"എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/വരും നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) ("എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/വരും നല്ലൊരു നാളെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ‌വരും നല്ലൊരു നാളെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ‌വരും നല്ലൊരു നാളെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>അമ്മു അന്നു പതിവിലും നേരത്തേയുണർന്നു. മറ്റന്നാളാണ് സ്കൂൾ വാർഷികം. ഡാൻസ് ഇനിയും പഠിച്ചു തീർന്നിട്ടില്ല. നേരത്തേ പോകണം. അവൾ അമ്മയുടെ വിളിക്കു കാത്തു നിൽക്കാതെ വേഗം കുളിച്ചൊരുങ്ങിയിറങ്ങി. "ഇന്നു മിടുക്കിയാണല്ലോ" അമ്മ പറഞ്ഞു. പുഞ്ചിരിച്ചു കൊണ്ടവൾ പാടവരമ്പിലൂടെ ശ്രദ്ധിച്ചു നടന്നു. തോട്ടിലെങ്ങാനും വീണാൽ................! ഹോട്ടലിലെയും മറ്റുo മാലിന്യങ്ങൾ കെട്ടികിടന്ന് മലിനമായ വെള്ളം.......</p>
<p>അമ്മു അന്നു പതിവിലും നേരത്തേയുണർന്നു. മറ്റന്നാളാണ് സ്കൂൾ വാർഷികം. ഡാൻസ് ഇനിയും പഠിച്ചു തീർന്നിട്ടില്ല. നേരത്തേ പോകണം. അവൾ അമ്മയുടെ വിളിക്കു കാത്തു നിൽക്കാതെ വേഗം കുളിച്ചൊരുങ്ങിയിറങ്ങി. "ഇന്നു മിടുക്കിയാണല്ലോ" അമ്മ പറഞ്ഞു. പുഞ്ചിരിച്ചു കൊണ്ടവൾ പാടവരമ്പിലൂടെ ശ്രദ്ധിച്ചു നടന്നു. തോട്ടിലെങ്ങാനും വീണാൽ................! ഹോട്ടലിലെയും മറ്റുo മാലിന്യങ്ങൾ കെട്ടികിടന്ന് മലിനമായ വെള്ളം.......</p>
വരി 29: വരി 29:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

‌വരും നല്ലൊരു നാളെ

അമ്മു അന്നു പതിവിലും നേരത്തേയുണർന്നു. മറ്റന്നാളാണ് സ്കൂൾ വാർഷികം. ഡാൻസ് ഇനിയും പഠിച്ചു തീർന്നിട്ടില്ല. നേരത്തേ പോകണം. അവൾ അമ്മയുടെ വിളിക്കു കാത്തു നിൽക്കാതെ വേഗം കുളിച്ചൊരുങ്ങിയിറങ്ങി. "ഇന്നു മിടുക്കിയാണല്ലോ" അമ്മ പറഞ്ഞു. പുഞ്ചിരിച്ചു കൊണ്ടവൾ പാടവരമ്പിലൂടെ ശ്രദ്ധിച്ചു നടന്നു. തോട്ടിലെങ്ങാനും വീണാൽ................! ഹോട്ടലിലെയും മറ്റുo മാലിന്യങ്ങൾ കെട്ടികിടന്ന് മലിനമായ വെള്ളം.......

റോഡിൽ അനുവും അപ്പുവും കാത്തു നിൽക്കുന്നുണ്ടായിരുന്നു. " കൊറോണ പിടിമുറുക്കുകയാണല്ലോ" ആരോ പത്രത്തിലെ വാർത്ത ഉറക്കെ വായിക്കുന്നതു കേട്ടു .എന്താണീ കൊറോണ ?

അപ്പോഴേക്കും സ്കൂൾ ബസ് വന്നു നിന്നു.

ഡാൻസ് പ്രാക്ടീസിനി ടക്ക് മിനി ടീച്ചർ വന്നു." ഡാൻസും പ്രാക്ടീസും മാത്രം പോര കെട്ടോ, പരീക്ഷ ഇങ്ങെത്തി. നന്നായി പഠിക്കണം".ഞങ്ങൾ തലയാട്ടി. വീണ്ടും പ്രാക്ടീസ് തുടങ്ങി.

" നാളെ മുതൽ ക്ലാസ്സില്ല " അറിയിപ്പു വന്നു. അപ്പോൾ വാർഷികം...... പരീക്ഷ??? ഒന്നുമില്ലേ ?...... ആകപ്പാടെ ഒരു അങ്കലാപ്പ്. വീട്ടിലേക്ക് തിരിച്ചു. അപ്പുവും കൂട്ടുകാരും ആകെ സന്തോഷത്തിലാണ്. ഒന്നുരണ്ട് ദിവസം കഴിഞ്ഞു .എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴൽ മാത്രം. ടി .വി വാർത്തകൾ, പത്രവാർത്തകൾ:----- എങ്ങും കോവിഡ് 19 ന് എതിരെയുള്ള കരളുറപ്പോടെയുള്ള പോരാട്ടം.

ഇപ്പോൾ അമ്മുവിന് ഒറ്റക്കിരിക്കുവാൻ നേരമുണ്ട്. അവൾ ജനലഴി പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു. ഏതോ ഒരു കിളിയുടെ ശബ്ദം കേട്ടു ." അപ്പോൾ ഇത് നിന്റെ ശബ്ദമാണല്ലേ. എന്തു രസമാണ് നിന്റെ ശബ്ദം കേൾക്കാൻ! " മുറ്റത്തെ മാവിന്റെ ചില്ലയിലൂടെ തത്തിക്കളിച്ച് ഒരു ഓലേഞ്ഞാലി എങ്ങോട്ടോ പറന്നു പോയി.ഇത്രയും നാൾ ഞാൻ ശ്രദ്ധിച്ചതേയില്ല.

ഇളം കാറ്റ്. അവൾ മുറ്റത്തിറങ്ങി. മുറ്റത്തെ പൂച്ചെടികൾ, തൊടിയിലെ ചക്ക, മാങ്ങ, കിളികളുടെ പാട്ട് എല്ലാം ഇപ്പോൾ ആസ്വദിക്കുവാൻ നേരമുണ്ട്. അവൾ പറമ്പിലൂടെ നടന്നു. തോട്ടിലെ വെള്ളം തെളിഞ്ഞു നിൽക്കുന്നു. മീനുകളെയെല്ലാം കാണാം.

എന്നാലും.......... എന്റെ സ്കൂൾ ......... കൂട്ടുകാർ ......... പാട്ടുകൾ ........ കളികൾ.......

"എന്താ മോളേ ഇവിടെ? വീട്ടിലേക്കു പോയ്ക്കോളൂ." കരുതലിന്റെ ശബ്ദം അവിടെയും കേട്ടു .അവൾ വീട്ടിലേക്ക് ഓടി. രാത്രിയായി. മുത്തശ്ശി പറയുന്ന കഥകളും കേട്ട് നല്ലൊരു നാളെയേയും പ്രതീക്ഷിച്ചു കൊണ്ട് അവൾ ഉറങ്ങി.

ശിവതീർത്ഥ
7 B എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ