"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണ കൊണ്ടു വന്ന അവധി ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
 
<p>
<p>     കൊറോണയെ കുറിച്ച്‌ ലോകം മുഴുവൻ ഉറ്റ്‌ നോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടക്കും എന്ന് കേട്ടു. അതിനാൽ എന്റെ വിദ്യാലയവും അടക്കുമല്ലോ! സന്തോഷം കൊണ്ട്‌ എനിക്ക്‌ ഇരിക്കാൻ വയ്യ. ഞങ്ങൾ കൂട്ടുക്കാർ എല്ലാവരും തുള്ളിച്ചാടി, അങ്ങനെ ഇരിക്കുമ്പോഴാണ് അത്‌ കേട്ടത്‌ .എന്താണെന്നോ പരീക്ഷകളും ഇല്ലാന്ന്. അതോടെ സന്തോഷം ഇരട്ടിച്ചു. ഞങ്ങൾ കൂട്ടുകാർ സന്തോഷത്താൽ തമ്മിൽ തമ്മിൽ കെട്ടിപിടിക്കാൻ തുടങ്ങി. പക്ഷേ, ഏഴാം തരം കഴിഞ്ഞു ഇനി പുതിയൊരു വിദ്യാലയത്തിലേക്ക്‌ ആണ് പോവേണ്ടത് എന്ന് ഓർക്കുമ്പോൾ ഞങ്ങൾക്ക്‌ സങ്കടവും വന്നു. </p>
കൊറോണയെ കുറിച്ച്‌ ലോകം മുഴുവൻ ഉറ്റ്‌ നോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടക്കും എന്ന് കേട്ടു. അതിനാൽ എന്റെ വിദ്യാലയവും അടക്കുമല്ലോ! സന്തോഷം കൊണ്ട്‌ എനിക്ക്‌ ഇരിക്കാൻ വയ്യ. ഞങ്ങൾ കൂട്ടുക്കാർ എല്ലാവരും തുള്ളിച്ചാടി, അങ്ങനെ ഇരിക്കുമ്പോഴാണ് അത്‌ കേട്ടത്‌ .എന്താണെന്നോ പരീക്ഷകളും ഇല്ലാന്ന്. അതോടെ സന്തോഷം ഇരട്ടിച്ചു. ഞങ്ങൾ കൂട്ടുകാർ സന്തോഷത്താൽ തമ്മിൽ തമ്മിൽ കെട്ടിപിടിക്കാൻ തുടങ്ങി. പക്ഷേ, ഏഴാം തരം കഴിഞ്ഞു ഇനി പുതിയൊരു വിദ്യാലയത്തിലേക്ക്‌ ആണ് പോവേണ്ടത് എന്ന് ഓർക്കുമ്പോൾ ഞങ്ങൾക്ക്‌ സങ്കടവും വന്നു. </p>
   <p>        അങ്ങിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ദിവസങ്ങൾ കഴിയും തോറും സന്തോഷം കുറയുന്നത്‌ പോലെ തോന്നി. എന്റെ വിദ്യാലയവും എന്റെ കൂട്ടുകാരെയും ഓർത്ത്‌ എനിക്ക്‌ സങ്കടം തോന്നി. ചിലപ്പോഴൊക്കെ വിദ്യാലയത്തിലേക്ക്‌ ഓടിപ്പോവാൻ തോന്നിപോകാറുണ്ട്‌. അന്ന് പഠിക്കാൻ ഇഷ്ടമില്ലാത്ത അതായത്‌ എനിക്ക്‌ ദേഷ്യമുള്ള വിഷയങ്ങളെല്ലാം ഇപ്പൊ പഠിച്ചാലും വേണ്ടില്ല, എനിക്ക്‌ എന്റെ വിദ്യാലയത്തിലേക്ക്‌ തന്നെ തിരിച്ച്‌ പോയാൽ മതി.
   <p>        അങ്ങിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ദിവസങ്ങൾ കഴിയും തോറും സന്തോഷം കുറയുന്നത്‌ പോലെ തോന്നി. എന്റെ വിദ്യാലയവും എന്റെ കൂട്ടുകാരെയും ഓർത്ത്‌ എനിക്ക്‌ സങ്കടം തോന്നി. ചിലപ്പോഴൊക്കെ വിദ്യാലയത്തിലേക്ക്‌ ഓടിപ്പോവാൻ തോന്നിപോകാറുണ്ട്‌. അന്ന് പഠിക്കാൻ ഇഷ്ടമില്ലാത്ത അതായത്‌ എനിക്ക്‌ ദേഷ്യമുള്ള വിഷയങ്ങളെല്ലാം ഇപ്പൊ പഠിച്ചാലും വേണ്ടില്ല, എനിക്ക്‌ എന്റെ വിദ്യാലയത്തിലേക്ക്‌ തന്നെ തിരിച്ച്‌ പോയാൽ മതി.
             ഇപ്പൊ ഞാൻ ഓർത്ത്‌ പോവാ! എന്റെ ഉമ്മാന്റെ വാക്കുകൾ..'നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ നിന്റെ അധ്യയന ദിനങ്ങളാണെന്ന്'. അപ്പോഴെല്ലാം എനിക്ക്‌ അതൊരു തമാശ ആയിട്ടാ തോന്നാറുള്ളത്. പക്ഷേ, ഇപ്പോഴാണ് എനിക്ക്‌ അത്‌ എന്താന്ന് മനസ്സിലായത്‌. ആ വാക്കുകൾ എത്ര വിലയുള്ളതാണെന്ന്. എന്റെ മനസ്സ്‌ വല്ലാതെ  വേദനിച്ചു. </p>
             ഇപ്പൊ ഞാൻ ഓർത്ത്‌ പോവാ! എന്റെ ഉമ്മാന്റെ വാക്കുകൾ..'നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ നിന്റെ അധ്യയന ദിനങ്ങളാണെന്ന്'. അപ്പോഴെല്ലാം എനിക്ക്‌ അതൊരു തമാശ ആയിട്ടാ തോന്നാറുള്ളത്. പക്ഷേ, ഇപ്പോഴാണ് എനിക്ക്‌ അത്‌ എന്താന്ന് മനസ്സിലായത്‌. ആ വാക്കുകൾ എത്ര വിലയുള്ളതാണെന്ന്. എന്റെ മനസ്സ്‌ വല്ലാതെ  വേദനിച്ചു. </p>
വരി 24: വരി 24:
| color= 4
| color= 4
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

09:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കൊണ്ടുവന്ന അവധിദിനങ്ങൾ

കൊറോണയെ കുറിച്ച്‌ ലോകം മുഴുവൻ ഉറ്റ്‌ നോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടക്കും എന്ന് കേട്ടു. അതിനാൽ എന്റെ വിദ്യാലയവും അടക്കുമല്ലോ! സന്തോഷം കൊണ്ട്‌ എനിക്ക്‌ ഇരിക്കാൻ വയ്യ. ഞങ്ങൾ കൂട്ടുക്കാർ എല്ലാവരും തുള്ളിച്ചാടി, അങ്ങനെ ഇരിക്കുമ്പോഴാണ് അത്‌ കേട്ടത്‌ .എന്താണെന്നോ പരീക്ഷകളും ഇല്ലാന്ന്. അതോടെ സന്തോഷം ഇരട്ടിച്ചു. ഞങ്ങൾ കൂട്ടുകാർ സന്തോഷത്താൽ തമ്മിൽ തമ്മിൽ കെട്ടിപിടിക്കാൻ തുടങ്ങി. പക്ഷേ, ഏഴാം തരം കഴിഞ്ഞു ഇനി പുതിയൊരു വിദ്യാലയത്തിലേക്ക്‌ ആണ് പോവേണ്ടത് എന്ന് ഓർക്കുമ്പോൾ ഞങ്ങൾക്ക്‌ സങ്കടവും വന്നു.

അങ്ങിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ദിവസങ്ങൾ കഴിയും തോറും സന്തോഷം കുറയുന്നത്‌ പോലെ തോന്നി. എന്റെ വിദ്യാലയവും എന്റെ കൂട്ടുകാരെയും ഓർത്ത്‌ എനിക്ക്‌ സങ്കടം തോന്നി. ചിലപ്പോഴൊക്കെ വിദ്യാലയത്തിലേക്ക്‌ ഓടിപ്പോവാൻ തോന്നിപോകാറുണ്ട്‌. അന്ന് പഠിക്കാൻ ഇഷ്ടമില്ലാത്ത അതായത്‌ എനിക്ക്‌ ദേഷ്യമുള്ള വിഷയങ്ങളെല്ലാം ഇപ്പൊ പഠിച്ചാലും വേണ്ടില്ല, എനിക്ക്‌ എന്റെ വിദ്യാലയത്തിലേക്ക്‌ തന്നെ തിരിച്ച്‌ പോയാൽ മതി. ഇപ്പൊ ഞാൻ ഓർത്ത്‌ പോവാ! എന്റെ ഉമ്മാന്റെ വാക്കുകൾ..'നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ നിന്റെ അധ്യയന ദിനങ്ങളാണെന്ന്'. അപ്പോഴെല്ലാം എനിക്ക്‌ അതൊരു തമാശ ആയിട്ടാ തോന്നാറുള്ളത്. പക്ഷേ, ഇപ്പോഴാണ് എനിക്ക്‌ അത്‌ എന്താന്ന് മനസ്സിലായത്‌. ആ വാക്കുകൾ എത്ര വിലയുള്ളതാണെന്ന്. എന്റെ മനസ്സ്‌ വല്ലാതെ വേദനിച്ചു.

ദിവസങ്ങൾ അങ്ങനെ കഴിഞ്ഞ്‌ പോവുന്നു, ഇനി എന്നാണ് എന്റെ വിദ്യാലയം ഒന്ന് തുറന്ന് കിട്ടുക, കൂട്ടുകാരോടൊത്ത്‌ സമയം ചിലവിടുക, പ്രിയപ്പെട്ട അധ്യാപകരോടുത്തൊള്ള സമയം, അവരുടെ ക്ലാസ്സുകൾ ... അങ്ങനെ ഓരോന്നും ഓർത്തു പോവുന്നു.

ഈ ലോകത്ത്‌ പിടിക്കപ്പെട്ട കുഞ്ഞു വൈറസ്സിനു ഈ ലോകം മുഴുവൻ പിടിച്ചടക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്റെ പ്രിയപ്പെട്ട അധ്യാപകർക്കും കൂട്ടുകാർക്കും നല്ലവരായ നാട്ടുകാർക്കും നല്ലത്‌ വരട്ടെ എന്ന് പ്രാർഥിക്കുന്നു. നല്ലൊരു നാളേക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ പ്രിയ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ പ്രവർത്തകർ, മറ്റ്‌ സന്നദ്ദ സംഘടനാ പ്രവർത്തകർ എല്ലാവരെയും നമിക്കുന്നു.

#Stay At Home#Safe At Home#


അൻഫാസ് എം
7 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം