"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാണാമറയത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കാണാമറയത്ത് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാണാമറയത്ത് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കാണാമറയത്ത്

കാ... കാ... കാ
"ഓ രാവിലെ തുടങ്ങിയോ ഈ കാക്കേടെ വൃത്തിയാക്കല്. മനുഷ്യൻമാർക്ക് പോലുമുണ്ടാകില്ല ഇത്ര വൃത്തി. ""എന്തോന്നാടി രാവില തന്നെ കാക്കേ പ്രാകണ്? ""ഓ അച്ഛാ..... പ്രാകല്ല. ഈ കാക്കകൾക്ക് മനുഷ്യരെക്കാ വൃത്തിയാ., "
"എന്നാലും അങ്ങനെ പറയല്ലേ. കുറച്ച് വൃത്തിയൊക്കെ വേണം. നീയോ വൃത്തിയാക്കണില്ല, കാക്കയെങ്കിലും വൃത്തിയാക്കട്ടെ. " "ഓ ശരി ശരി ഞാൻ പോണൂ "
"ദേവീ......... ദേവീ ...... എവിടെയാ നീ. നോക്ക് മുറ്റമൊക്കെ വൃത്തികേടായി കിടക്കണ്. ഒന്നൂല്ലേലും നീ വീട്ടിൽ ഇരിക്കുവല്ലേ. ഇവിടൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ "
"മോനേ നിനക്ക് വിവരണ്ട്. ഞാൻ രാവിലെ തൊട്ടു പറയാൻ തുടങ്ങിയതാ ഇവിടൊക്കെ ഒന്ന് വൃത്തിയാക്കാൻ. " " ഒരഛനും മോനും. അത്ര വലിയ വൃത്തിക്കാരാണെങ്കിൽ സ്വയം അങ്ങട് വൃത്തിയാക്കികൂടെ. എന്നോടെന്തിനാ പറയുന്നേ.
"അത്.... അത് പിന്നേ അവൾക്ക് നേരം ഇല്ലാഞ്ഞിട്ടാവും അച്ഛാ. സമയം കിട്ടുമ്പോൾ അവൾ ചെയ്തോളും "
"ഏട്ടാ.... കുട്ട്യോൾക്ക് വയറിളക്കവും ഛർദിയും . നമുക്ക് ആശുപത്രിയിൽ കൊണ്ടോവാം. "
"ഞാൻ അപ്പോഴേ പറഞ്ഞതാ ശുചിത്വം ഇല്ലാഞ്ഞാൽ പ്രശ്നമാ എന്ന്. ഇമ്മാതിരി അസുഖങ്ങൾ ഒക്കെ ശുചിത്വം ഇല്ലാത്തോണ്ട് ഉണ്ടാകുന്നതാ. എന്തിന് പറയുന്നു ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയായ കൊറോണ പോലും വ്യക്തി ശുചിത്വം പാലിക്കുക വഴി ഒരു പരിധി വരെ നമുക്ക് തടയാം. പല രോഗങ്ങളെയും ഒരു കൊച്ചു കരുതൽ വഴി നമുക്ക് തടയാം . "


ശിവാനി ടി ജി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ