"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 246: വരി 246:
ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
[[പ്രമാണം:HAND1.jpg |left|thumb|1000px ]]
[[പ്രമാണം:HAND1.jpg |left|thumb|1000px ]]
ഓഗസ്റ്റ് 8 :
ഓഗസ്റ്റ് 8 :
ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അലിഫ് ക്ലബ് വൈസ് ചെയർമാൻ കൂടിയായ നാസിയ ഷമീർ - 6B സമ്മാനാർഹയായി.  
ധാരാളം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അലിഫ് ക്ലബ് വൈസ് ചെയർമാൻ കൂടിയായ നാസിയ ഷമീർ - 6B സമ്മാനാർഹയായി.  
[[പ്രമാണം:HAND2.jpg |left|thumb|1000px ]]
[[പ്രമാണം:HAND2.jpg |left|thumb|1000px ]]
ബഹു: അഫ്‌സൽ ഹുദവി മാസ്റ്റർ സമ്മാനം വിതരണം ചെയ്തു.
ബഹു: അഫ്‌സൽ ഹുദവി മാസ്റ്റർ സമ്മാനം വിതരണം ചെയ്തു.
ഓഗസ്ററ് - നവംബർ - 2022
കേരള സ്കൂൾ കലോത്സവം - 2022
കേരള സ്‌കൂൾ കലോത്സവം 2022 - ലെ അറബിക് കലോത്സവത്തിൽ ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരായ കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ തല സെലക് ഷൻ പരിപാടി വളരെ സജീവമായി നടന്നു.
ഖുർആൻ പാരായണ മത്സരം :
ഖുർആൻ പാരായണ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ മുഹമ്മദ് യൂനുസ് വി സി ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി
LP വിഭാഗത്തിൽ മുഹമ്മദ് ഹാനി പി പി തെരഞ്ഞെടുക്കപ്പെട്ടു.
ഗദ്യ വായന മത്സരം : കുട്ടികൾ വളരെ താല്പര്യ പൂർവ്വം പങ്കെടുത്ത മത്സരമായിരുന്നു ഗദ്യവായന മത്സരം . UP വിഭാഗത്തിൽ മുഹമ്മദ് ആദിൽ പി പി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അറബി ഗാന മത്സരം :
അറബി ഗാന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ മുഹമ്മദ് യൂനുസ് വി സി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ മുഹമ്മദ് ഹാനി പി പി തെരഞ്ഞെടുക്കപ്പെട്ടു.
സംഭാഷണ മത്സരം : സംഭാഷണ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.  UP വിഭാഗത്തിൽ നാസിയ ഷമീർ , റിഫ ഷമീർ എന്നിവർ ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ക്വിസ്സ് മത്സരം : കുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തമായിരുന്നു ക്വിസ്സ് മത്സരത്തിൽ. UP വിഭാഗത്തിൽ മുസ്‌ലിഹ സി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ മിസ്‌ന ശമ്മാസ് തെരഞ്ഞെടുക്കപ്പെട്ടു.
പദ്യം ചൊല്ലൽ മത്സരം :  പദ്യം ചൊല്ലൽ മത്സരത്തിൽ UP വിഭാഗം അറബിക് കലോത്സവത്തിൽ ഫവാസ് പി യും ജനറൽ വിഭാഗത്തിൽ റന ഫാത്തിമ പി സി യും ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
LP വിഭാഗത്തിൽ അറബിക് കലോത്സവത്തിൽ ഫാത്തിമ ഷെറിൻ എസ് എം  ജനറൽ വിഭാഗത്തിൽ ഫാത്തിമ സൻഹ ബി എന്നിവർ  ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പദപ്പയറ്റ് മത്സരം : വാശിയേറിയ പദപ്പയറ്റ് മത്സര ത്തിൽ ഹനീന എ ടി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പദ കേളി മത്സരം :  പദ കേളി മത്സര ത്തിൽ ഹനീന എ ടി ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിവർത്തന മത്സരം :  വിവർത്തന മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും മുസ്‌ലിഹ സി  ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘഗാന മത്സരം :കുട്ടികളുടെ ആധിക്യം പ്രകടമായ മത്സരമായിരുന്നു സംഘഗാന മത്സരം .  UP വിഭാഗത്തിൽ വിവിധ ക്ലാസുകളിൽ നിന്നായി പങ്കെടുത്ത ഹനീന എ ടി , നജിഹ സിറാജ്, സഫ മിൻഹ , ശദ ഫാത്തിമ , സജ ഫാത്തിമ , ഫാത്തിമത് സഹ്‌റ വി പി , നാസിഹ  തുടങ്ങിയ കുട്ടികളെ ഉപ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.
LP വിഭാഗത്തിൽ ഫാത്തിമ ഷെറിൻ എസ് എം, റിഷാൻ എം കെ , മുഹമ്മദ് റസീൻ പി പി , ആയിഷ ഹൈഫ , ഫാത്തിമത്ത് റിയ ഒ, ഹന ഫാത്തിമ ജെ എം , മുഹമ്മദ് ഹാനി പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മോണോ ആക്ട് , പ്രസംഗം, കഥാകഥനം മത്സരങ്ങൾ : പൊതുവേ കുട്ടികൾ താല്പര്യം പ്രകടിപ്പിക്കാതിരുന്ന മോണോ ആക്ട്, പ്രസംഗം, കഥാകഥനം മത്സരങ്ങളിൽ UP വിഭാഗങ്ങളിൽ ഉപ ജില്ലയിലേക്ക് മത്സരിക്കേണ്ട കുട്ടികളെ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തി.
LP വിഭാഗം കഥ പറയലിൽ ഫാത്തിമത്തു സഹ്‌റ തെരഞ്ഞെടുക്കപ്പെട്ടു.
കയ്യെഴുത്ത്, പദ നിർമാണം, അഭിനയ ഗാനം മത്സരങ്ങൾ:  LP വിഭാഗം കയ്യെഴുത്ത്തിന് ഫർഹാൻ കെ , പദ നിർമാണത്തിന് നസ്‌ല ആർ എം , അഭിനയ ഗാനത്തിന്  ഫൈഹ തസ്‌നീം പി സി എന്നിവർ ഉപ ജില്ലാ  മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നവംബർ 07,08,09:
ഉപജില്ലാ മത്സരങ്ങൾ - 2022 :
നവംബർ 07,08,09 തീയതികളിൽ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ഉപജില്ലാതല അറബിക് കലോത്സവത്തിൽ പൊതുവാച്ചേരി സെൻട്രൽ UP  സ്കൂളും വളരെ സജീവമായി പങ്കെടുത്തു.  UP വിഭാഗത്തിൽ ഖുർആൻ പാരായണം , മോണോ ആക്ട് എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും പദ്യം ചൊല്ലൽ അറബിക് കലോത്സവം, പദ്യം ചൊല്ലൽ ജനറൽ എന്നിവയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും പ്രസംഗം, ക്വിസ്, വിവർത്തനം, സംഘഗാനം എന്നിവയിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും ഗദ്യ വായന, കഥാ കഥനം, അറബി ഗാനം എന്നിവയിൽ A ഗ്രേഡും സംഭാഷണം , പദപ്പയറ്റ് എന്നിവയിൽ B ഗ്രേഡും പൊതുവാച്ചേരി സെൻട്രൽ UP സ്കൂളിനു ലഭിച്ചു. 
LP വിഭാഗത്തിൽ ഖുർആൻ പാരായണം, പദനിർമ്മാണം, പദ്യം ചൊല്ലൽ, അറബിക് ഗാനം എന്നിവയിൽ A ഗ്രേഡും കയ്യെഴുത്ത്, പ്രശ്നോത്തരി, സംഘഗാനം എന്നിവയിൽ B ഗ്രേഡും പൊതുവാച്ചേരി സെൻട്രൽ UP സ്കൂളിനു ലഭിച്ചു. 
നവംബർ 10
സബ് ജില്ലാ തല മത്സരത്തിന്റെ സമ്മാനദാനം :
UP വിഭാഗം അറബിക് കലോത്സവത്തിൽ പൊതുവാച്ചേരി സെൻട്രൽ UP  സ്കൂളിന് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി കരസ്ഥമാക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി പ്രേമവല്ലി ടീച്ചറും സഹ അധ്യാപകരും ബഹുമാനപ്പെട്ട എഇഒ ശ്രീ കൃഷ്ണൻ കുണിയയിൽ നിന്നും ട്രോഫി സ്വീകരിച്ചു . 
സ്കൂൾ തല അറബിക് കലോത്സവ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം :
സ്‌കൂൾ തലത്തിൽ അറബിക് കലോത്സവവുമായി ബന്ധപ്പെട്ട്, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്യപ്പെട്ടു.
ജില്ലാ തല മത്സരം:
ജില്ലാതല മത്സരത്തിൽ ഖുർആൻ പാരായണം , മോണോ ആക്ട് എന്നീ മത്സരങ്ങളിൽ A ഗ്രേഡ് ലഭിച്ചു
05/12/2022
ക്വിസ്സ് മത്സരം :
അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട്  അതിന്റെ  പ്രചരണാർത്ഥം ക്വിസ് പരിപാടി സംഘടിപ്പിച്ചു.
06/12/2022
പദപ്പയറ്റ് മത്സരം :
അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട്  അതിന്റെ പ്രചരണാർത്ഥം പദപ്പയറ്റ് പരിപാടി സംഘടിപ്പിച്ചു.
07/12/2022
അറബിക് അസ്സംബ്ലി : അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബിക് അസ്സംബ്ലി സംഘടിപ്പിക്കപ്പെട്ടു . സ്കൂൾ ലീഡർ കൂടിയായ മുഹമ്മദ് അമീൻ നേതൃത്വം നൽകി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രേമവല്ലി ടീച്ചർ, അഫ്‌സൽ മാസ്റ്റർ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.
08/12/2022
അറബി ഭാഷാ ദിന സന്ദേശങ്ങൾ :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത രൂപത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
ഒന്ന് , രണ്ട്  ക്ലാസുകളിലെ കുട്ടികൾക്കു മാത്രമായി ഒരു പ്രശ്നോത്തരി :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട്  ഒന്ന് , രണ്ട്  ക്ലാസുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.  സാധാരണ രീതിയിൽ LP വിഭാഗത്തിന് വേണ്ടി നടത്തുന്ന പരിപാടികളിൽ ഒന്ന് രണ്ട്  ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള പ്രയാസം പരിഗണിച്ചാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.  പ്രസ്തുത ക്ലാസ്സുകളിലെ അറബിഭാഷയുമായി ഒരു ബന്ധവും ഇല്ലാത്ത കുട്ടികൾക്കു കൂടി അവസരം നൽകണം  എന്നകാര്യം പരിഗണിച്ച് പൂർണമായി മലയാളത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
പ്രശ്നോത്തരി :
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട്  ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.  അറബിഭാഷയുമായി ഒരു ബന്ധവും ഇല്ലാത്ത കുട്ടികൾക്കു കൂടി അവസരം നൽകണം  എന്നകാര്യം പരിഗണിച്ച് പൂർണമായി മലയാളത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
സമ്മാന വിതരണം :
പ്രശ്നോത്തരി കളിൽ ശരിയുത്തരം എഴുതിയ ഏതാനും കുട്ടികളെ  നറുക്കെടുപ്പ് വഴി തെരഞ്ഞെടുത്ത് സമ്മാന ദാനം നടത്തി. അഫ്സൽ മാസ്റ്റർ , നിയാസ് എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു .