"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
== സ്റ്റാഫ് == | == സ്റ്റാഫ് == | ||
== <font color=red> | == <font color=red> ആദരാഞ്ജലികള്‍ == | ||
ആദരണീയനായ മാനേജര്‍ രവീന്ദ്രന്‍ പിള്ള സാറിന് ഞങ്ങളുടെ ആദരാഞ്ജലികള്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
15:57, 27 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട് | |
---|---|
വിലാസം | |
കടമ്പനാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2012 | Krkpmbhs |
പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ല്‍ ആണ് സ്ഥാപിച്ചത്. കുന്നത്തൂര്‍-അടൂര്‍ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
ചരിത്രം
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തില്‍ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സര്‍വ്വാദരണീയനായിരുന്ന, തുവയൂര്‍,കളീലുവിളയില്‍ ശ്രീമാന്‍ K R KRISHNA PILLAI അവര്‍കള്‍ സ്ഥാപിച്ചതാണ് ഇന്നത്തെ കെ ആര്‍ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ് എന്ന ഈ വിദ്യാലയം.
1948-ല്‍ ഈ സ്കൂള്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയി. 1955-ല്‍ എച്ച് എച്ച് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആര്‍ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേര്‍ന്ന് ഒരു ട്രെയിനിംഗ് സ്കൂള്‍ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേള്‍സ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍, അഗ്രികള്‍ച്ചര്‍,ഡെന്റല്‍ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്.2005 ല്‍ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂര്‍വവിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാന്‍ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തില്‍ 90% ന് മുകളില്‍ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്കൂളിന് സ്വന്തമായുണ്‍ട്.
വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് അഗ്രികള്‍ച്ചര്‍, ഡെന്‍ടല്‍ ലാബുകളും ഈ സ്കൂളിനുണ്ട്.
യു പി യ്ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ളാന്റ് ഇവ ഈ വിദ്യാലയത്തില്‍ സഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി. (കമാന്‍ഡിങ് ഓഫീസര്‍ ശ്രീ. എസ് പി സന്തോഷ്)
- എന്‍ എസ് എസ്. (പ്രോഗ്രാം ഓഫീസര്‍ ശ്രീ. എസ് മനോജ്)
- റെഡ് ക്രോസ് ( പ്രോഗ്രാം ഓഫീസര്‍ ശ്രീ. മനേഷ് ജെ ഉണ്ണിത്താന്‍ )
- ബാന്ട് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് തുടങ്ങിയവ
മാനേജ്മെന്റ്
ശ്രീമാന്‍ K Raveendranadhan Pillai ആണ് ഈ സ്കൂളിന്റെ മാനേജര്‍. ശ്രീമതി റ്റി സുനീതി കുമാരി ആണ് പ്രധാന അദ്ധ്യാപിക.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. കെ ആര്‍ വേലുപ്പിള്ള, 2. റ്റി ക്രഷ്ണ അയ്യര്‍ 3. എന്‍ രാമന്‍ പിള്ള 4. പി പി പദ്മനാഭന്‍ പിള്ള 5. പി നാരായണ പിള്ള 6. കെ എന്‍ ചെല്ലമ്മ 7. എന്‍ കെ നാരായണ പിള്ള 8. ജി വര്‍ഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആര്‍ ദാസപ്പന്‍ നായര്‍ 13. കെ ആര്‍ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആര്‍ ഇന്ദിരാഭായി 15. പി ജി സൂസമ്മ
സ്റ്റാഫ്
ആദരാഞ്ജലികള്‍
ആദരണീയനായ മാനേജര്‍ രവീന്ദ്രന്‍ പിള്ള സാറിന് ഞങ്ങളുടെ ആദരാഞ്ജലികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
യശശ:രീനായ ശ്രി. ഇ കെ പിള്ള (Ex.MLA), പ്രശസ്ത സാഹിത്യകാരന്‍ ശ്രി. കെ ജി ശങ്കരപ്പിള്ള, U N ല്‍ ഉന്നത പദവി അലങ്കരിക്കുന്ന ശ്രി. ജോണ്‍ സാമുവേല്‍ തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ സന്തതികളില്‍ ചിലരാണ്. ഞങ്ങള്‍ ഓര്‍മ്മീക്കുന്നു ഈ സരസ്വതി ക്ഷേത്രത്തിലെ എല്ലാ പൂര്‍വവിദ്യാര്‍ത്ഥികളേയും. നിങ്ങളുടെ അനുഭവങ്ങളും മറ്റും ഞങ്ങളെ krkpmbhs@rediffmail.com എന്ന വിലാസത്തില്‍ അറിയിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.134639" lon="76.726456" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.086435, 76.686367
KRKPM BHS KADAMPANAD
</googlemap>
|
|