"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ദൈവത്തിനെന്തു പറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ദൈവത്തിനെന്തു പറ്റി എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ദൈവത്തിനെന്തു പറ്റി എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ദൈവത്തിനെന്തു പറ്റി
അന്നൊരു ഞായറാഴ്ചയായിരുന്നു.. സ്കൂൾ അവധിയായതു കൊണ്ട് വീട്ടിൽ ഇരിക്കുമ്പോഴാണ് ആരോ പറഞ്ഞു കേട്ടത്... ! ചൈനയിൽ ഏതോ ഒരു വൈറസ് കാരണം കുറേ പേര് മരിക്കാനിടയായെന്ന്.. അത് കേട്ട എനിക്ക് കാര്യമായൊന്നും തോന്നിയില്ല. കാരണം അത് ചൈനയിലല്ലേ.. പിന്നീട് അത് ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും വരെ എത്തിയെന്ന്.. അപ്പോഴും എന്റെ മനസ്സിൽ ഒന്നും തന്നെ തോന്നിയില്ല.. കാരണം അതൊക്കെ കുറേ അകലെയാണല്ലോ.. ഒരു ദിവസം ഞാൻ സാധനങ്ങൾ വാങ്ങാനായി കടയിൽ ചെന്നപ്പോഴാണ് ഗൾഫിലും കൊറോണ ഉണ്ടെന്ന് കടക്കാരൻ വേറൊരാളോട് പറയുന്നത് കേട്ടത്. പക്ഷെ അത് കേട്ടപ്പോ മറ്റു രണ്ടു വാർത്തകൾ കേട്ട പോലെ ആയിരുന്നില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു.. കാരണം എന്റെ ഉപ്പച്ചിയും അവിടെയാണല്ലോ എന്നോർത്ത്.. ഇത് കേട്ട ഞാൻ വീട്ടിലേക്ക് ഓടിച്ചെന്ന് ഉപ്പാന്റെ ഫോൺ വിളിക്കായി കാത്തിരുന്നു. ഉപ്പാന്റെ ഫോൺ വന്നതും ഓടിച്ചെന്നു ഞാൻ ആ ഫോൺ എടുത്ത് ഉപ്പാനോട് ചോദിച്ചു "ഉപ്പാ, അവിടെ ആർക്കെങ്കിലും കൊറോണ ഉണ്ടോ " ഇല്ല മോനെ ഇവിടെയൊന്നും ആർക്കും കൊറോണ ഇല്ല. നീ പേടിക്കൊന്നും വേണ്ടാട്ടോ.. എന്നായിരുന്നു ഉപ്പാന്റെ മറുപടി. അത് കേട്ടപ്പോ എനിക്ക് തൽക്കാലം ഒരു ആശ്വാസം കിട്ടി. ☺️ അന്നൊരു ബുധനാഴ്ചയായിരുന്നു.. ജനുവരി 29.അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോ ഉപ്പാന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ ... പിറ്റേ ദിവസം ജനുവരി 30 വ്യാഴം. അന്ന് തന്നെ ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കൊച്ചു കേരളത്തിലും എത്തി ചൈനയിലുണ്ടായ ആ വൈറസ്. പതുക്കെ പതുക്കെ ഇവിടെയും കൂടി കൂടി വരുന്നു. തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ വരെ എത്തിത്തുടങ്ങി. ഓരോ ദിവസവും വാർത്ത കേൾക്കുമ്പോ ലോകത്ത് മരണങ്ങളുടെ കണക്കുകൾ വല്ലാതെ കുമിഞ്ഞു കൂടുന്നു. 21 ദിവസം വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞപ്പോ സ്വന്തം നാട്ടിലേക്ക് പോലും തിരിച്ചു വരാൻ കഴിയാത്ത എന്റെയും മറ്റു പലരുടെയും ഉപ്പമാരുടെ കാര്യം ഓർത്തു എനിക്ക് വളരെ സങ്കടം തോന്നി. എന്നും ഉപ്പാനോട് ആദ്യം ചോദിക്കുന്നത് കൊറോണ ഉണ്ടോ ഉപ്പാ അവിടെ എന്നാണ്.. പക്ഷെ തൊട്ടടുത്ത റൂമിൽ വരെയുള്ള ആളുകൾക്ക് കൊറോണ ഉള്ള വിവരം ഉപ്പ എന്നെ മറച്ചു വെച്ച് ഇല്ല മോനെ എന്നായിരുന്നു ഉപ്പാന്റെ സ്ഥിരം മറുപടി. ഇതെന്ന് ഇല്ലാതാകും എന്ന് ഓരോരുത്തരോട് ചോദിക്കുമ്പോഴും ഒരുമാസം, മൂന്നു മാസം, ആറുമാസം, എന്നിങ്ങനെയുള്ള ഓരോ മറുപടികളും. പക്ഷെ അപ്പോഴും എനിക്കറിയായിരുന്നു മരുന്നില്ലാതെ ഒരിക്കലും ഇത് ഇല്ലാതാക്കാൻ സാധിക്കില്ലെന്ന്.. എല്ലാ രാജ്യങ്ങളും അടച്ചിട്ടാലും ഉണ്ടാവുന്ന വൈറസിന്റെ അളവ് കുറക്കാനല്ലേ കഴിയൂ.. ഇല്ലാതാക്കാൻ കഴിയില്ലല്ലോ.. പക്ഷെ എത്ര നാൾ ഇങ്ങനെ???? എന്നാൽ ഇതുമൂലം പ്രകൃതി വളരെ സന്തോഷത്തിലാണ്.. വായുമലിനീകരണം, ജലമലിനീകരണം, എന്തിനേറെ പറയുന്നു വർഷങ്ങളായുള്ള ഓസോൺ പാളിയിലെ വിള്ളൽ വരെ അടഞ്ഞെന്നു പറയുന്നു.. അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇത് അടുത്ത തലമുറകൾക്കു വേണ്ടി ദൈവം ഭൂമിയെ ശുദ്ധീകരിച്ചു വരികയാണെന്ന്.. ഒരു പക്ഷെ അങ്ങനെയും ആവാമല്ലോ.. എല്ലാ ആളുകളുടെയും ചർച്ചകൾ കോറോണയെ കുറിച്ചും അതിന്റെ മരങ്ങളുടെ കണക്കുകളെ കുറിച്ചും ആയി മാറി.. ചിലർ പറയുന്നു ഇതോടെ മനുഷ്യന്മാരുടെ അഹങ്കാരം കുറഞ്ഞു കിട്ടുമല്ലോ എന്നും.. എവിടെ, നമുക്കറിയാല്ലോ മുമ്പ് പ്രളയം വന്നപ്പോഴും ഇതൊക്കെ തന്നെയാ പറഞ്ഞിരുന്നതെന്ന്.. എന്നിട്ട് വല്ല മാറ്റോം ഉണ്ടായോ.. മതത്തിന്റെ പേരിൽ വരെ കൊല നടത്തിയിരുന്നവർക്ക് ഇന്ന് തർക്കിക്കാൻ ആരാധനാലയങ്ങൾ പോലും ഇല്ല. എല്ലാം അടഞ്ഞു കിടക്കുന്നത് നമ്മൾ കാണുന്നു.. ജീവനോടെ വരെ മൃഗങ്ങളെ കഴിച്ചിരുന്ന ആളുകൾ അകത്തും മൃഗങ്ങൾ ഇന്ന് പുറത്തും ആണെന്നതാണ് മറ്റൊരു വാസ്തവം.. പിന്നെ ആരോഗ്യ പ്രവർത്തകർ,രാവും പകലുമില്ലാതെ ഓരോ ഡോക്ടർമാരും നഴ്‌സുമാരും മറ്റു പ്രവർത്തകരും ഓടി നടന്ന്, രാവും പകലും പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി തുടങ്ങി അവർക്കും.. അതിന്റെ ഫലം നമ്മുടെ നാട്ടിൽ കാണുകയും ചെയ്യുന്നുണ്ട്.. ലോകം മുഴുവൻ നമ്മുടെ കൊച്ചു കേരളത്തെ നോക്കി പഠിക്കുമ്പോൾ അത് നമ്മൾ ഓരോ മലയാളികൾക്കും അഭിമാനം നൽകുന്നത് തന്നെയാണ്. എന്നാൽ ആ ക്രെഡിറ്റ് മുഴുവനും ജീവൻ പോലും വിട്ടു കൊടുക്കാൻ തയ്യാറായി നിൽക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും രാഷ്ട്രീയം നോക്കാതെ ഇതിലേക്ക് ഇറങ്ങി തിരിച്ച ഓരോ മലയാളികൾക്കും ആണെന്നുള്ളതാണ്.. എന്തായാലും ഇതേ രീതിയിലാണ് നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നാളെ കൊറോണ ഇല്ലാതായി കഴിഞ്ഞാ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം ലോകത്തിന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കും എന്ന കാര്യം സംശയം കൂടാതെ തന്നെ നമുക്ക് പറയാൻ കഴിയും.. അതിന് സാധിക്കട്ടെ.. എന്തായാലും ഇനിയെത്ര കാലം...??? ഇനിയെത്ര ആളുകൾ????എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോ നമുക്ക് എല്ലാവർക്കും നമ്മുടെ അതിജീവനത്തിനായി പ്രാർത്ഥിക്കാം..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ