"മോഡൽ/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം.
 
വിദ്യാഭ്യാസത്തിൻറെ ഒന്നാംഘട്ട ലക്ഷ്യമായ എല്ലാവർക്കും വിദ്യാഭ്യാ സമെന്ന കടമ്പയും കടന്ന് ഗുണമേന്മാവിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേയ്ക്കു ള്ള പ്രയാണത്തിൽ ഏറെദൂരം സഞ്ചരിച്ചുകഴിഞ്ഞു, നാടിൻറെ പ്രിയപ്പെട്ട ഈ വിദ്യാലയം. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ചരിത്രത്തിൽ ചെറുതല്ലാ ത്ത ഇടം നേടിയ ഈ വിദ്യാലയത്തിൻറെ നേട്ടങ്ങൾ ഒരിക്കലും യാദൃച്ഛികമല്ല. വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ, ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന നിരവധി വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിതാന്ത ജാഗ്രതയും ശ്രദ്ധയുമുണ്ട്. ലക്ഷ്യാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങളി ലൂടെ ഈ സ്ഥാപനത്തെ മികവിൻറെ കേന്ദ്രമായി മാറ്റിയതിൽ പി.ടി.എ. കമ്മി റ്റികൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഇവർ വിദ്യാലയത്തിലെ ഓരോ പ്രവർ ത്തനങ്ങളിലും ഒരേ മനസ്സോടെ പ്രവർത്തിക്കുകയും സേവനമനോഭാവ ത്തോടെ സ്ഥാപനത്തെ പരിപാലിക്കുകയും ചെയ്യുന്നു.
1958 ജൂലൈ 17-ന് ഹൈസ്കൂളായി തുടക്കംകുറിച്ച വിദ്യാലയം, ആർജിച്ച നേട്ടങ്ങൾക്കു പിന്നിൽ നിരവധി വ്യക്തികളുടെ അധ്വാനത്തിൻറെയും ത്യാഗത്തിൻറെയും കഥകളുണ്ട്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാ രത്തോടെ 1920-ൽ പ്രവർത്തനം തുടങ്ങിയ മീനങ്ങാടി ഗവ.എൽ.പി. സ്കൂളും 1953-ൽ നാട്ടുകാർ രൂപം നൽകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന മാരംഭിച്ച എയ്ഡഡ് യു.പി. സ്കൂളുമെല്ലാം, ഈ നാടിന് വെളിച്ചം പകർന്ന സ്ഥാപനങ്ങളാണ്. ഇതിൽ എം.പി. നാരായണൻനായർ മാനേജറായി നിലകൊ ണ്ടിരുന്ന എ.യു.പി. സ്കൂൾ പിൽക്കാലത്ത് സർക്കാറിനു വിട്ടുനൽകുകയും അത് ഹൈസ്കൂളിൻറെ ഭാഗമാവുകയും ചെയ്തു. 
കേരളപ്പിറവിയ്ക്കുശേഷം രൂപംകൊണ്ട പ്രഥമസർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പിന്നാക്കപ്രദേശ ങ്ങളിൽ ഹൈസ്കൂളുകൾ ആരംഭിക്കാൻ നിശ്ചയിച്ചപ്പോൾ ഇന്നാട്ടിലെ പൊതുപ്രവർത്തകർ രാഷ്ട്രീയ-സാമുദായിക ചിന്തകൾക്കതീതമായി ഉണർ ന്നുപ്രവർത്തിച്ചതിൻറെ ഫലമാണ് ഈ വിദ്യാലയം.
നാടിൻറെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സംഭാ വനകളർപ്പിച്ച അനേകംപേർ പൂർവ്വവിദ്യാർത്ഥികളുടെ ഗണത്തിലുണ്ട്. സിവിൽസർവ്വീസ് റാങ്ക്ജേതാക്കൾ, ചരിത്രഗവേഷകർ, ചലച്ചിത്രസംവിധായ കർ, യുവശാസ്ത്രജ്ഞർ, കലാകായിക പ്രതിഭകൾ തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൻറെ സംഭാവനകളായുണ്ട്.
1980-ൽ വയനാട് ജില്ല രൂപപ്പെടുന്നതിനുമുമ്പ് കോഴിക്കോട് ജില്ലയുടെ ഭാഗമായി നിലനിന്നിരിക്കുന്ന വേളയിൽതന്നെ കലാ-കായികരംഗങ്ങളിൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു. അറുപതുകളുടെ ആരംഭത്തിൽ മുതൽ ഇതുവരെയുള്ള കാലയളവിൽ കായികമേളകളിൽ ഗവ. ഹയർസെക്ക ണ്ടറി സ്കൂളിൻറെ വിജയം എടുത്തുപറയേണ്ടതാണ്.
ജില്ലാ-സംസ്ഥാന സ്കൂൾകലോത്സവങ്ങളിലും ശാസ്ത്ര-ഗണിത- സാമൂഹ്യശാസ്ത്രമേളകളിലും മികച്ച വിജയം കൊയ്യുന്ന മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ അക്കാദമികരംഗത്തെ മികവുകളുടെ പേരിലാ ണ് പൊതുസമൂഹം വിലയിരുത്തുക. സംസ്ഥാനത്തെ ഏതു പൊതുവിദ്യാ ഭ്യാസ സ്ഥാപനത്തോടും താരതമ്യം ചെയ്യാവുന്ന നേട്ടങ്ങൾ ഈ വിദ്യാലയ ത്തിൻറെ നാൾ വഴിയിലുണ്ട്.
കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രൊജ ക്ടിൻറെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നിശ്ചയിച്ചപ്പോൾ വയനാട് ജില്ലയിൽ നിന്നും നിർദ്ദേശിക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിലൊന്നായി മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ മാറുകയുണ്ടായി. അക്കാദമിക മികവാണ് വിദ്യാല യമികവ് എന്ന മാനദണ്ഡത്തെ അന്വർത്ഥമാക്കിയാണ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽനിന്നും ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയ ത്തെ അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി ബഹു. സുൽത്താൻ ബത്തേരി എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണൻ താൽ പര്യപ്പെട്ടതിൻറെ ഫലമായി സംസ്ഥാനസർക്കാർ നിർദ്ദേശിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിടം 5 കോടി 82 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാ ക്കുകയുണ്ടായി. ജില്ലയിൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയ ങ്ങളിൽ ആദ്യമായി നിർമാണം പൂർത്തീകരിച്ചതും സംസ്ഥാനത്ത് മൂന്നാമ തായി ഉദ്ഘാടനം ചെയ്യപ്പെട്ടതും മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂ ളാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനായി പി.ടി.എ. കമ്മിറ്റി നട ത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രസ്തുത ബ്ലോക്കിൻറെ ഉദ്ഘാടനം ശ്രീ.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് 2020 ഫെബ്രുവരി 12 ന് നിർവ ഹിക്കുകയുണ്ടായി.
1997-ൽ പ്രവർത്തനം ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം, സംസ്ഥാ നത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി നിരവധി നേട്ടങ്ങൾ കൈവ രിച്ചിട്ടുണ്ട്. പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവിൻറെ നിരവധി ഉദാഹരണങ്ങൾ ഇവിടെനിന്നു കണ്ടെത്താനാകും

23:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=മോഡൽ/മാനേജ്‌മെന്റ്&oldid=1251668" എന്ന താളിൽനിന്ന് ശേഖരിച്ചത്