"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത     
                 നമ്മുടെ നാടിനെ സംരക്ഷിക്കേണ്ടത് ഓരോ ആളുകളുടെയും കടമയാണ്. മഴക്കാലമാണ് വരാൻ പോകുന്നത്. ഈ കൊച്ചു കേരളത്തിൽ കൃഷിപ്പണി ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവർ പുഴകളെയും തോടുകളെയും കിണറുകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. പുഴകളും തോടുകളും കിണറുകളും മലിനമായാൽ പലതരം അസുഖങ്ങൾ മനുഷ്യർക്ക് ഉണ്ടാകുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി എന്നീ അസുഖങ്ങളിൽ നിന്നും നാം രക്ഷ നേടുന്നതിന് നാം നമ്മുടെ പരിസരവും വീടും ജലാശയങ്ങളും സംരക്ഷിക്കുകയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. വീടുകളിൽ നിന്നും മാർക്കറ്റുകളിൽനിന്നും അറവുശാലകളിൽ നിന്നുമുള്ള മാലിന്യങ്ങൾ റോഡുകളിലും ജലാശയങ്ങളിലും വലിച്ചെറിയുകയാണ്  നാം ചെയ്യുന്നത്. ഈ മാലിന്യങ്ങളിൽ നിന്നും പലതരം അസുഖങ്ങൾ ഉണ്ടാക്കുന്ന കീടാണുക്കൾ പെരുകുന്നു. അനാവശ്യമായി നാം കളയുന്ന പ്ലാസ്റ്റിക്കുകളിലും ചിരട്ടകളിലും പാത്രങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിന്നും ഡെങ്കിപ്പനി ചിക്കൻഗുനിയ എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്ന കൊതുകുകൾ പെരുകുന്നു. നാം അതിന് അനുവദിക്കരുത്. നമ്മൾ നമ്മുടെ പരിസരവും, വീടും, റോഡും, ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പോഷകാഹാരം കഴിക്കുന്നതിലൂടെയും ശുചിത്വം പാലിക്കുന്നതിലൂടെയും രോഗങ്ങളെയെല്ലാം ഒരു പരിധി വരെ നമുക്ക് തടയാം.


അഥില ഫാത്തിമ ജെ. എം.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം