"എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= ലേഖനം  }}

19:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി അമ്മയാണ് . പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും , ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണത്തിന് എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖശീതളമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണ ത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് മാലിന്യ പ്രശ്നങ്ങൾ കൂട്ടുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാൽ ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം ഒരുക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. അതുകൊണ്ട് പ്രകൃതിയാകുന്ന അമ്മയെ സംരക്ഷിച്ച് നമ്മുടെ ഭാവി സുരക്ഷിതം ആക്കാം.

സാന്ദ്രാമോൾ ഷിബു
7 A എം എസ് എം യുപി സ്കൂൾ നിരണം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം