"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
=='''മാതൃകകള്‍'''== | =='''മാതൃകകള്‍'''== | ||
* [http://en.wikipedia.org/wiki/Collegiate_School_(New_York) Collegiate School (New York), USA] | |||
* [http://en.wikipedia.org/wiki/Auckland_Grammar_School Auckland Grammar School, New Zealand] | * [http://en.wikipedia.org/wiki/Auckland_Grammar_School Auckland Grammar School, New Zealand] | ||
* [http://en.wikipedia.org/wiki/Colegio_Nacional_de_Buenos_Aires Colegio Nacional de Buenos Aires, Argentina] | * [http://en.wikipedia.org/wiki/Colegio_Nacional_de_Buenos_Aires Colegio Nacional de Buenos Aires, Argentina] | ||
* [http://en.wikipedia.org/wiki/Coll%C3%A8ge_Stanislas_de_Paris Collège Stanislas de Paris, France] | * [http://en.wikipedia.org/wiki/Coll%C3%A8ge_Stanislas_de_Paris Collège Stanislas de Paris, France] | ||
* [http://en.wikipedia.org/wiki/Ecole_Technique_Officielle Ecole Technique Officielle, Rwanda] | * [http://en.wikipedia.org/wiki/Ecole_Technique_Officielle Ecole Technique Officielle, Rwanda] | ||
18:35, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിള്‍ വിക്കിയില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.
അംഗത്വം
സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
സ്കൂള്‍ താളുകള്‍
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്. പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങള്‍ പാലfക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക് താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്‍കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്.
ഇംഗ്ലീഷ് വിലാസം
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.
ചിത്രങ്ങള്‍
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. സ്കൂള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, ചിത്രത്തിന് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. schoolphoto.jpg, pic12.png തുടങ്ങിയ പേരുകള്‍ നല്‍കുന്നതിനു പകരം gghs_mpm_1.jpg , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുകയും പരമാവധി 250 x 300 pix വലിപ്പത്തില്‍ ദൃശ്യമാക്കുന്നതായിരിക്കും അഭികാമ്യം. ചിത്രങ്ങുടെ ക്രമീകരണങ്ങള്‍ക്ക് സഹായ താളുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
താള്‍ മാതൃകകള്‍
താള്‍ മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം.
ആര്‍ക്കും തിരുത്താന്‍ അനുവാദം നല്‍കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ.
ഉപതാളുകള്‍
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ കണ്ണികളി(ലിങ്കുകള്‍)ലൂടെ അവ നല്‍കുകയോ, പുതിയ താള്‍ തുറന്ന് വിവരങ്ങള്‍ ഉള്‍പ്പെടുത്തി, അതിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തുകയോ ചെയ്യാം. അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്. ബാഹ്യവിക്കി താളുകളിലേക്കും വെബ് താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.
താള്‍ തിരുത്തലുകള്‍
തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍
അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.
റഫറന്‍സ്
താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍
പ്രയോജനപ്പെടുത്താവുന്നതാണ്.
മാതൃകകള്‍
- Collegiate School (New York), USA
- Auckland Grammar School, New Zealand
- Colegio Nacional de Buenos Aires, Argentina
- Collège Stanislas de Paris, France
- Ecole Technique Officielle, Rwanda
- Eton College, England
- Bergen katedralskole, Norway
- Boston Latin School, Massachusetts, USA
- Chengdu Shishi High School, Chengdu, China
- Akademisches Gymnasium (Vienna), Austria