"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം  | color= 5 }} രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color= 2     
| color= 2     
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം 

രോഗപ്രതിരോധ സംവിധാനത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഇമ്മ്യൂണോളജി. രോഗപ്രതിരോധശേഷിയെപ്പറ്റിയുള്ള ആദ്യത്തെ പരാമർശം ബി. സി. 430 -ലെ ഏഥൻസിലെ പ്ളേഗിനോടനുബന്ധിച്ചാനുണ്ടായത്. ആദ്യം രോഗമു ണ്ടായവർക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത ഇല്ലാതെ തന്നെ അസുഖം ബാധിച്ചവരെ ശുശ്രൂഷിക്കാൻ സാധിക്കുന്നുണ്ടെന്ന് ന്യൂസെഡിഡാസ് നിരീക്ഷിക്കുകയുണ്ടായി. പതിനെട്ടാം നൂറ്റാണ്ടിൽ തേളിന്റെ വിഷം കൊണ്ട് പരീക്ഷണം നടത്തിയ പിയറി ലൂയിസ് മൗപ്പർ ടൂയിസ്‌ ചിലയിനം നായ്കൾക്കും എലികൾക്കും ഇതിനെതിരെ പ്രതിരോധ ശേഷിയുണ്ടെന്നും കണ്ടെത്തുകയുണ്ടായി. ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച തന്റെ പരീക്ഷണങ്ങളിലും രോഗാണുബാധ മൂലമാണ് അസുഖങ്ങളുണ്ടാകുന്നതെന്ന സിദ്ധാന്തത്തിന്റെ (ജേം തിയറി ഓഫ് ഡിസീസ് )രൂപീകരണത്തിലും ലൂയി പാസ്‌റ്റർക്ക് സഹായകമായിരുന്നു. പാസ്റ്ററിന്റെ സിദ്ധാന്തം, ആ സമയത്ത് നിലവിലുണ്ടായിരുന്ന അസുഖങ്ങളെ സംബന്ധിച്ച് സിദ്ധാന്തത്തിന് (മയാസ്മ തിയറി ) ഘടകവിരുദ്ധമായിരുന്നു. 1981-ൽ റോബർട്ട്‌ കോച്ച്- കോച്ചസ് പോസ്റ്റുലേറ്റുകൾ എന്ന തെളിവുകൾ മുന്നോട്ട് വച്ചപ്പോഴാണ് രോഗാണുക്കൾ രോഗമുണ്ടാക്കുന്നുണ്ട് എന്നത് തെളിയിക്കപ്പെട്ടത്. ഇതിന് കോച്ചിന് 1905-ൽ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. 1901-ൽ വാൾട്ടർ റീഡ് മഞ്ഞപ്പനിയുണ്ടാക്കുന്ന വൈറസിനെ കണ്ടെത്തിയതോടെ വൈറസുകളും അസുഖങ്ങളുണ്ടാക്കുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടു.  നാം ഇന്നൊരു മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇവിടെയാണ് രോഗപ്രതിരോധ ശേഷി എന്ന ആശയത്തിന് പ്രസക്തിയുണ്ടാക്കുന്നത്.

നമ്മുടെ ഈ ലോകത്ത് അനേകം രോഗങ്ങളുണ്ട്. ആ രോഗങ്ങളെ എതിർത്ത് നിൽക്കാൻ വേണ്ടി രോഗപ്രതിരോധം അത്യാവശ്യമാണ്.പോഷകപ്രദമായ ആഹാരം, വ്യായാമം എന്നിവയിലൂടെ രോഗപ്രതിരോധം സാധിക്കും.  പോഷകപ്രദമായ ആഹാരങ്ങളിൽ സിഡ്രിക് ആസിഡ് അടങ്ങിയിരിക്കുന്ന ഫലവർഗങ്ങൾ കഴിക്കണം (നാരങ്ങ, നെല്ലിക്ക, ഇഞ്ചി ).നമ്മുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ശ്വേത രക്താണുക്കളിൽ  (നമ്മുടെ കാവൽഭടൻ എന്നറിയപ്പെടുന്നു )നിന്നാണ് നമ്മുടെ ശരീരത്തിന് രോഗ പ്രതിരോധത്തിനുള്ള ശേഷി ലഭിക്കുന്നത്. ബാക്ടീരിയ, വൈറസ് എന്നീ സൂക്ഷ്മജീവികളിൽ നിന്നാണ് രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. ആ പ്രവേശനത്തെ തടയാൻ രോഗപ്രതിരോധം അനിവാര്യമാണ്. നമ്മുടെ ശരീരത്തിൽ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് വൈറൽ പനി. അതു പോലെ വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു രോഗമാണ് കൊറോണ. 

ഈ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരിയാണ് കൊറോണ. ഇത് ലക്ഷോപലക്ഷം ആൾക്കാരുടെ ജീവൻ കവർന്നെടുത്തു. ഇപ്പോഴും ഇത് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈയൊരു മഹാമാരിയെ തടയാൻ വേണ്ടി നമ്മൾ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കണം, മാസ്ക് ധരിക്കണം. ഈ രോഗം മാത്രമല്ല ഏതു വൈറൽ പനി വന്നാലും രോഗ പ്രതിരോധം വഴി നമുക്ക് തടയാൻ സാധിക്കും. വിവിധ തലങ്ങൾ ഉള്ള രോഗബാധയ്‌ക്കെതിരെ ഓരോ ഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ പ്രതിരോധ സംവിധാനമാണ് ഇപ്പോൾ ഉള്ളത്. മരുന്നുകളുടെ പാർശ്വഫലം മൂലമോ പ്രതിരോധ കോശങ്ങളെ തന്നെ ബാധിക്കുന്ന ചിലതരം അണുബാധകൾ മൂലമോ ജനിതക തകരാറുകൾ മൂലമോ രോഗ പ്രതിരോധ വ്യവസ്ഥ ക്ഷയിക്കാം. അതിനാൽ "ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ "എന്ന ശൈലി ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു. 






മേഘന ഭദ്രൻ
8 ജി സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം