഒരു ദിനം എന്നായിരുന്നു പരിസ്ഥിതിദിന മുദ്രാവാക്യം. വട്ടേനാട്ടിലെ ഒരു പൂർവ്വ വിദ്യാർഥി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഈ വർഷത്തെ മുദ്രവാക്യത്തെ കുറിച്ചും വിവരിക്കുകയും പരിസ്ഥിതിയെ കുറിച്ചൊരു കൊച്ചു കവിത ആലപിക്കുകയും ചെയ്തു.

ഈ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായരോ ഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ പ്രളയകാലത്ത് കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം