"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ എന്ന താൾ സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:36, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ ദീനരോദനം
Hello, hai ഞാൻ കൊറോണ. എന്നെ കൊവിഡ്-19 എന്നും വിളിക്കും. ഞാൻ ജനിച്ചിട്ട് ഏകദേശം 4 മാസമായി. ഞാനൊരു വൈറസാണ്. പൊതുവേ വൈറസ് ഇത്തിരിക്കുഞ്ഞൻമാരായ സൂക്ഷ്മ ജീവികളാണ്. ഞാനും അങ്ങനെതന്നെ. പക്ഷേ ഇന്ന് ലോകത്തെമ്പാടുമുള്ള മനുഷ്യർ ഈ ഇത്തിരിക്കുഞ്ഞനായ എൻ്റെ പേര് കേട്ടാലൊന്ന് വിറങ്ങലിക്കും. അതെന്തു കൊണ്ടാണെന്ന് ഞാൻ വിവരിക്കാതെ തന്നെ നിങ്ങൾക്കറിയമല്ലോ ചൈനയിലെ വുഹാനിലാണ് എൻ്റെ ജനനം. അവിടെയാണ് ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതും മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് . അവിടുന്ന് എൻ്റെ സഞ്ചാരമാരംഭിച്ചു. ഇറ്റലി, ഇറാൻ, അമേരിക്ക തുടങ്ങി വലുതും ചെറുതുമായ പല രാജ്യങ്ങളിലെത്തി അവിടെല്ലാം എൻ്റെ അണുക്കളെ ഞാൻ പരത്തി.അങ്ങനെ ഞാൻ ഇന്ത്യയിലെത്തി. മറ്റു രാജ്യങ്ങളിൽ ചെയ്തതു പോലെ തന്നെ ഇന്ത്യയിലും എൻ്റെ ജോലിയാരംഭിച്ചു. പക്ഷേ മരു പല രാജ്യങ്ങളിലും കിട്ടിയതു പോലുള്ള സ്വാതന്ത്ര്യം എനിയ്ക്ക് ഇന്ത്യയിൽ കിട്ടിയില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. പിന്നങ്ങോട്ട് ഞാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും എൻ്റെ സഞ്ചാരം തടസ്സപ്പെടുത്താനായി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ യാത്ര ചെയ്യാതെയായി , കൂട്ടം കൂടാതെയായി. ഒന്ന് പച്ച പിടിച്ച് വന്നപ്പോൾ എനിയ്ക്ക് കിട്ടിയ തിരിച്ചടി തന്നെയാണിത്.പിന്നെ എൻ്റെ ലക്ഷ്യം അവിടത്തെ ഓരോ സംസ്ഥാനങ്ങളിലും കറങ്ങുക എന്നതായി. പക്ഷേ ഇന്ത്യയുടെ ഒത്തൊരുമയും നിശ്ചയദാർഢ്യവും സംസ്ഥാനതല ലോക് ഡൗണുകളും എന്നെ തളർത്തി. അക്കൂട്ടത്തിൽ ഞാൻ കേരളത്തിലും എത്തി. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ. എൻ്റെ പ്രിയ സഹോദരനായ നിപ്പ വൈറസിനെ വേരോടെ പിഴുതെറിഞ്ഞ ചരിതം കൂടിയുള്ള ഇവിടെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെ എന്നാൽ കഴിയും വിധം ഞാൻ പലർക്കും രോഗം കൊടുത്തു. ആളുകൾ യാത്രചെയ്യാതെയും കൂട്ടം കൂടാതെയും ആയപ്പോൾ എൻ്റെ ശ്രദ്ധ രോഗബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരിലേയക്ക് തിരിഞ്ഞു. എന്തായാലും എൻ്റെ ഭാഗ്യം കൊണ്ട് ആ വേല വിലപ്പോകുന്നുണ്ട്. അങ്ങനെ ഞാൻ ആശ്വസിച്ചിരിക്കുമ്പോഴാണ് ഇന്ത്യ ഒന്നടങ്കം എനിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ സൂചനയായി വൈദ്യുത വിളക്കുകൾ അണച്ച് അനേകം ചെറുദീപങ്ങൾ തെളിച്ചത്. അതു കണ്ടപ്പോൾ എന്നെ അവർ ഇരുളിലേക്ക് വലിച്ചെറിഞ്ഞ പോലെ തോന്നി. എന്തിനെയും അതിജീവിക്കാനുള്ള അവരുടെ കരുത്ത് എന്നെ കൂടുതൽ തളർത്താൻ തുടങ്ങി. ശരിക്കും ഞാൻ ഒറ്റപ്പെട്ടു. മറ്റാരിലേയ്ക്കും പടരാൻ കഴിയാത്ത ഈ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. ഏതായാലും അധികം താമസിയാതെ ഞാൻ ഈ ദേശത്തു നിന്ന് ഈ ലോകത്തിൽ നിന്നു തന്നെ വിട പറയേണ്ടിവരും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം