"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

10:30, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം


പ്രപഞ്ചത്തെ കാർന്നീടും രോഗമേ -
ഞാൻ നിന്നോടൊന്നരുളട്ടെ,
ജീവനെ അപഹരിക്കുന്ന നിൻ -
കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു.
മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി
ഉലകത്തെ നിൻ കൈപിടിയിലാക്കി.
ഭൂതലത്തിലൊരായിരം ശവശരീരമായി,
രോഗം പേറിടുമീ കാലത്ത് -
മലയാളനാടൊന്നായി നിന്നീടും,
ഒന്നിച്ചൊരു മനസ്സായി -
വെയിലത്ത് വാടീടും രക്ഷാഭടന്മാർ നമുക്കായി,
നിയമപാലകരും മാലാഖമാരും,
മാനവജനതയോടൊപ്പം അതി-
ജീവനത്തിനായി മുന്നേറുന്നു.
ജാതി മത ഭേദമെന്യേ എല്ലാവരു-
മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും.
രക്തത്തിനു വേണ്ടി പിടയുന്നൊ-
രായിരം മനുഷ്യരുടെ മനസ്സ് അറിയുക.
അതിജീവനത്തിൻ്റെ തൂലിക -
യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത്
പ്രളയത്തിൽ പൊതിഞ്ഞ കേരളം
അതിജീവനത്തിൻ്റെ മാതൃക കാട്ടി -
മുന്നേറുമ്പോലെ ഈ മഹാ-
മാരിയെ ഞങ്ങൾ ഒന്നായി തടുക്കും.
പണക്കാരനെന്നോ ,നിത്യ പട്ടിണി-
ക്കാരനെന്നോയില്ലാതെയീവേളയിൽ,
ഒന്നിച്ചൊരു മനസ്സായി മനഃസ്സാക്ഷിയായി -
അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ,
എരിഞ്ഞടങ്ങിയ ആശകളും സ-
ന്തോഷങ്ങളും ഞങ്ങൾ തിരിച്ചു -
പിടിക്കുമീ വേളയിൽ.
ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു -
പറയട്ടെ -
തോല് ക്ക‍ും ഞങ്ങൾ, പക്ഷെ,
തകർക്കാനാകില്ലീനന്മയാർന്ന ലോകത്തെ .


ആർച്ച എം
പ്ലസ് വൺ ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കവിത