"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ശതാബ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'''തിരുമൂലപുരം ബാലികാമഠം ഹയർ സെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||

'''തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ |
'''തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ | ||

'''ശതാബ്‍ദിയുടെ നിറവിൽ .......''' | ||

'''2020 ജനുവരി 28, 29'''

'''2020 ജനുവരി 28, 29'''

'''ജനുവരി 28''' | '''ജനുവരി 28''' | ||
വരി 11: | വരി 11: | ||
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി മനോരമ കുടുംബാംഗങ്ങൾ നിർമിച്ചു നൽകുന്ന മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, സ്‍കൂൾ ചരിത്രം - ഡോക്യുമെന്ററി നിർമ്മാണം, ഗുരു വന്ദനം, മികവരങ്ങ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്ത്രീ ശാക്തീകരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, സിവിൾ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, വിവധ ജീവകരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം തുടങ്ങി ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു.
| ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി മനോരമ കുടുംബാംഗങ്ങൾ നിർമിച്ചു നൽകുന്ന മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, സ്‍കൂൾ ചരിത്രം - ഡോക്യുമെന്ററി നിർമ്മാണം, ഗുരു വന്ദനം, മികവരങ്ങ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്ത്രീ ശാക്തീകരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, സിവിൾ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, വിവധ ജീവകരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം തുടങ്ങി ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു.

15:57, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ
ശതാബ്‍ദിയുടെ നിറവിൽ .......
2020 ജനുവരി 28, 29
ജനുവരി 28
ഒരു വർഷത്തോളം നീളുന്ന ശതാബ്‍ദി ആഘോഷ പരിപാടികൾ ദീപശിഖാപ്രയാണം , വർണശബളമായ വിളംബരഘോഷയാത്ര എന്നിവയോടെ 2020 ജനുവരി 28 നു ചൊവ്വാഴ്‍ച്ച തുടക്കം കുറിച്ചു. പരിശുദ്ധ പരുമല കൊച്ചുതിരുമേനിയാൽ സ്ഥാപിതമായ പാലിയോക്കര സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. പി.കെ ഗീവർഗീസ് പള്ളിയിൽ നിന്നും പകർന്നു നൽകിയ ദീപശിഖ ബാലികാമഠം സ്‍കൂൾ പി.റ്റി.എ പ്രസിഡന്റ് ഫാ. ചെറിയാൻ ജേക്കബ്, സ്‍കൂൾ പിൻസിപ്പൽ ശ്രീമതി. സുനിത കുര്യൻ, പ്രഥമാദ്ധ്യാപിക ശ്രീമതി. സുജ ആനി മാത്യു എന്നിവർ ചേർന്നു ഏറ്റുവാങ്ങി. ദീപശിഖയ്ക്ക് എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ, തിരുവല്ല മുൻസിപ്പാലിറ്റി, തിരുവല്ല ഗവ. മോഡൽ ഹൈസ്‍കൂൾ, എസ്സ്. സി. എസ്സ് ഹയർസെക്കണ്ടറി സ്കൂൾ, തിരുവല്ല റ്റി. റ്റി. എ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ നൽകിയ സ്വീകരണത്തോടെ, തിരുവല്ല നഗരം ചുറ്റി സി.എം.എസ്സ് ഹൈസ്‍കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. അവിടെ വച്ച് തിരുവല്ല സി.എംഎസ്സ് ഹൈസ്‍കൂളും, സി.എസ്സ.ഐ ഡഫ് സ്‍കൂളും ദീപശിഖാപ്രയാണത്തിന് സ്വീകരണം നൽകി. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപശിഖയും വർണശബളമായ ഘോഷയാത്രയും തുകലശ്ശേരി സി.എം.എസ്സ് ഗ്രൗൺിൽ നിന്നും ആരംഭിച്ചു. സ്‍കൂൾ ഗവർണിങ് ബോഡി അംഗങ്ങൾ,സ്‍കൂൾ പ്രതിനിധികൾ, പി.റ്റി.എ അംഗങ്ങൾ , സ്കൂൾ പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. കണ്ണിനും കാതിനും കുളിർമയേകിക്കൊണ്ട് താളമേള പകർച്ചയോടെ ശിങ്കാരി മേളം, ബാന്റ് മേളം, വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകളുമായി യു.പി. വിഭാഗം പെൺ കുരുന്നുകൾ, നൂറു മുത്തുകുടയുമായി ഹൈസ്‍കൂൾ ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളും, റെഡ്ക്രോസ്സ് യൂണിറ്റും, സ്‍കൂൾ ഗൈഡ്സ് യൂണിറ്റും, എൻ.എസ്സ്.എസ്സ് യൂണിറ്റും, സ്കൂൾ കരാട്ടെ കുട്ടികളും, എൽ പി വിഭാഗം കുട്ടികളുടെ വിവിധ ഫ്ലോട്ടുകളും, എയിറോബിക്സ് അഭ്യസിച്ച കുട്ടികൾ, ആഘോഷത്തിന് നിറച്ചാർത്തു നല്കി വിവിധ വർണ്ണങ്ങളിലുള്ള വേഷം ധരിച്ച കുട്ടികൾ, കേരളത്തനിമ വിളിച്ചോതുന്ന കേരളാസാരി അണിഞ്ഞ കുട്ടികൾ മതസൗഹാർദം, സംസ്കാരിക വൈവിധ്യം എന്നിവ പ്രകടിപ്പിട്ടുകൊണ്ട് വിവിധ വേഷങ്ങൾ ധരിച്ച കുരുന്നുകൾ ഘോഷയാത്രയ്ക്ക് പകിട്ടേകി. സ്‍കൂളിലെത്തിയ ദീപശിഖ സ്‍കൂൾ മാനേജർ ഏറ്റുവാങ്ങി. തുടർന്ന് സ്‍കൂൾ മാനേജർ പതാക ഉയർത്തി. ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണം വിതരണം ചെയ്തു. ജനുവരി 29 ശതാബ്‍ദി ഉദ്ഘാടനം ശതാബ്ദി ആഘോഷഉദ്ഘാടനം ജനുവരി 29 ബുധനാഴ്‍ച്ച2.30 pm ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പത്മശ്രീ. ഡോ. കെ.എസ്. ചിത്ര നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പ്രിൻസിപ്പൽ ശ്രീമതി സുനിത കുര്യൻ സ്വാഗതം ആശംസിച്ചു. നിരണം ഭദ്രാസനാധപൻ അഭിവന്ദ്യ. ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ. ചെറിയാൻ പോളച്ചിറക്കൽ, പി.റ്റി.എ പ്രസിഡന്റ് ഫാ. ചെറിയാൻ വർഗീസ്, എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജ ആനി മാത്യു കൃതജ്‍ഞത രേഖപ്പെടുത്തി. കേരളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചി കുട്ടികൾക്കായി വിവിധ ഗാനങ്ങൾ ആലപിച്ചു. സ്‍കൂൾ ക്വയറുമായി ചേർന്ന് "കാണ്ണാം തുമ്പി പോരാമോ.. എന്നോടിഷ്ടം കൂടാമോ..” പ്രശസ്ത സിനിമാ ഗാനം പാടി. സ്‍കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ രണ്ടു വിദ്യാർത്ഥിനികൾക്ക് ചിത്രച്ചേച്ചി ഉപഹാരം നല്കി അനുമോദിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ ഏകദേശം പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി മനോരമ കുടുംബാംഗങ്ങൾ നിർമിച്ചു നൽകുന്ന മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ പണി പുരോഗമിക്കുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, സ്‍കൂൾ ചരിത്രം - ഡോക്യുമെന്ററി നിർമ്മാണം, ഗുരു വന്ദനം, മികവരങ്ങ്, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്ത്രീ ശാക്തീകരണ പരിപാടികൾ, വ്യക്തിത്വ വികസന പരിപാടികൾ, സിവിൾ സർവീസ് കോച്ചിങ് ക്ലാസ്സുകൾ, വിവധ ജീവകരുണ്യ പ്രവർത്തനങ്ങൾ, പച്ചക്കറിത്തോട്ടം തുടങ്ങി ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നു.