"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
കണ്ണൂർജില്ലയിൽ തളിപറമ്പ താലൂക്കിൽ മലപ്പട്ടം പഞ്ചായത്തിൽ സഥിതിചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവണ്മെന്റ് ഹയർസെക്കന്റിസ്കൂൾ.1980 ൽ അധികാരത്തിൽ വന്ന ശ്രീ.ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ ,നിലവിൽഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഹൈസ്കൂളുകൾ അനുവദിക്കുക എന്ന നയത്തിന്റെ ഭാഗമായി മലപ്പട്ടത്ത് സ്കൂൾ അനുവദിച്ചു.അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.ഗോവിന്ദൻ മാസ്റററുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽവെച്ച് ശ്രീ.കെ.വി.മൊയ്തീൻകുട്ടി പ്രസിഡണ്ടും ശ്രീ.കെ.കെ.ഗോപാലൻ  സെക്രട്ടറിയുമായി  സ്കൂൾനിർമ്മാണ കമ്മറ്റി രൂപികരിച്ചു. സ്ഥലം സംഭാവന ചെയ്തവർ 1.എ.വി.കുഞ്ഞനന്തൻ 28 സെന്റ് 2.എ,വി.നാരായണൻ 56സെന്റ് 3.എ.വി.പത്മാവതി 28 സെന്റ് 4.കുഞ്ഞുമ്പിടുക്ക ലക്ഷമി അമ്മ 28 സെന്റ് 5.പൊട്ടക്കുന്നിൽ ശ്രീദേവി 28 സെന്റ് 6.കെ.ഇ.മാധവി അമ്മ 28 സെന്റ് 7.കെ.വി.കുഞ്ഞിരാമൻനായർ 28സെന്റ് 8.പി.വി.ഗോവിന്ദൻ 28 സെന്റ് 9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ് 10.തുണ്ടിക്കര നാരായണൻ 20 സെന്റ് 11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ. ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയർത്തി ഗവൺമെന്റിന് സമർപ്പിച്ചത്.
 
1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു. തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി.ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായി.11/7/1982 ൽ ഇരിക്കൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു.  രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി  ഉയർത്തപ്പെട്ടു{{HSSchoolFrame/Pages}}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275829" എന്ന താളിൽനിന്ന് ശേഖരിച്ചത്