"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുട്ട്

മനസ്സിന്റെ തീരാനോവ്
അകറ്റിനിർത്താത്തവൻ
രാത്രിയിലെ അന്ധനെ പോലെയാണ്
ഞാൻ മാത്രമെന്ന് കരുതുന്നവനും
ഞാൻ മാറില്ല എന്ന് കരുതുന്നവനും
രാത്രിയിലെ തടവുകാരാണ്
വെളിച്ചം കൊണ്ട് മനുഷ്യൻ
ഉണരുന്നില്ലെങ്കിൽ
ഇരുട്ട് അവനെ
വിഴുങ്ങിക്കൊണ്ടേയിരിക്കും
ചെറു ചുവടുവെപ്പുകളെ
വൻ പരാജയമായി
കരുതുന്നവനും
വെളിച്ചത്തിലേക്കുള്ള
വാതിൽ തുറക്കാതെ
ഇരുട്ടിലേക്ക് മടങ്ങുന്നവനും
ചരട് പൊട്ടിയ പട്ടത്തെപ്പോലെയാണ്
ദൈവത്തോടാക്രോശിച്ചു
പ്രഭാതാംശു തേടി
നടക്കുന്നവൻ പറയും
ഇരുട്ട്
ഇരുട്ട്
ഇരുട്ട്.!


 


ശ്രീനന്ദ ശ്രീനിത്ത്
7 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത