"അണിയാരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:


== ചരിത്രം ==  
== ചരിത്രം ==  
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി  Lടട സ്കോളർഷിപ്പ് നേടി .
ഐതിഹ്യങ്ങളുറങ്ങുന്ന കനകമലയുടെ താഴ്വാരത്തിൽ പരന്നു കിടക്കുന്ന വയലുകൾക്കരികിലായി 1890 ലാണ് അണിയാരം എൽ പി സ്കൂൾ എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത്. നിരക്ഷരതയുടെ അന്ധകാരത്തിലലയുന്ന ഗ്രാമീണർക്ക് അക്ഷരത്തിന്റെ കൈത്തിരിനാളവുമായി ഉയർന്നു വന്ന ഈ വിദ്യാലയം സ്ഥാപിതമായിട്ട് 126 വർഷം തികയുന്നു. അക്കാലത്തെ പേരുകേട്ട തറവാട്ടു കാരായ കാക്രോട്ടുതറ വാടിലെ കാരണവരായിരുന്ന വി.കെ കൃഷ്ണൻ നമ്പ്യാരാണ് ഒരു പൊതു സേവനമെന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത് . ഗ്രാമത്തിൽ ആദ്യമായി സ്ഥാപിതമായ സ്കൂൾ എന്ന ബഹുമതിയും അണിയാരം എൽ പി സ്കൂളിനുണ്ട് . തൈക്കണ്ടിയിൽ കുമാരൻ ഗുരുക്കൾ ' ഗോവിന്ദൻ ഗുരുക്കൾ , സി പി കുഞ്ഞിരാമക്കുറുപ്പ് , വി ഒ ശങ്കരൻ നമ്പ്യാർ തുടങ്ങിയ ഗുരു പരമ്പരകളാൽ അനുഗ്രഹീതമായ ഈ വിദ്യാലയം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പ്രശസ്തരായ ഉന്നത ഉദ്യോഗസ്ഥർ ഏറെയുണ്ട് ,കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ബാലകൃഷ്ണൻ നമ്പ്യാർ , സരോജിനി ടീച്ചർ , സാധന ടീച്ചർ തുടങ്ങിയവർ പിന്നിട്ട വിദ്യാഭ്യാസ വർഷങ്ങളിലെ മികച്ച സാരഥികളാണ് . കാലചക്രത്തിന്റെ നൂറ്റാണ്ടുകൾ പിന്നിട്ട കറക്കത്തിനിടയിൽ പഠനരംഗങ്ങളിലും കലാകായിക രംഗങ്ങളിലും വിദ്യാലയം പുരോഗമിച്ചു കൊണ്ടിരിക്കുന്നു . ശ്രീമതി സരോജിനി ടീച്ചർ പ്രധാനാധ്യാപികയായും ശ്രീമതി ഗൗരിയമ്മ മാനേജരായും തുടരുന്ന കാലത്താണ് സ്കൂളിന്റെ തറ സിമന്റിടുകയും ഓഫീസ് റൂം നിർമ്മിക്കുകയും ചെയ്തത്. കായിക മത്സരങ്ങളിൽ വിദ്യാലയം പല വർഷങ്ങളിലും തിളങ്ങി നിന്നിട്ടുണ്ട്. 1992 ൽ സബ് ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയത് ഈ സ്കൂളിലെ വിദ്യാർഥിയാണ് . 1993,94,95 വർഷങ്ങൾ വിദ്യാലയം കലാരംഗത്ത് മികവ് പുലർത്തി . 1993 ൽ ജില്ലാതലത്തിൽ പ്രബന്ധരചനയിൽ ഒന്നാം സ്ഥാനം നേടി . 2005 മുതലുള്ളവർ ഷ ങ്ങളിൽ പ്രവൃത്തി പരിചയമേളകളിൽ മികവു തെളിയിച്ചു വരുന്നു. ജില്ലാ മേളകളിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പഠന മികവിന്റെ തെളിവായി 2005 ൽ ഈ വിദ്യാലയത്തിലെ മുഹ്സിന .വി  Lടട സ്കോളർഷിപ്പ് നേടി . ട ട LC തലത്തിൽ ഉന്നത വിജയം നേടാൻ ഈ വിദ്യാലയത്തിൽ പ്രൈ മറി വിദ്യാഭ്യാസം നേടിയ പല വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും വിദ്യാലയത്തിന് അഭിമാനത്തിന് വക നൽകും . 2015


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==  
"https://schoolwiki.in/അണിയാരം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്