"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 331: വരി 331:


[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]
[സുവർണ്ണ ജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിച്ചത്]
===അമ്പതു കാരി കഥ പറയുന്നു===
ഡോ.അലക്സാണ്ടർ കാരയ്ക്കൽ
    പഴയ കഥ കേൾക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണല്ലോ. കഥ പറയുന്നതെനിക്കും ഇഷ്ടമാണ്. എന്ത് കഥയാണ് പറയേണ്ടത്. എനിക്കു തോന്നുന്നത് ഇപ്പോഴത്തെ കഥയിലൊന്നും വലിയ കഴമ്പില്ലെന്നാണ്. അപ്പോൾ പഴയ കഥ  പറയുന്നതുതന്നെ യാ യിരിക്കും നല്ലത്. എന്താ അഭിപ്രായം?  ഓ - അതൊന്നും ഇപ്പോഴത്തെ പിള്ളേർക്കിഷ്ടമില്ലായിരിക്കും. എന്നാൽ വേണ്ട, എന്റെ കഥ തന്നെ പറഞ്ഞു കൊള്ളാം.
    എനിക്ക് ഈ വർഷം അമ്പത് വയസ്സ് തികയുകയാണ്. ഇക്കഴിഞ്ഞ അമ്പത് വർഷം കൊണ്ട് എന്റെ ഈശ്വരാ ഞാൻ എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്തു. എന്തൊരു യുദ്ധമായിരുന്നു അത്. ഏതോ രാജാവിനെ വെടിവെച്ചന്നും പറഞ്ഞുതുടങ്ങിയ യുദ്ധമാണ്.  ഇപ്പോഴത്തെ ചരിത്ര പിള്ളേർ ആ യുദ്ധത്തിന് ഒന്നാം ലോകമഹായുദ്ധം എന്നാണ് പറയുന്നത്. അതിന്റെ നടുവിൽ ആണ് ഞാൻ ജനിച്ചത്. യുദ്ധം തുടങ്ങി ഒരു കൊല്ലം കഴിഞ്ഞാൽ എന്റെ ജനനം. അന്നീ രാജ്യം ഭരിച്ചിരുന്നത് സായിപ്പന്മാർ ആയിരുന്നു. എന്നെ വളർത്തിയെടുത്തത് ഈ നാട്ടുകാർ ആയിരുന്നു. അവർ കാരയ്ക്കലും പെരിങ്ങരയുമുള്ളവരാണ്. എന്നാൽ എന്നെ ശരിക്കു വളർത്തുവാൻ വേണ്ടി എന്റെ രക്ഷകർത്താക്കൾ എന്നെ സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു.  ശ്രീമൂലം തിരുനാൾ മഹാരാജാവ് എന്ന് കേട്ടിട്ടുണ്ടോ? എന്റെ വലിയ വളർത്തച്ഛൻ ആയിരുന്നു. അച്ഛന്റെ ഓരോ തിരുനാൾ വരുമ്പോഴും എനിക്ക് എന്തു സന്തോഷമായിരുന്നെന്നോ!
      അതിനുശേഷം വർഷങ്ങൾ ഒത്തിരി കഴിഞ്ഞു. എന്റെ ചെറുപ്പത്തിലെന്നെയൊന്നു കാണാണമായിരുന്നു. അഹംഭാവം പറയുകയാന്നെന്നു  നിങ്ങൾ വിചാരിക്കരുത്. ഇപ്പോൾ അമ്പതു വയസ്സായതുകൊണ്ടു എന്റെ ശോഭ നശിച്ചെന്നു നിങ്ങൾ കരുതരുത്. ആദ്യം ഞാൻ ഓലക്കെട്ടിടത്തിലാണ് താമസിച്ചത്. ഇപ്പോൾ എന്നെ ഓടിട്ട കെട്ടിടത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴെന്റെ പുറത്തു ചില ചായങ്ങളും മറ്റും പൂശുന്നുണ്ടെന്നാണ് തോന്നുന്നത്. ഭംഗിക്കുവേണ്ടിയാണെന്നാണ് പറയുന്നത്. നടക്കട്ടെ. മക്കളുടെ ആഗ്രഹമല്ലെ.എനിക്കെത്ര മക്കളുണ്ടെന്നു സൂക്ഷ്മമായിട്ടറിഞ്ഞു കൂടാ . ഒരുപാടു മക്കളുകാണും . വയസ്സ് അമ്പതായില്ലെ , കുറ ചുവല്ലതുമായിരുന്നെങ്കിൽ ഓർമ്മിച്ചുവെയ്ക്കാമായിരുന്നു . മിടു മിടുക്കന്മാരായ എന്റെ മക്കളെ ഓർത്തു ഞാൻ സന്തോഷിച്ചിട്ടുണ്ട് . അതിൽ എന്റെ ഒരുപാടു മക്കൾ മരിച്ചു പോയി . അക്കാര്യം ഓർക്കുമ്പോൾ എനിക്കു വിഷമമാണ് . പിന്നെ ജനിച്ചാൽ മരിക്കുമല്ലോ എന്നോർത്തു ഞാൻ സമാധാനിക്കുകയാ ണ് . എങ്കിലുമവർ ജീവിച്ചിരുന്നപ്പോൾ വളരെയധികം നന്മ ചെയ്തിട്ടുണ്ടെന്നു കാണുന്നത് എനിക്കു വളരെ ആശ്വാസകരമത്രെ.
      വിശാലമായ ഈ ലോകത്തിന്റെ മുക്കിലും മൂലയിലും നല്ല നിലയിൽ കഴിയുന്ന അനവധി മക്കൾ എനിക്കിപ്പോഴുമുണ്ട് . മലയായിലും പേർഷ്യയിലും നിലോണിലുമൊക്കെ എന്റെ മക്കളുണ്ട് . എന്റെ മക്കളുടെ ഇടയിൽ നല്ല വക്കീലന്മാരുണ്ട്, വലിയ സർക്കാരുദ്യോഗസ്ഥന്മാരുണ്ട് , പ്രാസംഗികരുണ്ട് , എഴുത്തു കാരുണ്ട് , ഹൈസ്കൂൾ ഹെഡ്മാസ്റ്ററന്മാരുണ്ട് , രാഷ്ട്രീയ പ്രവർത്തകരുണ്ട് , കച്ചവടക്കാരുണ്ട് , ഡോക്ടറന്മാരുണ്ട് , നഴ്‌സുമാരുണ്ട് , അതൃത്തികാക്കുന്ന ജവാന്മാരുണ്ട് എന്നുവേണ്ട എല്ലാ മണ്ഡലത്തിൽ കഴിയുന്നവരുമുണ്ട് . അവരൊക്കെ വല്ലപ്പോഴെ ങ്കിലും എന്റെ അടുത്തു വരാത്തതിൽ എനിക്കു വിഷമമില്ലാതില്ല . ങാ , അവർ വളരെ ജോലിത്തിരക്കുള്ളവരല്ലെ . അവരുടെ ഉയർച്ചയാണ് എനിക്കേറ്റവുമിഷ്ടം .
    എന്റെ ചെറുപ്പകാലത്തു ഈ ഗ്രാമം ഇങ്ങനെയൊന്നുമായിരുന്നില്ല . അന്നൊന്നും ഇത്രയും ജനങ്ങളില്ല , റോഡുകളില്ല , കെട്ടിടങ്ങളില്ല , കാറുകളില്ല , വല്ലപ്പോഴുമേ കാറുകളും മറ്റും ഞാൻ കണ്ടിട്ടുള്ളൂ . അന്നു കാളവണ്ടിയും വള്ളവുമായിരുന്നു പ്രധാന യാത്രാസൗകര്യം . ഓ ഇന്നത്തെ പരിഷ്ക്കാരി പിള്ളാർക്കു കാളവണ്ടി എന്നു പറഞ്ഞാൽ തീരെ പിടിക്കുകയിലായിരിക്കും . അവർക്കു പിടിക്കേണ്ട . ഇന്നാണെങ്കിൽ കാറും മറ്റും എന്റെ മുമ്പിൽ വന്നു നില്ക്കും . കഴിഞ്ഞ വർഷം ഈ രാജ്യം ഭരിക്കുന്ന ബ . ഭരണാധികാരി ( ഗവർണ്ണർ ) കാറിൽ എന്റെ മുമ്പിൽ വന്നിറങ്ങിയത് എനിക്കു എന്തു സന്തോഷമായിരുന്നെന്നോ.എനിക്കു മുപ്പത്തിരണ്ടു വയസ്സുള്ളപ്പോഴാണ് ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചത് . എന്റെ യൗവ്വനകാലം ഞാൻ വിദേശഭരണത്തിലാണ് ചിലവഴിച്ചത് . എങ്കിലും അന്ന് ജനങ്ങൾ തമ്മിൽ സ്നേഹവും സഹകരണവും ഉണ്ടായിരുന്നു . അന്നു പണമില്ലെങ്കിലും അയൽക്കാരനെന്ന നിലയിൽ അന്യോന്യം സഹായിക്കുക ജനങ്ങളുടെ ഒരു സ്വഭാവമായിരുന്നു . ഇന്നത്തെ നില കാണുമ്പോൾ എനിക്കു വളരെ ദുഃഖമാണുള്ളത് .
ഇന്നെന്റെ നില കണ്ടിട്ടും അനുകമ്പ തോന്നുന്ന പലരുമുണ്ടെന്നെനിക്കറിയാം . ഈ രാജ്യത്തിന്റെ പല ഭാഗത്തും വമ്പിച്ച വ്യതിയാനങ്ങൾ ഉണ്ടായിട്ടും എനിക്ക് ഒരുയർച്ചയും കാണാത്തതിൽ അവൾക്കു ഖേദമുണ്ടാകുന്നതു സ്വാഭാവികമാണ് . അവരുടെ അമ്മയല്ലെ ഞാൻ. ഈ നിലയിൽ എനിക്കും വിഷമമില്ലാതില്ല . എന്തിനു ഞാൻ വിഷമിക്കണം ? എന്റെ മക്കൾ എന്നെ ഉയർത്തുവാൻ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് എന്റെ അറിവ് . അതിന്റെ നാന്ദിയാണ് ഇവിടെ നടക്കുന്ന പരിപാടികൾ എന്നു തോന്നുന്നു . ഓ-ഒരു കാര്യം പറയുവാൻ ഞാൻ മറന്നുപോയി . എന്റെ മക്കൾ ഇവിടെനിന്നും പാസ്സായാൽ ഉപരി വിദ്യാഭ്യാസം ചെയ്യുന്നത് സാധാരണയായി പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിലാണ് . അവൾ പ്രായത്തിൽ എന്നെക്കാൾ ഇളയതാണെങ്കിലും അവളെ ഞാൻ ഒരു ജ്യേഷ്ഠസഹോദരിയെപ്പോലെയാണ് കരുതുന്നത് . ഞങ്ങൾ തമ്മിൽ വലിയ സ്നേഹമാണ് . എന്റെ മക്കൾ പലരും നല്ല നിലയിലാകുവാൻ കാരണം എന്റെ ഈ സഹോദരിയാണ് . അവളുടെ രജതജൂബിലി രണ്ടുവർഷം മുമ്പു കെങ്കേമമായി കൊണ്ടാടി . അന്നു നമ്മുടെ ഇളയമഹാരാജാവു തിരുമനസ്സു കൊണ്ടു വന്നിരുന്നു . എന്റെ രജതജൂബിലി ആരും കൊണ്ടാടിയില്ലെന്നാണ് എന്റെ അറിവ് . എന്റെ സഹോദരി ഇനിയും വളർന്നു ഒരു കോളേജാകണമെന്നാ ണെന്റെ ആഗ്രഹം .
ഇന്നെനിക്കു 50 വയസ്സായെങ്കിലും ക്ഷീണം തോന്നുന്നില്ല . കാരണം എന്റെ മക്കൾ എന്നെ ശുശ്രൂഷിക്കാനുണ്ട് . എന്നുമെന്റെ കൂടെ ധാരാളം മക്കൾ കാണും . മുന്നൂറിലധികം മക്കൾ ഇപ്പോഴും എന്റെ കൂടെയുണ്ട് . എന്റെ ഭഗവാനെ ഇക്കഴിഞ്ഞ അമ്പതുകൊല്ലം കൊണ്ടു ഞാനെന്തെല്ലാം കളികൾ കണ്ടു .എന്നെ അന്വേഷിക്കുന്നതിനും എന്റെ മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനും മിടുമിടുക്കന്മാരായ ഒന്നാം സാറന്മാരുണ്ടായിരുന്നു . ഇപ്പോഴത്തെ കുഞ്ഞുങ്ങൾ ഹെഡ്മാസ്റ്റർ എന്നു പറഞ്ഞാലെ അറിയുകയുള്ളൂ . എനിക്കു നാല്പതുവയസ്സുള്ളപ്പോൾ ചെറുപ്പക്കാരനായ ഒരു ഒന്നാം സാർ ഇവിടെയുണ്ടായിരുന്നു . മിടുമിടുക്കൻ . എന്റെ ആ മോൻ ഇപ്പോൾ ഈ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രധാന ഓഫീസറാണ് . എന്നെ പരിശോധിക്കുവാൻ തന്നെ എന്റെ മോൻ ഇവിടെ വന്നിട്ടുണ്ട് . അതുപോലെ എന്റെ ആദ്യത്തെ മക്കളിലൊരാളാണ് ഇപ്പോ ഴത്തെ ഹിന്ദു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ . എന്റെ ഒരു മകൻ യൂണിവേഴ്സിറ്റി കോളേജിലെ മിടുമിടുക്കനും സുസമ്മതനുമായ ഒരദ്ധ്യാപകനാണ് . ഇതെല്ലാം എനിക്കു സന്തോഷമാണ് . ഇപ്പോഴത്തെ ഒന്നാം സാർ നല്ല ചൊറുചൊറുക്കുള്ളവനാണ് . ഉയർന്ന പരീക്ഷായോഗ്യതയുള്ള ആളാണ് .
ഓ ഞാൻ വളരെയധികം നീട്ടി പറഞ്ഞു . എന്റെ കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണും . ഞാൻ നിറുത്തുകയാണ് . ഭഗവാന്റെ കാരുണ്യംകൊണ്ടു കൊല്ലംതോറും എന്റെ മക്കളുടെ എണ്ണം കൂടി വരുകയാണ് . നല്ലവരായാലും ചീത്തയായാലും അവരെന്റെ മക്കളാണ് . എന്റെ അമ്പതാം ജന്മദിനം കൊണ്ടാടുവാൻ എന്റെ മക്കൾ ഒരുങ്ങിയിരിക്കുകയാണെന്നു ഞാനറിഞ്ഞു . മക്കളുടെ ആഗ്രഹമല്ലെ നടക്കട്ടെ . ഈ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവൻ തന്നെ ആഘോഷചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ടെന്നു കേട്ടു . എന്റെ മക്കളും നല്ല നിലയിലുള്ള പലരും അതിൽ പങ്കെടുക്കുന്നുണ്ടെന്നുള്ള ത് എനിക്കു ഏറ്റവും സന്തോഷകരമായ ഒരു കാര്യമാണ് . ഈ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്നത് ഈ നാട്ടിലെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഏതാനും പ്രശസ്ത വ്യക്തികൾ ഉൾക്കൊളളുന്ന ഒരു സമിതിയാണ് . വിശിഷ്യാ കാരയ്ക്കലും പെരിങ്ങരയുമുള്ള എന്റെ നാട്ടുകാർ എന്നെ ഒരു പോലെ സ്നേഹിക്കുന്നു . എന്റെ ആഘോഷത്തിൽ സജീവമായി പങ്കെടുക്കുന്നു . ഇതിൽ കൂടുതൽ ഒരമ്മയ്ക്ക് സന്തോഷിക്കാൻ വകയുണ്ടോ ?
'''ഓ ! ഞാനെന്റെ പേരു പറഞ്ഞില്ല , അല്ലേ . എന്നെ കൊച്ചുപെരിങ്ങര മിഡിൽസ്കൂൾ എന്നാണ് വിളിക്കുന്നത് . ഇപ്പോഴതൊക്കെ മാറി . ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ , പെരിങ്ങര എന്നാണ് . എന്റെ മക്കളുടെ ആഗ്രഹം ഗവ . ഹൈസ്കൂൾ , പെരിങ്ങര എന്നാകണമെന്നാണ് . നടക്കട്ടെ . അവരുടെ ആഗ്രഹമല്ലെ.
'''
എന്നാൽ ഞാൻ നിറുത്തട്ടെ . ഈ അമ്പതുകാരിയുടെ  കഥ കേട്ടു നിങ്ങൾ മുഷിഞ്ഞുകാണുമോ ? ഇല്ലെന്നാണ് എന്റെ വിശ്വാസം.


==പി.ടി.എ പ്രസിഡന്റുുമാർ==
==പി.ടി.എ പ്രസിഡന്റുുമാർ==
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്