"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഞാനും മൈനക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര് =ആഷിമ മിനീഷ്
| പേര് =ആഷിമ മിനീഷ്
| ക്ലാസ്സ് =നാലാംതരം
| ക്ലാസ്സ് =4
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 18:
| ഉപജില്ല=മാടായി
| ഉപജില്ല=മാടായി
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=4
| color=4
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

11:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

‍‍ഞാനും മൈനക്കിളിയും

പതിവ് പോലെ ഞാൻ ഉറങ്ങി എണീറ്റെങ്കിലും 'ഒന്നും ചെയ്യാനില്ല ഇന്ന്' എന്ന ഒരു തോന്നലോടെ കട്ടിലിൽ തന്നെ കിടന്നു. പതിനഞ്ചുവീടുകളുള്ള ഈ കോട്ടേഴ്സിന്റെ മൂന്നാം നിലയിലാണ് എന്റെ താമസം.സാധാരണ ഉറങ്ങി എണീക്കുമ്പോൾ നാലുപാടും ശബ്ദകോലാഹലങ്ങളും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഒക്കെ ഉണ്ടാകാറുണ്ട്. ഇന്ന് പക്ഷെ ഒന്നും കേൾക്കാൻ ഇല്ല. അടുക്കളയിൽ അമ്മ ഓണാക്കി വച്ച റേഡിയോയുടെ ശബ്ദം മാത്രം.

ജനലിലൂടെ പുറത്തേക്കു നോക്കി. എണീക്കാൻ മടിച്ചു കിടന്ന എന്റെ കണ്ണിലേക്കു ഓടി എത്തുകയായിരുന്നു ആ കാഴ്ച്ച. ജനലിനൊപ്പം പൊങ്ങി നിന്നിരുന്ന ഒരു തല പോയ തെങ്ങിൽനിന്നും ഇത് വരെ ഞാൻ ശ്രദ്ധിക്കാത്ത ഒരു കിളി നാദം. ചാടി എണീറ്റ്‌ അത്ഭുതത്തോടെയും ആവേശത്തോടെയും ഞാൻ ആ കാഴ്ച കണ്ടു.

ആ തെങ്ങിൽ ഒരു കൊച്ചുപൊത്തുണ്ട്. പൊത്തിൽനിന്നും എത്തി നോക്കുന്ന രണ്ട് കുഞ്ഞിക്കിളികളും. അവയ്ക്കു ചുറ്റും ഉച്ചത്തിൽ പാട്ട്പാടിക്കൊണ്ട് കറങ്ങി പറക്കുന്ന രണ്ട് മൈനകളും. എനിക്ക് അപ്പോഴാണ് കാര്യം പിടി കിട്ടിയത്. വിശന്നു കരയുന്ന കുഞ്ഞികിളികൾക്കു ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള തിരക്കിലാണ് അച്ഛൻ കിളിയും അമ്മക്കിളിയും. കുഞ്ഞുങ്ങൾ രണ്ടും കൂട്ടിൽ നിന്ന് തല പുറത്തേക്കിട്ട് ബഹളം കൂട്ടുന്നുണ്ട്.അപ്പോഴാണ് ഞാൻ ആലോചിച്ചത്.. ഇത്ര നാളും ഞാൻ ഏന്തേ ഇവരുടെ ശബ്ദം കേട്ടില്ല? സ്കൂളിലേക്ക് പോകാനുള്ള തിരക്കിൽ ഞാൻ ഇവരെ കണ്ടതേയില്ല.

പെട്ടെന്ന് എനിക്ക് തോന്നി, എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന്. കിടക്കയിൽ നിന്ന് എണീറ്റ്‌ ബാത്‌റൂമിൽ പോയി ഞാൻ ഫ്രഷായി. എന്നിട്ട് അടുക്കളയിൽ ചെന്ന് അമ്മയോട് വിവരം പറഞ്ഞു. അവരവിടെ നേരത്തെയുണ്ടായിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി. ഞാനൊരു പരന്ന പാത്രത്തിൽ നിറയെ വെള്ളവുമെടുത്ത് പുറത്തിറങ്ങി. പക്ഷികൾക്ക് കാണാൻ പറ്റുന്ന തരത്തിൽ വീടിന്റെ അരികിലായി വച്ചു. ഇര തേടി മടുത്തു വരുന്ന അച്ഛൻ കിളിക്കും അമ്മക്കിളിക്കും എന്റെ വെള്ളം ഒരു ആശ്വാസം ആയെങ്കിലോ...?

അപ്പോൾ അകത്തു നിന്ന് അമ്മ പറയുന്നുണ്ടായിരുന്നു, "കൈകൾ രണ്ടും സോപ്പിട്ടു നന്നായി കഴുകാണേ.. "അങ്ങനെ ചെയ്ത്‌, അടുക്കളയിലെത്തി "എന്താ അമ്മേ ചായക്ക്‌ കടി? "എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഒന്ന് തുമ്മിപ്പോയി. അപ്പോഴും അമ്മ പറയുകയാണ്... "ഞാനവിടെ പുതിയ മാസ്ക് അടിച്ചു വച്ചിട്ടുണ്ട്. മോള് അതെടുത്ത് മുഖത്തിടണം." എന്തൊക്കെ മുൻകരുതലുകളാണല്ലേ... 'ഈ ഇത്തിരിക്കുഞ്ഞൻ കൊറോണയെ തുരത്താൻ. '

വീട്ടിനുള്ളിൽ സേഫ് ആയി ഇരിക്കണമെന്നും, കുറച്ചു ദിവസം ചങ്ങാതി മാരുടെ കൂടെ കളിക്കാനൊന്നും പോകണ്ടെന്നും, അമ്മ പറഞ്ഞു. എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ടായിരുന്നു. സ്കൂളിൽ ഞങ്ങൾ എന്തൊക്ക പരിപാടികൾ പ്ലാൻ ചെയ്തിരുന്നതാണെന്നോ? എല്ലാം'കൊറോണ'മുടക്കി. ഇനി അമ്മ പറഞ്ഞതുപോലെ ശരീരമൊക്കെ വൃത്തിയാക്കി പുറത്തൊന്നും ഇറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാം. ഞാൻ വരയ്ക്കാൻ വിചാരിച്ച ചിത്രങ്ങളൊക്കെ പൂർത്തിയാക്കണം പിന്നെ മൈനകളെ നോക്കണം. എന്തായാലും ഈ കൊറോണയെ ശരീരം കൊണ്ട് അകന്നും, മനസുകൊണ്ട് അടുത്തും, നിന്ന് തുരത്താൻ തന്നെ ഞാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.

ആഷിമ മിനീഷ്
4 ജി.എം.യു.പി.സ്കൂൾ മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ