"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/വയനാടൻയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/വയനാടൻയാത്ര എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/വയനാടൻയാത്ര എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
വയനാടൻയാത്ര
എന്തൊക്കെ സ്വപനങ്ങളായിരുന്ന്! എല്ലാം തുലഞ്ഞ് .സ്കൂളു പൂട്ടും, ഞാനും ഇക്കയും ഉപ്പാൻ്റെ കൂടെ വയനാട്ടിലെ എളാപ്പാൻ്റെ വീട്ടിപ്പോവുo,......... വയനാട്ടിലേക്കുള്ള രസികൻ യാത്ര. ചുരം കയറി കയറി വളഞ്ഞ് അങ്ങനെ പോവാൻ എന്ത് രസായിരുന്നു.പിന്നെ ഞങ്ങളെ കാത്തിരിക്കുന്ന റൈഹാനും റൈനയും. എളാമ്മാൻ്റെ നിറഞ്ഞ ചിരി, രുചിയുള്ള പലഹാരങ്ങൾ, എളാപ്പാൻ്റെ ഒപ്പം ഉള്ള കറക്കം....... എല്ലാം കുളമായീലേ. ൻ്റെ കൊറോണേ.എല്ലാറ്റിനും കാരണം നീയൊരാളാ. നിനക്കങ്ങ് ചൈനേ ത്തന്നെ ഇരുന്നാ പോരേയിനോ? നീയിനി എന്നാ ഞമ്മളെ നാടിൻ്റെ പടി ഇറങ്ങി പോവ്വാ? ഞാനും ഇക്കാക്കയും പലതും പ്ലാനിട്ടിരുന്ന്. ഒന്നും ഇനി നടക്കൂല്ല. ഉപ്പാൻ്റെ തോണീം മുഖം മൂടി കമിഴ്ന്ന് കടപ്പൊറത്ത് കിടക്ക്ന്ന്. ഉമ്മച്ചി ആണേല് താടിക്ക് കൈയ്യും കൊടുത്ത് ആലോചനേലും . നോമ്പും തൊടങ്ങി, ആലോചനേം കൂടി. എന്തെടുത്താ നോമ്പ് തൊറക്കുള്ള പലഹാരങ്ങൾ ഒരുക്കുക? ഒന്നിനും ഒരു ഉഷാറൂല്ല്യ, ചെറിയ പെരുന്നാൾ ആവുമ്പോഴേക്കെങ്കിലും കൊറോണേ .... നീ ഒന്ന് പോയിത്താ. ൻ്റെ നാട്ടീന്നു മാത്രല്ല, എന്നെ പോലെ സ്വപനം കണ്ടിരിക്കുന്ന കുട്ടികളുള്ള ഈ ലോകത്ത് നിന്നു തന്നെ.... പിന്നൊരു കാര്യം ഇനി ഒരിക്കലും വന്നെത്തി നോക്കണ്ട. കേട്ടല്ലോ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം