"ഗവ. എൽ. പി. എസ്. തൈക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .തയ്യ്ക്കൽ/ചരിത്രം എന്ന താൾ ഗവ. എൽ. പി. എസ്. തൈക്കൽ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
12:34, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൈക്കൽ ഗ്രാമത്തിലെ കുട്ടികളെ വിദ്യയിലും സംസ്ക്കാരത്തിലും സമ്പന്നരാക്കുന്നതിനായി പ്രദേശത്തെ പൗരപ്രമാണിയായിരുന്ന തൈശ്ശേരിപണിക്കർ 1917 ൽ സ്ഥാപിച്ച ഈ വിദ്യാലയം. തൈശ്ശേരി പളളിക്കൂടം എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അന്ന് 1മുതൽ 7 വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. അന്ന് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോരത്ത് സ്ഥിതിചെയ്യുന്ന സന്മാർഗ്ഗചന്ദ്രോദയം സ്ക്കൂൾ എന്ന ഈ സ്കൂൾ 1960 കളിലാണ് മാനേജർ ഗവൺമെന്റിന് വിട്ടുകൊടുത്തത്. അന്നു മുതലാണ് ഇതിന്റെ പേര് ഗവൺമെന്റ് എൽ. പി. എസ്. തൈക്കൽ എന്ന് ആയി മാറിയത്. സർക്കാർ അന്ന് ഒരു കെട്ടിടം കൂടി നിർമ്മിച്ച് നൽകി. ഇപ്പോൾ ലോവർ പ്രൈമറി വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. 1988 ൽ പി. റ്റി. എ യുടെ ശ്രമഫലമായി ചുറ്റുമതിൽ, കിണർ മുതലായവ ഉണ്ടാക്കുകയും സ്ക്കൂൾ വൈദ്യുതികരിക്കുകയും ചെയ്തു. എസ്.എസ്.എ. മേജർ മെയിന്റനൻസ് ഫണ്ടുപയോഗിച്ച് സ്കൂളിന്റെ മുഖഛായമാറ്റി. സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് മഴവെള്ള സംഭരണി, ടോയിലറ്റ് കെട്ടിടം എന്നിവ നിർമ്മിച്ചു.ഗവൺമെന്റ് അംഗീകൃത പ്രീ പ്രൈമറി വിഭാഗം 2012ൽ പ്രവർത്തനംആരംഭിച്ചു. എം. എൽ.എ ഫണ്ടുപയോഗിച്ച് അസംബ്ലിപന്തൽ നിർമ്മാണം മുറ്റം ടൈൽ പാകൽ എന്നി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ഈ സ്ക്കൂൾ നിൽക്കുന്നത് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ചേർത്തലതെക്ക് ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിലാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |