"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
എഴുമറ്റൂർ വടക്കേകോയിക്കൽ [അത് മൂന്നു നടുമുറ്റവും നാലുകെട്ടുകളും ചേർന്നുള്ള കൊട്ടാരമായിരുന്നു ]ഗോദവർമ്മത്തമ്പുരാൻ ഒരു ഉൽപതിഷ്ണുവായ ആളായിരുന്നു.നാട്ടിലെ ക്ഷത്രിയ കുട്ടികളേയും നായർ കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കാനായി അദ്ദേഹം കൊട്ടാരത്തിന്റെ വരാന്തയിൽ ഒരു ക്ലാസ് ആരംഭിച്ചു.അയിത്തം കൊടികുത്തിവാണിരുന്ന കാലത്ത് താഴ്ന്നജാതിക്കാരെ കൊട്ടാരത്തിന്റെ മുറ്റത്ത് പ്രവേശിപ്പിക്കാൻ അനുവാദമില്ലായിരുന്നു.അവർക്കും കൂടി വിദ്യാഭ്യാസം നൽകുവാനായി അദ്ദേഹം തന്റെ സ്കൂൾ [ക്ളാസ് ]കൊട്ടാരത്തിന്റെ പടിപ്പുരയ്കു പൂറത്തായി സ്ഥാപിച്ചു.മതവും ജാതിയും നോക്കാതെ എല്ലാകുട്ടികൾക്കും പ്രവേശനം നൽകുവാനായി ഈ സ്കൂൾ പിന്നീട് കണ്ണച്ചതേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്തിന് വെളിയിൽ സ്ഥാപിക്കപ്പെട്ടു.ഈ സ്ഥാപിക്കൽ എന്നാണ് നടന്നതെന്ന രേഖകൾ ഒരു പക്ഷേ ഏതെങ്കിലും കോയിക്കലിലെ ആധാരത്തിലോ മറ്റോ കണ്ടേക്കാം.അല്ലാതെ കൃത്യമായ ഒരു തീയതി അറിയില്ല കാലഗണനയ്ക് കൊട്ടാരത്തിലെ സ്കൂളിന്റെ കാര്യമാണോ ക്ഷേത്രത്തിന് പടിഞ്ഞാറെ സ്കൂളിന്റെ സ്ഥാപനമാണോ കണക്കിലെടുക്കേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്.   

കാലത്തെകുറിച്ച് നമുക്ക് സൂചനകിട്ടുന്ന ഒരു പരാമർശം സംപൂജ്യനായ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തിൽ നിന്നുള്ളതാണ്. അതിൻ പ്രകാരം 1913ൽ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദ്യപൂർത്തിനാളിൽ നടന്ന ആഘോഷങ്ങളെ പറ്റി പറയുന്നിടത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള സർക്കാർ സ്കൂളിന്റെ ഹാളിലാണ് നടന്നതെന്ന് പറഞ്ഞിരിക്കുന്നു.അന്ന് നാലാം ക്ലാസ് വരെകുട്ടികളെ അവിടെയാണ് പഠിപ്പിച്ചിരുന്നത്.   
കാലത്തെകുറിച്ച് നമുക്ക് സൂചനകിട്ടുന്ന ഒരു പരാമർശം സംപൂജ്യനായ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തിൽ നിന്നുള്ളതാണ്. അതിൻ പ്രകാരം 1913ൽ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദ്യപൂർത്തിനാളിൽ നടന്ന ആഘോഷങ്ങളെ പറ്റി പറയുന്നിടത്ത് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള സർക്കാർ സ്കൂളിന്റെ ഹാളിലാണ് നടന്നതെന്ന് പറഞ്ഞിരിക്കുന്നു.അന്ന് നാലാം ക്ലാസ് വരെകുട്ടികളെ അവിടെയാണ് പഠിപ്പിച്ചിരുന്നത്.ഈ കെട്ടിടത്തിന് പെൺപള്ളിക്കൂടം എന്ന് പറഞ്ഞിരുന്നു. അപ്പോൾ ആൺകുട്ടികളെ പഠിപ്പിച്ചിരുന്നത് ഒരു പക്ഷേ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള കെട്ടിടത്തിൽ ആയിരുന്നിരിക്കാം.അതായത് 1913 ന് വളരെ മുമ്പ് തന്നെ ഈ സ്കൂളിന്റെ സ്ഥാപനം നടന്നിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ് 85വയസ്സുള്ള എന്റെ മാതാപിതാക്കളും  അവരുടെ മുൻതലമുറയും ഇതേ സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്.1960- 61 കാലഘട്ടത്തിൽ ഞാൻ ഈ സ്കൂളിൽ അധ്യാപകനായിരുന്നു അതിനിടയിൽ ഈ സ്കൂളിന്റെ 100-ആം വാർഷികാഘോഷം നടന്നുവെന്നാണ് എന്റെഓർമ്മ. വാർഷികാഘോഷം അസാധാരണമായ തയ്യാറെടുപ്പുകളോടെ ആയിരുന്നു. അധ്യാപകരും നാട്ടുകാരിൽ ചിലരും ചേർന്ന് നാടകം അവതരിപ്പിച്ചു.ഈ കുറിപ്പ് എഴുതുന്ന ആളും വെള്ളാങ്കൽ ശ്രീ രാഘവപിള്ളസാർ, തെക്കേടത്ത് സുബ്രഹ്മണ്യൻ നായർ, വല്യതറയിൽ മെന എന്ന് വിളിപ്പേരുള്ള ആൾ എന്നിവരായിരുന്നു അഭിനേതാക്കൾ ശതാബ്ദിആഘോഷത്തിനുള്ള ക്ഷണം സ്വീകരിച്ച് അന്നത്തെ മുഖ്യമന്ത്രി ബഹു . പട്ടംതാണുപിള്ള സാർ,DPS ശ്രീനമ്പ്യാർസാർ മുതലായവരും അതിഥികളായിരുന്നു.സ്റ്റേറ്റ് അസംബ്ലിയുടെ രീതിയിൽ കുട്ടികളുടെ ഒരു മോക്ക്പാർലമെന്റും അന്ന് അവതരിപ്പിച്ചു.ഇതിൽ നിന്നും 1860 അടുപ്പിച്ചെങ്കിലും സ്കൂളിന്റെ രൂപത്തിൽ ഈ സ്ഥാപനം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.   
 
[എഴുമറ്റൂർ സ്കൂളിന്റെ ആവിർഭാവത്തെക്കുറിച്ച് എന്റെ മാതാവ് ദേവകിയമ്മ പറഞ്ഞുതന്നിട്ടുള്ള കഥ മാത്രമാണ് ഈ കുറിപ്പിന് ആധാരം]
 
കെ.സുകുമാരൻ നായർ
 
കൃഷ്ണവിലാസം
 
എഴുമറ്റൂർ                                                                                                                                               

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060968" എന്ന താളിൽനിന്ന് ശേഖരിച്ചത്