"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53: വരി 53:


=== ഹരിത സഭ ===
=== ഹരിത സഭ ===
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.
മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ നൽകുവാനും  അവസരം നൽകുന്ന വേദിയായി മാറി. ഇതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളുടെ പാനൽ പ്രതിനിധിയെ തിരഞ്ഞെടുത്തു. കൂടാതെ അധ്യാപകരും, രക്ഷകർത്താക്കളും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരം വൃത്തിയാക്കുകയും മാലിന്യത്തെ വേർതിരിച്ച് സംസ്കരിക്കുന്നതിനും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബയോ വേസ്റ്റുകൾ എന്നിവ വേർതിരിക്കുവാനും അവ കൃത്യമായി ഹരിതസഭ അംഗങ്ങൾക്ക് നൽകുവാനും നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കാനും അവ തന്നെ റീ യൂസ് ചെയ്യുവാനും പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. "പ്ലാസ്റ്റിക് വലിച്ചെറിയരുത്" എന്ന പ്രതിജ്ഞ എല്ലാവരെക്കൊണ്ട് എടുപ്പിക്കുകയും സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു
"https://schoolwiki.in/മാർത്തോമ_എൽ._പി_.എസ്_._വാളകം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്