"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''അദ്ധ്യാപകദിനം'''
'''അദ്ധ്യാപകദിനം'''
----
----[[ചിത്രം:ktm 006.jpg]]


  <p>ഈ വർഷത്തെ അദ്ധ്യാപകദിനം കെ.ടി.എം സ്കൂളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അധ്യാപകൻ സംസ്ഥാനത്തെ മികച്ച അദ്ധ്യാപനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ അദ്ധ്യാപക ദിനത്തിലായിരുന്നു.സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും പി.ടി.എ എക്സിക്യൂട്ടീവും ചേർന്ന് ഈ ദിവസത്തെ അവിസ്മരണീയമാക്കിത്തീർത്തു.
  <p>ഈ വർഷത്തെ അദ്ധ്യാപകദിനം കെ.ടി.എം സ്കൂളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അധ്യാപകൻ സംസ്ഥാനത്തെ മികച്ച അദ്ധ്യാപനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ അദ്ധ്യാപക ദിനത്തിലായിരുന്നു.സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും പി.ടി.എ എക്സിക്യൂട്ടീവും ചേർന്ന് ഈ ദിവസത്തെ അവിസ്മരണീയമാക്കിത്തീർത്തു.

13:49, 30 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അദ്ധ്യാപകദിനം


ഈ വർഷത്തെ അദ്ധ്യാപകദിനം കെ.ടി.എം സ്കൂളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതായിരുന്നു.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അധ്യാപകൻ സംസ്ഥാനത്തെ മികച്ച അദ്ധ്യാപനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ അദ്ധ്യാപക ദിനത്തിലായിരുന്നു.സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും പി.ടി.എ എക്സിക്യൂട്ടീവും ചേർന്ന് ഈ ദിവസത്തെ അവിസ്മരണീയമാക്കിത്തീർത്തു. ക്ലാസ്സ് ലീഡർമാരും സ്കൂൾ ലീഡറും ചെയർമാനും പൂച്ചെണ്ടുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു.സെപ്റ്റംബർ 6 ന് വൈകുന്നേരം 3 മണിക്ക് അദ്ധ്യാപകദിനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ ശ്രീ.കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ഈ സ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ രംഗനാഥൻ മാഷ് അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.

സ്വാതന്ത്ര്യദിനം


കെ.ടി.എം.ഹൈസ്കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 8.30 ന് ഹെഡ്മാസ്റ്റര്‍ ശ്രീ.എസ്.വി.രാമനുണ്ണി പതാക ഉയര്‍ത്തി.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനാലാപനവും സ്കൌട്ട് &ഗൈഡ് കുട്ടികളുടെ പരേഡും നടന്നു. പി.ടി.എ പ്രസിഡന്റ് റീനാ ഷർമ്മിള കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി .വിഭാഗം കുട്ടികൾക്ക് സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരവും ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചിരുന്നു.കുട്ടികൾ തയ്യരാക്കിയ സ്വാതന്ത്ര്യ ദിനപ്പതിപ്പുകളുടെ പ്രകാശനവും നടന്നു.

സ്മാര്‍ട്ട് റൂം ഉദ്ഘാടനം


കെ.ടി.എം ഹൈസ്ക്കൂളിലെ സ്മാർട്ട് റൂമിന്റെ ഉദ്ഘാടനം ജൂലൈ 21 ന് നടന്നു.ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.മുഹമ്മദാലി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.നീൽ ആംസ്ട്രോങ്ങുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.ഐ.ടി@ സ്ക്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.അൻ വർ സാദത്ത് ഒരു ഇ-മെയിൽ വഴി ആശംസകൾ നേർന്നു.ജില്ലാ പഞ്ചായത് പ്രസിഡന്റ് ശ്രീമതി.സുബൈദ ഇസഹാക്ക്,ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നാരായണദാസ് ,ഹരിശ്രീ കോർഡിനേറ്റർ ശ്രീ.ഗോവിന്ദരാജ്,ശ്രീമതി .ഉമ(BPO) എന്നിവർ വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ ഈ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീമതി റീനാ ശർമ്മിള ചടങ്ങിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചു.

ഹിരോഷിമാ ദിനം


സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു.കുട്ടികള്‍ യുദ്ധത്തിനെതിരെ പൊസ്റ്ററുകള്‍ തയ്യറാക്കി