"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പ്രശ്നങ്ങൾ | color= 1 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ= ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം. | | സ്കൂൾ= ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം. | ||
| സ്കൂൾ കോഡ്= 40035 | | സ്കൂൾ കോഡ്= 40035 | ||
| ഉപജില്ല= ചടയമംഗലം | | ഉപജില്ല= ചടയമംഗലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| | |തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
09:51, 3 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി പ്രശ്നങ്ങൾ
കേരളം എന്ന് പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ് .വനങ്ങളും പുഴകളും നെൽപ്പാടങ്ങളും കായലുകളും കടലുമെല്ലാം പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ വരദാനങ്ങളാണ് .മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽക്കണമെങ്കിൽ നമ്മൾ പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും വരുത്തുവാൻ പാടില്ല ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിധിവരെ കാരണം പരിസ്ഥിതിയിലുള്ള മനുഷ്യന്റെ കടന്നുകയറ്റമാണെന്നു പറയാം.പരിസ്ഥിതിയെ മനുഷ്യൻ ചൂഷണം ചെയ്യുമ്പോൾ അതിന്റെ താളം തെറ്റുകയും നമ്മുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയും ചെയ്യുന്നു . മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത് .മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളതു പോലെ തന്നെ സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് എന്ന ബോധം പലപ്പോഴും നമ്മൾ മറന്നു പോകുന്നു. മനുഷ്യന് മാത്രമായി ഒരിക്കലും പ്രകൃതിയിൽ നിലനിൽക്കാൻ സാധിക്കുകയില്ല .പരസ്പരാശ്രയത്തിലൂടെ മാത്രമേ നിലനിൽക്കുവാൻ സാധിക്കുകയുള്ളു .ഈ പരസ്പരാശ്രയത്വം നഷ്ടപ്പെടുമ്പോഴാണ് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നഷ്ടമായി എന്ന് നാം പറയുന്നത് . വിശേഷബുദ്ധിയുള്ള ജീവിയാണ് മനുഷ്യനെന്ന് തിരിച്ചറിയുകയും ഒരുപാടു ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു .ലോകം തന്നെ പിടിച്ചടക്കിയ ഒരു മനോഭാവമാണ് മനുഷ്യനുണ്ടായിരുന്നത് .എന്നാൽ ഇന്ന് മറിച്ചു ചിന്തിക്കാവുന്ന അവസരം പ്രകൃതി മനുഷ്യന് നൽകിയിരിക്കുകയാണ് .വനനശീകരണം എന്ന മഹാവിപത്തിലൂടെ മനുഷ്യനിന്നു അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല .അനേകം ജീവജാലങ്ങൾക്ക് അവരുടെ ആഹാരവും വാസസ്ഥാനവുമെല്ലാം ഇതിലൂടെ നഷ്ടമായി .മനുഷ്യൻ വെട്ടിമുറിച്ചു കളയുന്ന സസ്യങ്ങളിൽ ഔഷധസസ്യങ്ങൾ എത്ര ഉണ്ടെന്നു പോലും അവൻ അറിയുന്നില്ല .ഇതിന്റെ എല്ലാം മറുപടിയായി പരിസ്ഥിതി നമുക്ക് നൽകുന്നതാണ് പ്രളയവും,വെള്ളപ്പൊക്കവും,മലയിടിച്ചിലും,വരൾച്ചയും,കൊടുംകാറ്റും,കടുത്ത പകർച്ചവ്യാധികളുമൊക്കെ.നമ്മൾ പരിസ്ഥിതിയെ ഏതെല്ലാം വിധത്തിലാണ് മലിനമാക്കികൊണ്ടിരിക്കുന്നതു? ശബ്ദമലിനീകരണം ,ജല,വായുമലിനീകരണങ്ങൾ,അന്തരീക്ഷമലിനീകരണം,മണ്ണുമലിനീകരണം എന്നിങ്ങനെ.പ്ലാസ്റ്റിക്കുകളുടെ അമിത ഉപയോഗവും മണ്ണിലേക്ക് വലിച്ചെറിയപ്പെടുന്നതും മണ്ണിന്റെ ജൈവഘടനയെ തന്നെ ഇല്ലാതാക്കുന്നു. മണ്ണിലടിയുന്ന പ്ലാസ്റ്റിക്കുകൾ സസ്യങ്ങളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുന്നു. കൃഷിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടണമെന്ന കാര്യം കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു.കൃഷിയിൽ നിന്നും പെട്ടന്ന് വിളവ് ലഭിക്കുന്നതിന് വേണ്ടി ജൈവവളങ്ങൾക്കു പകരം മനുഷ്യൻ രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നതും മണ്ണിന്റെ ഗുണമേന്മ തന്നെ നഷ്ടപ്പെടുത്തുന്നു.എൻഡോസൾഫാൻ പോലുള്ള കീടനാശിനികളുടെ പ്രയോഗം മനുഷ്യ ജീവിതം തന്നെ ദുരിതത്തിലാക്കിയ കാഴ്ച കാസർകോഡിന്റെ കണ്ണീരിലൂടെ നാമിന്നും കാണുന്നു. മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കും ധനസമ്പാദനത്തിനും വേണ്ടി ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ അത് നമുക്കും നമ്മുടെ വരും തലമുറയ്ക്കും നാശമാണ് വരുത്തുന്നത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായാൽ നല്ലതു.............
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം