"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

14:37, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകമെമ്പാടും പടർന്നു പിടിച്ച മഹാമാരി യായ കൊറോണ മനുഷ്യരാശിയെ മുഴുവൻ ഗ്രഹിച്ചു കൊണ്ട് അജ്ഞാത ശത്രുവിനെ പോലെ മുന്നേറുകയാണ് .കൊറോണയെ നേരിടാൻ ലോകരാജ്യങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി വലിയ പ്രതിരോധമാണ് തീർക്കുന്നത്. നമ്മൾ നേരിട്ട് ഒന്നും രണ്ടും ലോമഹായുദ്ധത്തെകാൾഭീതിവിതയ്ക്കുകയാണ് കൊറോണ .നമ്മുടെ രാജ്യത്തെയും ലോകത്തെയും തന്നെ സമ്പദ് വ്യവസ്ഥയെ ഇപ്പോൾതന്നെതകിടംമറിച്ചു കഴിഞ്ഞു .ഈ മഹാമാരി കഴിയുമ്പോൾ നമുക്ക് കാലത്തെ രണ്ടായി വിഭജിക്കുക വേണ്ടിവരും (കൊറോണക് മുൻപും കൊറോണ ക്ക് ശേഷവും ).ചൈനയിലെ വുഹാന് പ്രവിശ്യയിലാണ് കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് .2019 നവംബറിലാണ് ലോകം ഈ മഹാമാരിയെ തിരിച്ചറിഞ്ഞത് .അതുകൊണ്ട് ഈ വൈറസിന്കോവിഡ് 19 എന്നു പേരിട്ടു .അമേരിക്കയുൾപ്പെടെയുള്ള സമ്പന്നരാജ്യങ്ങളിൽ വലിയ തോതിലുള്ള മരണമാണ് കോവിഡ് 19 വിതച്ചത് .പക്ഷെ ഇതിനിടയിലും ഇന്ത്യ നമ്മുടെ നാനാത്വത്തിൽ ഏകത്വം നിലനിർത്തി ഒത്തൊരുമയോടെ ഈ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു .ഇപ്പോൾ നമ്മുടെ രാജ്യത്താണ് മരണസംഖ്യ കുറവും അതി ജീവിക്കുന്നവർ കൂടുതലും .അഭിമാനകരം എന്നു തന്നെ പറയട്ടെ നമ്മുടെ കൊച്ചു കേരളം കൊറോണ പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയാവുകയാണ് .നമ്മുടെ ആരോഗ്യ വകുപ്പും പോലീസും എല്ലാം ഫലപ്രദമായി അതിനെ നേരിടുന്നു .ഇന്ത്യാ ഗവൺമെൻറ് കണിശമായ പ്രതിരോധ പ്രവർത്തനത്തിന് ഫലമാണ് ഇത്രയും പ്രതിരോധിക്കാൻ സാധിച്ചത്. ആദ്യമേതന്നെനമ്മുടെ രാജ്യത്തിൻറെ അതിർത്തികൾ അടച്ചു സമ്പൂർണ ലോക് ഡോണിലേക്ക് കടന്നു .ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം ഒരു വലിയ വല പോലെ പടരുന്ന രോഗത്തിൻറെ കണ്ണികൾ മുറിക്കുക എന്നതാണ് .സോപ്പുംമാസ്കും ഗ്ലൗസും മൊക്കെ ഉപയോഗിക്കുന്നതുവഴി നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.ഈ വിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം ."ഭയമല്ല ജാഗ്രതയാണ് വേണ്ടത് ". അങ്ങനെ കൊറോണ കാലം നമ്മെ പലതും പഠിപ്പിച്ചു .വീട്ടിൽ എല്ലാവരും ഒത്തൊരുമിച്ച്ി രിക്കാനും ,അന്തരീക്ഷത്തെ മലിനമാകാതിരിക്കാൻ ഉം ,സാമൂഹ്ിക അകലം പാലിക്കാനും ,ഉള്ളതുകൊണ്ട് ജീവിക്കാനും ഒക്കെ .മനുഷ്യനിൽ അഹങ്കാരത്തിന് മുള പൊട്ടാതിരിക്കാൻ ആയിരിക്കാം ഈ നിപയും പ്രളയവും കൊറോണ യുമൊക്കെ നമുക്കിടയിലേക്ക് എത്തിയത് .അണ്ണാൻ കുഞ്ഞിനു തന്നാലായത് എന്നു പറയുന്നതുപോലെ കുട്ടികളായ നമുക്കും കൊറോണ യെ ചെറുക്കാനുള്ള മുൻകരുതലുകൾ എടുക്കാം .ഹാൻഡ് വാഷും മാസ്കും ഉപയോഗിക്കാൻ മറന്നുപോകുന്ന കുടുംബാംഗങ്ങളെ ഓർമ്മപ്പെടുത്തി യും വ്യക്തിശുചിത്വം പാലിച്ചും ഒക്കെ ...ഇനിയും നമ്മൾ എന്തൊക്കെ നേരിടാൻ ഇരിക്കുന്നു അതിനെല്ലാം സധൈര്യം നേരിടാനും ചെറുത്തു നിൽക്കാനും നമുക്ക് കഴിയണം .

അവന്തിക ബാലകൃഷ്ണൻ
4ഡി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം