"എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ പ്രകൃതി എന്ന കൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=   പ്രകൃതി എന്ന കൃതി      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  ലേഖനം }}

10:36, 6 മേയ് 2020-നു നിലവിലുള്ള രൂപം


  പ്രകൃതി എന്ന കൃതി     

ഈ കാലഘട്ടങ്ങളിൽ ഏറിവരുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി സംരക്ഷണം. കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ചെയ്യുന്ന ക്രൂരതയാണ്. ചപ്പുചവറുകൾ, പ്ലാസ്റ്റിക്കുകൾ അങ്ങനെയുള്ള സാമഗ്രികൾ വലിച്ചെറിയുകയാണ്. റോഡുകളിലും മറ്റു ഇടങ്ങളിലും എല്ലാം പ്രകൃതിയെ ദ്രോഹിക്കുന്നതിൽ മനുഷ്യൻ മുൻപന്തിയിലാണ്. പ്ലാസ്റ്റിക്കുകൾ കത്തിച്ച കളയുകയാണ് ഇപ്പോൾ മനുഷ്യർ ചെയ്യുന്ന ക്രൂരതകളിൽ ഒന്ന്. വനനശീകരണത്തിനും മനുഷ്യർ കാരണമാണ്. കാവുകൾക്കും കാടുകൾക്കും തീ ഇടുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ നമ്മൾക്ക് വരുന്ന രോഗത്തെ അവർ മനസ്സിലാക്കുന്നില്ല. അതുമാത്രമല്ല പ്രകൃതിയിൽ നിന്ന് വരുന്ന ശുദ്ധ വായു മലിനീകരണം ഉണ്ടാക്കുകയാണ് . ആറുകളുടെ അടുത്ത് താമസിക്കുന്നവർ ആറുകളിൽ ചപ്പുചവറുകൾ കൊണ്ട് ഇടുകയാണ്. എവിടെ നോക്കിയാലും ചപ്പുചവറുകളും പ്ലാസ്റ്റിക് കളും ആണ്. പ്രകൃതി അമ്മയാണ്. പ്രകൃതിയെ ദ്രോഹിക്കരുത്. പരിസ്ഥിതിക്ക് ദോഷ കരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷണത്തെ കൊണ്ടുദ്ദേശിക്കുന്നത്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നവും ഉണ്ട്. മനുഷ്യ ജന്മത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങളും ഉണ്ട് ഈ പ്രകൃതിയിൽ. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ പ്രകൃതി തിരിച്ചു നൽകുന്നതാണ് മഹാമാരികൾ . പ്രകൃതി തരുന്ന ശുദ്ധ വായുവിനെ നമ്മൾ മലിനീകരിക്കരുത് . നമ്മൾ ചെയ്യുന്ന തെറ്റ് നമ്മൾക്ക് തന്നെ തിരിച്ചു കിട്ടും. അതിനാൽ നമ്മൾക്ക് ആവുന്ന വിധം പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിയെ സ്നേഹിക്കാനും പഠിക്കണം.

വൃന്ദ ആർ
8 C എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം