"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അതിജീവനനത്തിൻ്റെ നാളുകളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനനത്തിൻ്റെ നാളുകളിലൂടെ
| തലക്കെട്ട്=അതിജീവനനത്തിന്റെ നാളുകളിലൂടെ
| color=4
| color=4
}}
}}
വരി 25: വരി 25:
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| സ്കൂൾ കോഡ്=44010
| സ്കൂൾ കോഡ്=44010
| ഉപജില്ല=നെയ്യാറ്റിന്കര
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം=ലേഖനം
| തരം=ലേഖനം
| color=4
| color=4
}}
}}
{{Verification|name=Mohankumar.S.S| തരം= ലേഖനം }}
{{Verification4|name=Sathish.ss|തരം=ലേഖനം}}

12:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനനത്തിന്റെ നാളുകളിലൂടെ

നാം ഇന്ന് പത്രം തുറന്നു നോക്കിയാൽ ആദ്യം കാണുന്നത് കോവിഡ് വാർത്തകളാണ്.കോവിഡ് എന്ന മഹാമാരി പിടിപെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കോവിഡ് ലോകമെമ്പാടും വ്യാപിക്കുന്ന ഒരു മഹാമാരിയായി മാറിക്കഴിഞ്ഞു.കോവിഡ് മൂലം ഇപ്പോൾ ഒന്നര ലക്ഷത്തോളം പേർ മരണപ്പെട്ടു എന്നാണ് കണക്ക്.എന്നാൽ കോവിഡ് തീരുന്നില്ല.20 ലക്ഷത്തോളം പേർക്ക് രോഗം പിടിപെട്ടു.

കോവിഡിനെതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന മഹത്തായ ഒരു സന്ദേശമാണ് ജാഗ്രത.അതിനായി ചില മുൻകരുതലുകൾ എടുത്ത് കോവിഡിനെ നമുക്ക് പ്രതിരോധിക്കാം.പുറത്തു പോയാലും ഇല്ലെങ്കിലും കൈകൾ ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക.കണ്ണ്,മൂക്ക് ,വായ എന്നിവ കൈകൾ കൊണ്ട്സ്പർശിക്കാതിരിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.അനാവശ്യ യാത്രകൾ ഒഴിവാക്കുക.കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം പരമാവധി കുറയ്ക്കുക.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുകയാണ് ചെയ്യുന്നത്.

ഈജാഗ്രത പുലർത്തുകയാണ് നമ്മുടെ കടമ.സർക്കാരിൻ്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്.നമ്മുടെ സംരക്ഷണത്തിന് വേണ്ടിയാണ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എന്ന് നാം മനസിലാക്കണം.സ്വന്തം ജീവൻ പണയം വച്ച് നമുക്ക് ഓരോരുത്തർക്കും വേണ്ടി പ്രവർത്തിക്കുന്ന പോലീസ്,ആരോഗ്യ പ്രവർത്തകർ,സന്നദ്ധപ്രവർത്തകർ എന്നിവരെ നാം ബഹുമാനിക്കണം.രോഗലക്ഷണങ്ങൾ കണ്ടാൽ നാം തന്നെ ആരോഗ്യപ്രവർത്തകരെബന്ധപ്പെടുക. നാം മാത്രമല്ല സമൂഹവും ഇതിലൂടെ രക്ഷപ്പെടും.ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ക്വാറന്റീനിൽ കഴിയുക.

ഇനി നമ്മുടെ മുന്നിലുള്ള ലക്ഷ്യമെന്നത് കോവിഡിനെ അതിജീവിക്കുക ആണ്.കോവിഡിനെതിരായ യുദ്ധം നാം ജയിക്കുക തന്നെ ചെയ്യും.ശുചിത്വവും ജാഗ്രതയും അതിന് അനിവാര്യമാണ്.സമൂഹ വ്യാപനം തടയേണ്ടത് നമ്മുടെ നിലനിൽപ്പിനു അനിവാര്യമാണ്.അതിനായി പ്രതിരോധ ശേഷി കൈവരിക്കേണ്ടത് അത്യാവശ്യമാണ്.ഇനി നമുക്ക് വേണ്ടത് ഭയമില്ല,തളരാത്ത ആത്മവിശ്വാസമാണ്.ഒരേ മനസ്സോടെ,ജാഗ്രതയോടെ നാം ഒറ്റകെട്ടായി കോവിഡിനെ കീഴ്‌പ്പെടുത്തും.ജീവിതത്തിന്റെ മനോഹാരിതയെ നാം തിരികെ കൊണ്ട് വരും.അതിജീവനനത്തിന്റെ മാതൃകയാകും.

തൃപ്തിക .എസ്‌.ആർ
10 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം