"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവന പാതയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവന പാതയിലൂടെ


കേരളത്തിൻെറ പോരാട്ടത്തിൻെറയും, അതിജീവനത്തിൻെറയും മറ്റും പേരുകളാണ് നിപയും, പ്രളയവും കോവിഡ് 19 മൊക്കെ. പൊതുജനാരോഗ്യരംഗത്ത്‌ യു എൻ അംഗീകാരം വരെ നേടിക്കൊടുത്ത കേരള മോഡൽ. നിപയും, കോവിഡ് 19 നും പലരാജ്യങ്ങളുടെ മക്കളെ ലോകത്തുനിന്നും തുടച്ചുമാറ്റിയിട്ടുണ്ട്. എന്നും ഏതു കാലത്തും ഭയാനകമായ കണ്ണുകളോടെ ഭൂമുഖം നോക്കിക്കാണുന്ന പ്രളയവും നമ്മുടെ ഈ കൊച്ചു കേരളം ഇപ്പോൾ അതിജീവിച്ചിരിക്കുകയാണ്. പ്രളയവും മഹാമാരികളും കേരളത്തെ ഉലച്ചപ്പോഴും ഉലയാതെ തളരാതെ മനോധൈര്യത്തോടെ മറ്റുള്ളവർക്ക് ഒരു സഹായ ഹസ്തവുമായി ഏവരും ഒറ്റ കെട്ടായിനിന്നു.പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ആശ്വാസവും സന്തോഷവും പ്രധാനം ചെയ്‌തു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കടലിൻെറ മക്കൾ വന്നു.കേരളത്തിന്‌ താങ്ങായി യുവജനങ്ങളും മറുനാട്ടിലെ മലയാളികൾ പോലും സംഭാവനകളുടെ ദൂത് അയച്ചു. അങ്ങനെ ജാതി മത ഭേതമാന്യ എല്ലാപേരും ഒറ്റകെട്ടായി നിന്ന് പ്രളയത്തിൽ നിന്നും അതിജീവനത്തിൻെറ പാതയിലേക്ക് വന്നു.നിപ്പയെന്ന വൈറസും കോവിഡ് 19മെന്ന മഹാമാരിയും നമുക്ക് മറക്കാവുന്നതല്ല. നിപയെ കീഴടക്കിയതിനും പിന്നിൽ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ഒട്ടേറെപ്പേരുടെജാഗ്രത ഉണ്ട്. ഉറക്കം ഒഴിച്ചുള്ള കാവലുണ്ട്. കോവിഡ് 19 ഭൂലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന സമയങ്ങളിൽദൈവത്തിന്റെ സ്വന്തം നാടായകേരളം അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു.മതസൗഹാർദവും സഹോദര്യവും ഒത്തൊരുമയും അതിലുപരി ദൈവകൃപയുമാണ് ഏതുപ്രതിസന്ധിഘട്ടവും തരണം ചെയ്യാൻ സഹായിക്കുന്നത്. നമ്മുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കുവാൻ പോലും തയ്യാറാകുന്ന ആതുര സേവന ശുശ്രുഷകർ ഏതു വിപത്തു കേരളത്തെ ആഞ്ഞടിച്ചാലും ഒപ്പമല്ല മുന്നിൽനിന്നും അക്ഷീണം പ്രവർത്തിക്കുന്ന ഭരണാധികാരികളും അവരോട് ചേർന്ന് നിൽക്കുന്ന കേരള ജനതയെ നന്ദിയോടെസ്മരിക്കാം. ഇപ്പോൾ നമ്മൾ നേരിടുന്നതായ കോവിഡ് 19 എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാൻ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ഏത് പ്രതികൂല സഹചാര്യത്തെയും കേരളം അതിജീവിക്കുകയും ചെയ്യും.


നിമിഷ എ.ആർ
9 സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം