"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/അതിജീവനം| അതിജീവനം]] | *[[{{PAGENAME}}/അതിജീവനം| അതിജീവനം]] | ||
*[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] | *[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] | ||
*നഷ്ട സ്വപ്നം* | |||
ഒരു കുയിൽ ഗാനം പോൽ | |||
മധുരമാം എൻ ജീവിതം | |||
എന്തുകൊണ്ടിത്ര കനത്തു പോയി .. | |||
ഒരു കുഞ്ഞു പക്ഷി പോൽ ആകാശസീമയിൽ | |||
ഒന്നു ചെന്നെത്താൻ കഴിയാതെ പോയ്... | |||
മലയാള ഭാഷ തൻ നിറമുള്ള വാക്കുകൾ അന്നെന്റെ തൂലികത്തുമ്പിൽ നിന്നെത്രമേൽ ഊർന്നുവീണു... | |||
വാക്കുകൾ വജ്രായുധമാക്കി , | |||
ഒരു കുഞ്ഞു താരകം പോലന്ന് ശോഭിച്ചു ഞാൻ... | |||
അധ്യാപകർ തൻ അഭിനന്ദനങ്ങളന്നെന്റെ കവിതതൻ മാറ്റുകൂട്ടി... കൂട്ടുകാർ തൻ പ്രോൽസാഹനങ്ങളിൽ അന്നെന്റെ സ്വപ്നത്തിൻ ചിറകു മുളച്ചു... | |||
മലയാള സാഹിത്യ ലോകത്തിലേക്കൊന്ന് ചിറകടിച്ചുയരുവാൻ ഞാനാഗ്രഹിച്ചു... | |||
എന്റെ ഹൃദയത്തിൻ ഏതോ ഒരു കോണിൽ നിന്നടർന്നു വീഴുന്നൊരാ നിറമുള്ള വാക്കുകൾ ഞാൻ കോർത്തു വച്ചു... | |||
ഓരോ കവിതയും അമൂല്യമാം സമ്പത്തായി | |||
ഒരു കുഞ്ഞു പെട്ടിയിൽ | |||
സൂക്ഷിച്ചു ഞാൻ... | |||
കാലത്തിൻ ശീലുകൾ | |||
വേഗം കടന്നു പോയ് | |||
എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി... | |||
കവിതതൻ സ്വപ്ന ലോകത്തകപ്പെട്ട ഞാൻ അന്യമാം വീടിന്റെ പടി കയറി ... | |||
ഭാര്യയായ് ,അമ്മയായ്, കുടുബത്തിൻ നാഥയായ് | |||
ഒരു കുഞ്ഞു വീട്ടിൽ ഒതുങ്ങി നിന്നു... | |||
ജീവിതത്തിൻ തിരക്കിൽ പെട്ട ഞാൻ | |||
എൻ സ്വപ്നങ്ങൾ ... | |||
കൈവെടിഞ്ഞു | |||
പേനതൻ മൂടി അടച്ചു വച്ചപ്പൊഴെൻ ഹൃദയം പറഞ്ഞൂ അരുതെന്ന്.. | |||
കടലാസുതുണ്ടുകൾ ശൂന്യമായ് കണ്ടപ്പോൾ | |||
എൻ കണ്ണുകൾ അറിയാതെ തുളുമ്പിപ്പോയി.. | |||
എന്റെ മനസിന്റെ ഏതോരു കോണിൽ നിന്ന് | |||
ഇന്നും ..കവിതകൾ അറിയാതെ ഒഴുകുന്നു | |||
പക്ഷേ... | |||
എനിക്കു കഴിയുന്നീലാ... അവ പകർത്താൻ | |||
അല്ല, ... | |||
എന്നെ അനുവദിക്കുന്നില്ല | |||
എൻ കർമ്മങ്ങൾ... | |||
അടുക്കളതൻ ഇടുങ്ങിയ ചുവരുകൾ എന്നേ... | |||
പിടിച്ചു വലിക്കുന്നു... | |||
ആകാശസീമയിൽ കുതിച്ചുയരുന്നൊരാ പുകച്ചുരുളുൾ, എൻ സ്വപ്നത്തിൽ കറകലർത്തീ... | |||
ഭാര്യയായ്, അമ്മയായ് മാറിയ ഞാൻ പിന്നെ | |||
വൈദ്യനായ് പാചകക്കാരിയായി.. | |||
രാത്രിയിൽ മക്കൾ തൻ ഗുരുനാഥയായ്... | |||
കാലം പതിയെ കടന്നു പോയീ... | |||
കാലത്തിൻ നിത്യപ്രവാഹത്തിൽ ഞാൻ പല പല | |||
വേഷമണിഞ്ഞിരുന്നു | |||
എന്നിട്ടും എന്നിട്ടും കഴിഞ്ഞലെനിക്കെന്റെ സ്വപ്നച്ചിറകൂ വിരിച്ചൂ പറക്കാൻ | |||
രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ തൻ കൂട്ടിൽ | |||
പൊടിപിടിച്ചിരുന്നെന്റെ ജീവിത സ്വപ്നം... | |||
കനവിൽ നിറഞ്ഞൊരാ കിനാവിനുമപ്പുറം ഇന്നും കിടക്കുന്നു ശൂന്യമായി... | |||
മിനുസമാം യൗവ്വനവീഥികൾ പിന്നീട് | |||
പരുപരുപ്പുള്ളൊരു വീഥിയായി | |||
ജീവിതയാത്രകൾ ചടുലമായ് ഭ്രാന്തമായ് മാറിയപ്പോൾ | |||
എൻ കിനാവുകൾ അവിടെ പകച്ചു നിന്നു | |||
അദൃശ്യമാം കൈകൾ എൻ സ്വപ്നങ്ങൾ തട്ടിമാറ്റി | |||
എൻ കിനാവിനുമപ്പുറം ശൂന്യമായി...... | |||
കനലുപോൽ പൊള്ളിച്ച എൻ ജീവിതം | |||
എന്റെ... കിനാവുകൾ... വ്യർഥമാക്കി..... | |||
Anaswara.N | |||
9th B | |||
[[category:കവിതകൾ]] |