"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം തടയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(വ്യത്യാസം ഇല്ല)

10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം തടയൂ

ഇന്ന് നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം മനുഷ്യൻറെ പ്രവർത്തികൾ തന്നെയാണ്. വായുമലിനീകരണം, ജലമലിനീകരണം, പുതുതായി വരുന്ന രോഗങ്ങൾ തുടങ്ങിയവയുടെ ഉറവിടം മനുഷ്യൻ തന്നെയാണ് . ജലസംരക്ഷണം മാർച്ച് 22ന് മാത്രം നടത്താൻ ഉള്ളതല്ല. നമ്മൾ അവൾ ഓരോ സെക്കൻഡിലും നടത്തേണ്ടതാണ്. ഒരേയൊരു ദിവസം മതി നമുക്ക് ജലം കുടിക്കാതെ ഇരിക്കാൻ പറ്റുമോ?. പറ്റില്ല. നിരാഹാരം കിടക്കാൻ ഒരു പരിധി വരെ എന്നാൽ ജലം ഇല്ലാതായാൽ ഓ?. ഇങ്ങനെപോയാൽ നമ്മൾ ചൊവ്വ ഗ്രഹത്തിൽ നിന്ന് ജലം കടം എടുക്കേണ്ടിവരും. ഫാക്ടറിയിലെ വിഷവസ്തുക്കൾ കളയുന്നതും നദിയിലൂടെ യാണ് എന്തിന്? വികസനത്തിന് പേരിൽ മനുഷ്യൻ നടത്തുന്ന പണത്തിനോടുള്ള അത്യാഗ്രഹം. ഇവർ ആലോചിക്കുന്നില്ല നമ്മൾ കഴിക്കുന്ന ആഹാരത്തിൽ തന്നെ ജലമുണ്ടെന്ന് .ചെടികൾ വളരാൻ ഉള്ള പ്രധാന ഘടകം ജലമാണ് നമ്മൾ സഹായം ചെയ്ത ഇല്ലെങ്കിലും കുഴപ്പമില്ല അതിനെ നശിപ്പിക്കാൻ ഇരുന്നാൽ മതി . പ്രളയം, ഉരുൾപൊട്ടൽ ,കടൽക്ഷോഭം തുടങ്ങിയവ വരുന്നത് കാലാവസ്ഥ മോശമായത് കൊണ്ടല്ല മനുഷ്യൻറെ അനധികൃത നിർമ്മാണവും പുഴകളിൽ നിന്നും മറ്റും മണലെടുക്കുന്നത് കൊണ്ടാണ്. രണ്ടാമത്തെ ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ് നമ്മുടെ വലിയ ലോകത്തിൻറെ ഏഷ്യാ ഭൂഖണ്ഡത്തിലെ തെക്കേ അറ്റത്തെ ഒരു സാധാരണ രാജ്യമായ ഇന്ത്യയുടെ തലസ്ഥാനമാക്കിയ ന്യൂഡൽഹി ഡൽഹിയിൽ തന്നെയാണ് ഇപ്പോൾ ഐസ്ക്രീംപാർലർ പോലെ തന്നെ ഓക്സിജൻ പാർലറുകൾ എന്തുകൊണ്ട്? വായുമലിനീകരണം മൂലം .കാരണം അമിതമായ വാഹന ഉപയോഗവും, അമിതമായി വൈദ്യുത ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും നിന്നും വരുന്ന പുകളും ,ക്ലോറോ ഫ്ലൂറോ കാർബൺ തുടങ്ങിയ വാതകങ്ങൾ വായുവിനെ മാത്രമല്ല നമുക്ക് കുട പോലെ ഇരിക്കുന്ന ഓസോൺ പാളിയെ നശിപ്പിക്കും . ഈ മനുഷ്യന്മാരുടെ അഹങ്കാരത്തിന് പ്രകൃതി തന്ന ഒരു ചെറിയ മരുന്നാണ് 'കൊറോണ വൈറസ്'.ഇപ്പോൾ മനുഷ്യൻ മഹാ മനസ്സുകളുടെ ഉള്ളിൽ പേടിയും അതിനൊപ്പം ജാഗ്രത എടുക്കണം എന്ന് കാലം തെളിയിച്ചു തന്നതാണ് കൊറോണ. ഇപ്പോൾ തന്നെ ഒന്നര ലക്ഷത്തിലേറെ പേർ മരിച്ചു എന്തുകൊണ്ട് ?നദിയുടെയും അല്ലാതെയും പറയുന്ന ചവറയിൽ അടിഞ്ഞുകൂടുന്ന വൈറസുകൾ കൊണ്ട് .ഒരുപരിധിവരെ മനുഷ്യന്മാർ ഇതിന് ഉത്തരവാദികളാണ്. നമ്മൾ ആലോചിക്കേണ്ടത് ഇതിനെയൊക്കെ എങ്ങനെ തടയാം എന്നാണ്. ജലസംരക്ഷണം നമുക്ക് ഘട്ടംഘട്ടമായി നിറവേറ്റാൻ ആദ്യം തടയേണ്ടത് അനധികൃതമായ നദികളുടെയും കുന്നുകളുടെയും നശിപ്പിക്കുന്നതിനെതിരെ ആണ്. രണ്ടാമത് മരങ്ങൾ നട്ടുപിടിപ്പിക്കണം. അധികമായി കവറുകൾ നിക്ഷേപിക്കാതിരിക്കുക .അങ്ങനെ നദികളുടെ ഹൃദയം മിടിപ്പ് ഒന്നും കൂടെ കൂട്ടാം. വായു മലിനീകരണം ഒരു പരിധിവരെ നമുക്ക് തടയാം. കഴിവതും സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാതിരിക്കുക. പൊതുഗതാഗതം ഫലപ്രദമായി ഉപയോഗിക്കുക. അധികമായി പുക വരുന്ന വാഹനങ്ങൾ വാഹന പരിശോധനാ കേന്ദ്രത്തിൽ പോയി കുഴപ്പമില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങുക. ഇന്ധനങ്ങൾ അധികമായി ഉപയോഗിക്കാതിരിക്കുക. വാഹന ഉപയോഗം കുറയ്ക്കുന്നതിലൂടെ ശബ്ദമലിനീകരണം കുറയും. അടുത്തതായി രോഗപ്രതിരോധത്തിന് പറ്റിയാണ്. പറയാനുള്ളത്. കൊറോണ തീർച്ചയായും നമ്മൾ അതിജീവിക്കും പേടി യെക്കാൾ നമുക്ക് വേണ്ടത് ജാഗ്രത ഉറപ്പുവരുത്തുക എന്നാണ്. ഇതുവരെ കൊറോണ വൈറസ് പൂർണമായും കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ദയവുചെയ്ത് ശുചിത്വം പാലിക്കുക. ഇടയ്ക്കിടയ്ക്ക് ഹാൻ വാഷ് ഉപയോഗിച്ച് കൈ കഴുകുക. ഇങ്ങനെയൊക്കെ മുൻകരുതലുകൾ നമ്മൾ എടുത്താൽ നാളത്തെ കേരളം മാതൃക നാടായി നാളത്തെ ഇന്ത്യ രാജ്യമായി രോഗത്തിനു മുമ്പിൽ തിളങ്ങി നിൽക്കും.

MUHAMMEDSUHAIL
10 D വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം