"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(bvn)
No edit summary
വരി 289: വരി 289:
08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ്  പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്.  

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും  ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു.

== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ - സ്കൂൾതല പ്രവർത്തനം ==
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ക്ലാസ്സുകൾ നടത്തുന്നു. കൈറ്റ് അംഗങ്ങൾ തന്നെ പഠനവിഭവങ്ങൾ (പ്രസന്റേഷൻ, ആനിമേഷൻ, വീഡിയോസ്) തയ്യാറാക്കുകയും കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ആശയങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കുട്ടികൾ പഠനപുരോഗതിയുടെ പാതയിലാണ്. അറിവുകൾ പകർന്നുകൊടുത്ത്, വിജ്‍ഞാനം ആർജ്ജിക്കാനുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ്മ എന്നും അവിസ്മരണീയം തന്നെ.
== ഇന്റസ്ട്രിയൽ വിസിറ്റ് ==
15/02/19 വെള്ളിയാഴ്ച കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി  അടിമാലി ചാറ്റുപാറയിൽ പ്രവർത്തിക്കുന്ന ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനം സന്ദർശിച്ചു. 1968 ൽ പ്രവർത്തനമാരംഭിച്ച് ഇന്ന് എക്സ്പോർട്ടിംഗ് രംഗത്ത് ഏറെ പ്രശസ്തമായ കമ്പനിയാണ്  ഈസ്റ്റേൺ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ആദ്യം തന്നെ കമ്പനിയുടെ കോൺഫറൻസ് ഹാളിൽ കൈറ്റ് അംഗങ്ങൾ ഒരുമിച്ചുകൂടുകയും എച്ച് ആർ മാനേജർ  ശ്രീ. ജിജോ കുര്യാക്കോസ് ഈസ്റ്റേൺ കമ്പനിയെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം എന്നിവയെക്കുറിച്ചും കൈറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.
സാങ്കേതിക വിദ്യയുടെ ചിറകിൽ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരുന്ന ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്ക് ഈ സന്ദർശനം പുതിയ അനുഭവം തന്നെയായിരുന്നു. കമ്പനിയിലുപയോഗിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റത്തെക്കുറിച്ചും കമ്പനിയുടെ എക്സ്പോർട്ടിംഗ് ഇംപോർട്ടിംഗ് മേഖലകളെക്കുറിച്ചും അവയ്ക്കുപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും  പ്രത്യേകിച്ച് കമ്പനി ഉപയോഗിക്കുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഐ ടി വിഭാഗം മാനേജർ ശ്രീനാഥ് കുട്ടികൾക്ക് വിശദീകരിച്ചു. ഈസ്റ്റേൺ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ശാഖകളുണ്ടെന്നും മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും എക്സ്പോർട്ടിംഗ് നടത്തുന്നതായും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് നേട്ടങ്ങൾ കൈവരിക്കാൻ തങ്ങളെ സഹായിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് കമ്പനിയുടെ NABL സർട്ടിഫൈഡ് ലാബാണ് കുട്ടികൾ സന്ദർശിച്ചത്. സെക്ഷൻ മാനേജർ ശ്രീ. ഡെന്നീസ് കുട്ടികളോട് ഇന്ത്യയുടെ  ഭക്ഷ്യ സുരക്ഷാനിയമം ഏതാണെന്ന് ആരായുകയും കുമാരി അനിറ്റ ആന്റണി കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് തങ്ങളുടെ ചെക്കിംഗ് സംവിധാനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. Physical Analysis, Chemical Analysis, Microbiological Analysis, Instrumentation Analysis, Sensoring Analysis എന്നിവയെക്കുറിച്ച് പറഞ്ഞുതന്നു. കമ്പനിയുടെ വിവിധ സർട്ടിഫിക്കേഷനുകളെക്കുറിച്ചാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്. ഉൽപ്പന്നങ്ങളുടെ വിവിധ പരിശോധനാഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ GC, HPLC, Spectro Photometer, Afratoxineഎന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. തങ്ങൾക്കു ലഭിച്ചിരിക്കുന്ന വിവിധ സർട്ടിഫിക്കേഷനുകളായ ISO, BRC, HALAL, FSSAI എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഓരോ സർട്ടിഫിക്കേഷന്റെയും പ്രത്യേകതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്ക് തങ്ങളുടെ സംശയ നിവാരണത്തിനുള്ള സമയമാണ് പിന്നീട് ലഭിച്ചത്. ഈ സന്ദർശനത്തിലൂടെ ഐ ടി മേഖലയിൽ തങ്ങൾ പരിചയപ്പെട്ട നൂതന സാങ്കേതിക വിദ്യകൾ വ്യവസായ മേഖലയിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്നുള്ള അവബോധം കുട്ടികൾക്ക് ലഭിച്ചു.
== വിക്ടേഴ്സ് ചാനലിലേയ്ക്ക് വാർത്താ റിപ്പോർട്ടിംഗ് ==
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലേയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ രണ്ട് വാർത്താ റിപ്പോർട്ടുകൾ തയ്യാറാക്കി അയച്ചു. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ജീവശാസ്ത്ര പുസ്തകത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ മണ്ണൂത്തിയിൽ പ്രവർത്തിക്കുന്ന കാർഷിക സർവ്വകലാശാല സന്ദർശിച്ചതിന്റെ വാർത്താറിപ്പോർട്ടുമാണ് അയച്ചത്. അതിൽ ജൈവ വൈവിധ്യ പാർക്കിനെക്കുറിച്ചുള്ള വാർത്ത 21-02-2019 ന് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്തു.
== ഉപജില്ലാ ക്യാംപ് ==
ഒക്ടോബർ 2, 6 തീയതികളിലായി അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന ഉപജില്ലാ ക്യാംപ് നടന്നു. അടിമാലി ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി 38 കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ ക്യാംപിൽ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ഫാത്തിമ മാതാ സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക്, ദിയ ഷജീർ, അനന്തിക കെ വി, എയ്ഞ്ചൽ തങ്കച്ചൻ എന്നീ കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജിനു ശരവണൻ, ബീമ ബഷീർ, ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും സ്കൂളിനെ പ്രതിനിധീകരിച്ചു. ആനിമേഷൻ വിഭാഗത്തിൽ ജിമ്പ്, റ്റുപ്പി ട്യൂബ് ഡെസ്ക്, ഇങ്ക് സ്കേപ്പ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ബ്ലൻഡർ എന്നീ സോഫ്റ്റ്‌വെയറുകളിലും. പ്രാോഗ്രാമിംഗിൽ സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയിലും കുട്ടികൾ പിശീലനം നേടി. പഠന മികവിന്റെയും പ്രവർത്തന മികവിന്റെയും അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോകും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികളും ജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻ ലഭിച്ചു.
== ജില്ലാ ക്യാംപ് ==
2019 ഫെബ്രുവരി 16,17 തീയതികളിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ജില്ലാതല ദ്വിദിന സഹവാസ ക്യാംപ് ആരംഭിച്ചു. 50 കുട്ടികൾ പങ്കെടുത്ത ക്യാംപിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ അഞ്ജന കെ അശോക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫൈഹ ഐമൻ, അൻസിയ സിദ്ധിക് എന്നീ കുട്ടികൾ കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിയോടെ രജിസ്ട്രേഷൻ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻവർ സാദത്തുമായി കുട്ടികൾ വിഡിയോ കോൺഫറൻസിൽ ഏർപ്പെട്ടു. തുടർന്ന് കുട്ടികൾ അതത് വിഭാഗത്തിലെ ക്ലാസ്സുകളിലേയ്ക്ക് കടക്കുകയും ജനറൽ സെഷനും ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന്റെ ചുരുക്കവും റിസോഴ്സ് പേഴ്സൺസ് നൽകി. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾക്ക് ബ്ലെൻഡറിന്റെ പുതിയ വേർഷനും പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾക്ക് റാസ്പ്ബെറി പൈ 3യിലൂടെ വസ്തുക്കളിലെ IOT  യും പരിചയപ്പെടുത്തി. ഈവനിംഗ് ക്ലാസ്സ് കുട്ടികൾക്ക് തങ്ങളുടെ മികവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായിരുന്നു.16ാം തീയതിയിലെ പ്രവർത്തനത്തിന്റെ തുടർപ്രവർത്തനമായിട്ടാണ്  17-ാം തീയതിയിലെ മോർണിംഗ് ക്ലാസ്സ് ആരംഭിച്ചത്. സ്റ്റേറ്റ് സെലക്ഷനുള്ള പ്രവർത്തനമായിരുന്നതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ മികവേറിയതായിരുന്നു. സമാപനചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്കു. കുട്ടികളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 10 കുട്ടികളെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും 5 കുട്ടികളെ ഐടി @ സ്കൂൾ തെരഞ്ഞെടുക്കുമെന്നും അറിയിച്ചു .
== സംസ്ഥാനതല ക്യാംപ് ==
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതല ക്യാംപിലേയ്ക്ക് 2 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകുന്നു. തൊടുപുഴയിൽ വച്ച് നടന്ന ജില്ലാ ക്യാംപിലെ മികവിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുമാരി അൻസിയ സിദ്ധിക്, ആനിമേഷൻ വിഭാഗത്തിൽ കുമാരി അ‍ഞ്ജന കെ അശോക്  എന്നിവർക്കാണ് മെയ് മാസത്തിൽ കൊച്ചിയിൽ വച്ച് നടക്കുന്ന ക്യാപിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.