"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/കൊറൊണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല= കാഞ്ഞിരപ്പള്ളി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}

22:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറൊണ വൈറസ്

കൊറൊണ വൈറസ് ലോകരാഷ്‌ട്രങ്ങളെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് കൊറോണ വൈറസ്? മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറൊണ എന്നറിയപ്പെടുന്നത്. ബ്രോങ്കൈറ്റ്സ് ബാധിച്ച പക്ഷികളിൽ നിന്ന് 1937-ലാണ് ആദ്യമായി കൊറൊണ വൈറസിനെ തിരിച്ചറിഞ്ഞത്. ചൈനയിലെ വുഹാൻ നഗരത്തിൽ ഒരുപാട് പേർക്ക് ഇരുശ്വാസകോശത്തിലും ന്യുമോണിയ ബാധിക്കുന്നതായി WHO യെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31നാണ്. ജനുവരി 7നാണ് ഇത് കൊറൊണ വൈറസാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യമൊക്കെ ഈ രോഗം ചൈനയിലും പിന്നീട് തായ്‍ലാന്റിലുമൊക്കെ പടർന്നു പിടിക്കാൻ തുടങ്ങി. പത്രങ്ങളിലൂടെ വാർത്തകൾ വന്നപ്പോഴും ഇത് നമ്മെ ബാധിക്കില്ലാ എന്നതായിരുന്നു എല്ലാവരുടെയും നിലപാട്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു. ലോകരാഷ്‌ട്രങ്ങൾ മിക്കതും കൊറൊണ വൈറസിന്റെ പിടിയിലമർന്നു.


ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയ മനുഷ്യർ ഈ വൈറസിനു മുന്നിൽ നിസഹായരായി. മരണം ഓരോ രാജ്യത്തും വർദ്ധിച്ചു വന്നു. ആയിരങ്ങൾ പതിനായിരങ്ങളായി. പ്രതിരോധമരുന്നുകളോ കുത്തിവയ്പുകളോ ലഭ്യമല്ല. ആകെയുള്ള പ്രതിരോധമാർഗം വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കുകയാണ്. കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതു വഴി കൊറൊണ വൈറസ് നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നത് തടയാൻ സാധിക്കു.


ഒടുവിൽ കൊറൊണ വൈറസ് കേരളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുമ്പ് നാം ഒരു സമ്പൂർണ്ണ അടച്ചു പൂട്ടലിലേക്ക് എത്തിച്ചേർന്നു. നാമെല്ലാനരും സ്വന്തം വീടുകളിലൊതുങ്ങി. ഒരുതരത്തിൽ പറഞ്ഞാൽ ജോലിക്കായി പോകുന്ന മാതാ-പിതാക്കളോടൊപ്പം ചെലവഴിക്കാനും കുട്ടികൾക്ക് സാധിച്ചു. ബേക്കറി പലഹാരം മടുത്തവർ അമ്മ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളുടെ രുചിയറി‍ഞ്ഞു. കൃഷി സ്ഥലമുള്ളവർ പച്ചക്കറിയും മറ്റും കൃഷി ചെയ്തു. ഈ കോവിഡ് കാലം പ്രകൃതിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. വായു കൂടുതൽ ശുദ്ധമായി. നദികളിലും ജലസ്രോതസുകളിലും മാലിന്യത്തിന്റെ അളവ് കുറഞ്ഞു. കൊള്ളയും കൊലയും ആക്രമണങ്ങളും കുറഞ്ഞു. എന്നാൽ രാജ്യത്തിന്റെയും ലോകം മുഴുവന്റെയും സാമ്പത്തിക-ആരോഗ്യ രംഗത്ത് വളരെയേറെ തിരിച്ചടികൾ ഉണ്ടായി. സാമ്പത്തിക മാന്ദ്യം രാജ്യത്തെ അലട്ടുന്ന സാഹചര്യം നിലനിൽക്കുന്നു. കൊറൊണ വൈറസ് മനുഷ്യന്റെ സമസ്ത മേഖലകളിലും ആഘാതമേൽപ്പിച്ചു. രോഗികളായവരും ഉറ്റവരെയും ഫടയവരെയും നഷ്‌ടപ്പെട്ടവരും ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലായി.


ഇനി നമ്മെ കാത്തിരിക്കുന്നത് അതിജീവനത്തിന്റെ നാളുകളാണ്. അതിനു കൂട്ടായ പരിശ്രമമാണ് ആവശ്യമായിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം ഇതുപോലെയുള്ള കാലങ്ങളിൽ സ്വാഭാവികമാണ്. അതിനാൽ വീടുകളിൽ തന്നെ കൃഷി ചെയ്ത് കാർഷിക സ്വയം പര്യാപ്തത നാം കൈവരിക്കണം. ഒപ്പം തന്നെ ഇപ്പോഴുള്ള ഭക്ഷ്യ വസ്തുക്കൾ നാം ദുരുപയോഗം ചെയ്യരുത്. എങ്കിൽ മാത്രമേ ഭക്ഷ്യ മേഖലയിൽ നമുക്ക് വിജയം കൈവരിക്കാൻ സാധിക്കു. അധികാരികളുടെ നിർദേശങ്ങൾ പാലിച്ചും സ്വയം നിയന്ത്രിച്ചുമാണ് നാം ഇതുവരെ വിജയിച്ചു നിൽക്കുന്നത്. എന്നാൽ ഈ ആശ്വാസം നീണ്ടു നിൽക്കണമെങ്കിൽ ഇനിയും കൂടുതൽ ജാഗ്രതയോടെ മുന്നേറണം. കാരണം ഇപ്പോഴും കൊറൊണ വൈറസ് മരണം വിതച്ചു കൊണ്ടിരിക്കുകയാണ്. 'ഭയമല്ല, ജാഗ്രത'അതാകട്ടെ നമ്മുടെ മുദ്രാവാക്യം. കൊറൊണ വൈറസിനെതിരെ ഒറ്റക്കെട്ടായി ഒരു മനസ്സോടെ മുന്നേറാം.

ഏയ്ഞ്ചൽ റോസ് അലക്‌സ്
7 ബി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം