"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.H.S.S.IRIKKOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

18:32, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ഇരിക്കൂർ
വിലാസം
ഇരിക്കൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
05-12-2016Mtdinesan




1957 ല്‍ സ്ഥാപിതമായ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയം.കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളില്‍ ഒന്നായ ഇരിക്കൂര്‍ പട്ടണത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിനോടു ചേര്‍ന്ന് ഒരു കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്നു.ഇരിക്കൂര്‍ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളില്‍ നിന്നും വയനാടന്‍ കുന്നുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂര്‍ സ്ഥിതിചെയ്യുന്നത്.ഇവിടെ വളപട്ടണം പുഴ അറിയപ്പെടുന്നത് ഇരിക്കൂര്‍ പുഴ എന്നാണ്.പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും നിലാമുറ്റം മഖാമും സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.

1957 ല്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങള്‍ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടില്‍ കുഞ്ഞപ്പനമ്പ്യാര്‍ സൗജന്യമായി നല്‍തിയ പത്ത് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.2010 മാര്‍ച്ചില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു.ഹയര്‍സെക്കന്റി വിഭാഗത്തില്‍ സയന്‍സ്-രണ്ടു ബാച്ച്,ഹ്യുമാനിറ്റീസ്-രണ്ട് ബാച്ച്,കൊമേഴ്സ് ബാച്ച് എന്നിവയുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനെട്ട് ഡിവിഷനുകളും പ്രൈമറി വിഭാഗത്തില്‍ ഏഴു ഡിവിഷനുകളും ഉണ്ട്.അഞ്ച്,ആറ് ക്ലാസ്സുകളില്‍ ഓരോ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.

ചരിത്രം

1957 ല്‍ സ്ഥാപിതമായ ഇരിക്കൂര്‍ ഹൈസ്ക്കൂളില്‍ ഇന്ന പ്രൈമറി ,ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പതത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളില്‍ സയന്‍സ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[1] എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു.ജൂണിയര്‍ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹയര്‍സെക്കന്റി വിഭീഗത്തില്‍ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.*[2]

സംസ്ഥാനസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണു ഈ സ്കൂള്‍ പ്രവര്‍തതിക്കുന്നത്..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദം ചൊവ്വ, ലീല, സതി.എന്‍, പി.കെ.ഹരിദാസന്‍, ഒ.മോഹനന്‍, ജയവര്‍ദ്ധനന്‍, ചന്ദ്രന്‍, പ്രഭാകരന്‍ , സി.രാഘവന്‍, പി.പി.രാഘവന്‍, കുഞ്ഞിക്കണ്ണന്‍, ശകുന്തള.പി.എം,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.988614" lon="75.555038" zoom="13" width="350" height="350" controls="large">11.071469, 76.077017, MMET HS Melmuri11.988174, 75.55742, GHSS Irikkur11.988111, 75.557656, GHSS IrikkurIrikkur HSS13.469263, 76.633072</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ഇരിക്കൂർ&oldid=150493" എന്ന താളിൽനിന്ന് ശേഖരിച്ചത്