"എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/വിനോദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/വിനോദയാത്ര" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊച്ചിയിലേക്കൊരു വിനോദയാത്ര
സ്കൂളിൽ നിന്ന് കൊച്ചിയിലേക്ക് ടൂർ പോകുന്നു എന്ന് ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ വീട്ടിൽ പറഞ്ഞു. വീട്ടിൽ നിന്ന് സമ്മതം കിട്ടിയപ്പോൾ എത്രയും പെട്ടെന്ന് ആ ദിവസം ആകണമെന്ന് ആഗ്രഹിച്ചു. അങ്ങിനെ ആ ദിവസം വന്നെത്തി. രാവിലെ 6 മണിക്ക് തന്നെ എഴുന്നേറ്റു. കുളിച്ചു ചായ കുടിച്ചു. പുറപ്പെട്ടു. സ്കൂളിലെത്തിയപ്പോൾ അവിടെ എല്ലാ കുട്ടികളും കുട്ടികളും എത്തിയിരുന്നു. എല്ലാവരും കയറി ബസ് പുറപ്പെട്ടു. പാട്ടുപാടിയും ഡാൻസ് ചെയ്തും കൂട്ടുകാരുമായി സംസാരിച്ചും കുന്നംകുളത്തെത്തി.. അവിടെ നിത ടീച്ചറുടെ വീട്ടിൽ വെച്ച് എല്ലാവരും ചായ കുടിച്ചു. വീണ്ടും യാത്ര തുടർന്നു. ആലുവയിൽ ബസ്സ് നിർത്തി. മെട്രോ ട്രെയിനിലേക്ക് നീങ്ങി. ആ യാത്ര ഒരുപാട് ഇഷ്ടമായി. മെട്രോ യാത്രക്കിടെ എറണാകുളത്തെ പല സ്ഥലങ്ങളും കണ്ടു. മുകളിൽ നിന്നുള്ള കാഴ്ച നല്ല രസമായിരുന്നു. മെട്രോ ഇറങ്ങിയപ്പോൾ ബസ്സ് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബോട്ടിൽ കയറിയപ്പോൾ നല്ല കാറ്റുണ്ടായിരുന്നു. സമയം 1. 30 ആയിരുന്നു. എല്ലാവർക്കും ബിരിയാണി വിളമ്പി. ബോട്ടിൽ പാട്ടും ഡാൻസുമായി നല്ല രസം. കപ്പലും മറ്റു മനോഹര കാഴ്ചകളും കണ്ടു. ബോട്ടുയാത്രക്കിടയിൽ ഡച്ച് പാലസ് കാണാൻ പോയി. പഴയ കാലത്തെ പല സാധനങ്ങളും കണ്ടു. ബോട്ടിറങ്ങി നേരെ പാർക്കിലേക്കാണ് ഞങ്ങൾ പോയത്. കളിച്ചു രസിച്ചു. ഐസ്ക്രീമും കഴിച്ചു. തിരിച്ചു വരുന്ന വഴിയിൽ വലിയൊരു ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണവും കഴിച്ചു. തിരിച്ചു വരുന്ന വഴിയിൽ കുറച്ചു സമയം ഉറങ്ങി. സ്കൂളിലെത്തിയപ്പോൾ രക്ഷിതാക്കൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഈ യാത്ര ഞാൻ മറക്കില്ല.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം