"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ തേങ്ങൽ

പ്രകൃതീ നിന്നെ തുരത്തുവാനായ്
മനുഷ്യൻ ഒന്നായ് ജ്വലിക്കുന്നുവോ
മൗനമായ് ഭൂമിതൻ വേദന തീർത്തതോ
പ്രകൃതിതൻ സ്വപ്‌നങ്ങൾ മനുഷ്യൻ തകർത്തതോ
മരമില്ല, തണലില്ല, കുളിരുമില്ല
ഭൂമി തൻ വേദന തുറക്കുന്നു
പണ്ടമ്മ പറഞ്ഞതൻ പച്ചപ്പിൽ തീർത്തൊരു
പൊൻകാട് ഇപ്പോൾ വെറും തരിശുഭൂമി
പ്രകൃതിയെ തളിർത്തുന്ന നാദമായ് പുഴകളും
ഭൂമിയെ ഉണർത്തുന്ന ഉജ്ജ്വല പ്രകാശമായ്
വിരിയുന്ന സൂര്യൻ എങ്ങുമറഞ്ഞുപോയ്‌
കൈകോർത്തു പിടിക്കാം പ്രകൃതിയെ നാളേക്കായ്
പച്ചപ്പിൽ തീർത്തൊരാ വിസ്മയ സൗന്ദര്യമായ്
എരിയുന്ന ഭൂമിക്ക് കാവലായ് നിന്നിടാം കൈകോർക്കാം നല്ല നാളേക്കായ്
പ്രകൃതീ.. മാപ്പ്... !
 

മുഹമ്മദ്‌ സാലിം . കെ,
2 A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത