"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/ചരിത്രം (മൂലരൂപം കാണുക)
17:16, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പെരിയാറിൻറെ തീരത്തായി സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൻറെ മധ്യഭാഗത്താണ് വെളളാരപ്പിള്ലി എന്ന കൊച്ചുഗ്രാമം. മൂന്നുവശവും വെളളത്താൽ ചുറ്റപ്പെട്ടതുകൊണ്ടാകാം ഈ പ്രദേശത്തിന് വെള്ളാരപ്പിള്ളി എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ശക്തൻ തമ്പുരാൻറെ ചരിത്രമുറങ്ങുന്ന കോട്ടയും ശ്രീപാർവ്വതീദേവിയുടെ തിരുവൈരാണിക്കുളം ക്ഷേത്രവും ഉയർന്നുനിൽക്കുന്ന സെ.ജോസഫ് ദേവാലയവും വെള്ളാരപ്പിള്ളി എന്ന ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു. കാഞ്ഞൂരിൻറേയും ശ്രീമൂലനഗരത്തിൻറെയും ഹൃദയഭാഗത്തായി 9-ാം വാർഡിൽ പ്രകൃതിരമണീയമായ ഗ്രാമഭംഗി ഉൾക്കൊണ്ട് വെളളാരപ്പിള്ളി ഗ്രാമത്തിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് തെക്കുംഭാഗം സെ.ജോസഫ്സ് എൽ.പി. സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായിട്ട് 120 വർഷം തികിഞ്ഞിരിക്കുന്നു. കാഞ്ഞൂർ സെ.മേരീസ് ഫൊറോന പള്ളിയുടെ കീഴിൽ 1902 ൽ ഒരു കുടിപ്പള്ളികൂടം എന്ന നിലയിൽ ഗ്രാമവാസികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനുവേണ്ടി പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ ഒരു ഓല ഷെഡിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. വാര്യമ്പുറം തോമസ് എന്ന വ്യക്തി സംഭാവന ചെയ്ത 56 സെൻറ് സ്ഥലത്തിൽ ഈ വിദ്യാലയം വീണ്ടും പുനരുദ്ധരിക്കപ്പെട്ടു. ശ്രീരാമവർമ്മ തമ്പാൻ ഹെഡ്മാസ്റ്ററുടെയും തുടർന്നുവന്ന പ്രഥമ അദ്ധ്യാപകരും ചാക്കുണ്ണിമാഷ്, ഔസേഫ് മാഷ്, എൽസി ടീച്ചർ, പത്രോസ് സർ, മേഴ്സി ടീച്ചർ, സിസ്റ്റർ റൂബി എന്നിവരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറി. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത്. | ||
കാഞ്ഞൂർ സെ.മേരീസ് കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിലായിരുന്ന ഈ വിദ്യാലയം 2004 ൽ വെള്ളാരപ്പിള്ളി സെ.ജോസഫ് പള്ളി മാനേജ്മെൻരിനു കീഴിലായി. ഇവിടെ എത്തുന്ന കുട്ടികൾക്ക് യാത്രാസൌകര്യം ലഭ്യമാക്കുന്നതിനായി 2005 ൽ സ്കൂൾ ബസും സ്വന്തമാക്കി. സ്വന്തമാക്കി കൂടാതെ ഈ അധ്യയനവർഷം തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കി ഉയർത്തി. | |||
വെള്ളാരപ്പിള്ളി പള്ളി മാനേജ്മെൻറിനു കീഴിലായിരുന്ന വിദ്യാലയം 2010 ൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസി ഏറ്റെടുത്തു. പ്രീപ്രൈമറി തലം മുതൽ 180 കുട്ടികളും 9 അദ്ധ്യാപകരും ഉണ്ട്. അറബി ഭാഷാ പഠനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകുന്നു. ഇംഗ്ലീഷിനും മലയാളത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ഇവിടെ അധ്യയനം നടത്തുന്നു. | |||
ഇന്ന് സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തികളും ഈ വിദ്യാലയത്തിൻറെ സംഭാവനകളാണ്. Phd തലത്തിൽ ഉയർന്ന ഡോ. ജോൺസൺ തേനായൻ, ഡോ. നെെജിൽ തേനായൻ, ഡോ. സിസ്റ്റിർ. ആഷ കുഴുപ്പിള്ളി, ഡോ. സെമിച്ചൻ ജോസഫ് എന്നിവർ ഇവിടത്തെ സജീവ സഹകരണത്തോടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. പുതിയ തലമുറക്ക് ഭാവിയുടെ താക്കോൽ നൽകുക എന്ന ശ്രമകരമായ ദൌത്യം ഏറ്റെടുത്തിരിക്കുന്ന ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെയും അർപ്പണബോധമുള്ള അധ്യാപകരുടെയും സഹായത്തോടെ ഉയർച്ചയുടെ പടികൾ ചവിട്ടിക്കൊണ്ടിരിക്കുന്നു. |