"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/വേണ്ടത് ജാഗ്രതയും കരുതലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വേണ്ടത് ജാഗ്രതയും കരുതലും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
| സ്കൂൾ കോഡ്= 29014 | | സ്കൂൾ കോഡ്= 29014 | ||
| ഉപജില്ല= അറക്കുളം | | ഉപജില്ല= അറക്കുളം | ||
| ജില്ല= | | ജില്ല= ഇടുക്കി | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
15:50, 2 മേയ് 2020-നു നിലവിലുള്ള രൂപം
വേണ്ടത് ജാഗ്രതയും കരുതലും
ലോകം മുഴുവനും പിടിച്ചുകുലുക്കിയ കൊറോണ വൈറസ് അഥവാ കോവിഡ് 19 നമ്മുടെ കൊച്ചു കേരളത്തെയും ബാധിച്ചിരിക്കുന്നു. ആത്മവിശ്വാസം കൊണ്ട് നമ്മക്ക് അതിനെതിരെ പൊരുതാം . പരിഭ്രാന്തി അല്ല ജാഗ്രതയും കരുതലും ആണ് നമുക്ക് വേണ്ടത് .ജാഗ്രത എന്നത് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മാർഗ്ഗമായി മാറിക്കഴിഞ്ഞു . കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടത്തിലാണ് കേരളമൊന്നാകെ .അതിനെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കൊറോണ വൈറസിനെ ചെറുക്കാൻ മരുന്നുകൾ ഇല്ലാത്തതിനാൽ പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല പ്രതിവിധി .സാമൂഹികഅകലം പാലിച്ചും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് അതിനെ പ്രതിരോധിക്കാം. നിർബന്ധമായും സാമൂഹിക അകലവും വ്യക്തി ശുചിത്വം പാലിക്കുക. ലോകത്തെല്ലായിടത്തും ഈ മഹാമാരി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നുണ്ടായ വൈറസ് ഇന്ന് എല്ലായിടത്തും ഭീതി പടർത്തുന്നു . കൊറോണ വൈറസ് വളരെ അപകടകാരിയായതിനാൽ ലോകാരോഗ്യസംഘടന ഇതിനെ മഹാമാരിയായി കണക്കാക്കിയിരിക്കുന്നു. കേരളത്തിൽ കൊറോണയുടെ വ്യാപനം കുറയുന്നുവെങ്കിലും ആശങ്ക ഒഴിയുന്നില്ല .ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം . രോഗികളായി ആശുപത്രികളിൽ എത്തുന്നവരെ ഡോക്ടർമാരും നഴ്‍സുമാരും അടങ്ങുന്ന സംഘം ആത്മവിശ്വാസം ചോരാതെ പരിചരിക്കുന്നു. അതുപോലെതന്നെ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം പിടിപെടുന്ന വരുംഉണ്ട് . അവരെ ഒരു നിമിഷത്തേക്ക് നന്ദിയോടെ നമുക്കോർക്കാം. മറ്റുള്ളവർക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം . കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിച്ച് നമുക്ക് അതിനെതിരെ പൊരുതാം.ഇന്നു നമ്മൾ സാമൂഹിക അകലം പാലിച്ചാൽ അതിന്റെ ഗുണം നമുക്ക് തന്നെയാണ്. ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടം ആണിത് . അതിജീവനം എന്നത് കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുവാൻ ഉള്ള ഈ അവസരം അർത്ഥപൂർണ്ണം ആക്കിയേ തീരൂ .വീട്ടിലിരുന്ന് തന്നെ ഈ വലിയ പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കും കരുതലോടെ കണ്ണിയാകാം.അതുവഴി രോഗവ്യാപനത്തിന്റെ കണ്ണി കരുതലോടെ മുറിച്ചു മാറ്റാം. സ്റ്റേ ഹോം സ്റ്റേ സേഫ് സ്റ്റേ ഹാപ്പി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം