"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/പുതിയ പേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/പുതിയ പേന" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(വ്യത്യാസം ഇല്ല)
|
02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പുതിയ പേന
നീനു കുറച്ചുദിവസം അവളുടെ ഉപ്പച്ചിയുടെ കൂടെ വിദേശത്തായിരുന്നു. അന്ന് കൂട്ടുകാരെയെല്ലാം മിസ് ചെയ്തുവെങ്കിലും അവൾക്ക് നല്ല സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. കാരണം അവളുടെ ഉപ്പയുടെ കൂടയല്ലേ. പെട്ടന്ന് ദിവസങ്ങൾ കടന്നുപോയി. നാട്ടിലേക്ക് വരുമ്പോൾ നീനു ഉപ്പച്ചിയോട് കുറേ മിഠായികളും മറ്റു സാധനങ്ങളും വാങ്ങിച്ചു. ഉപ്പച്ചി പറഞ്ഞു. " നീനു ഞാൻ നിനക്ക് കുറച്ചു പുതിയ പേനകൾ വാങ്ങിച്ചു തരാം കുറച്ചു നീ ഫ്രണ്ട്സിന് കൊടുത്തോ. ബാക്കിയുള്ളത് കൊണ്ട് നീ സ്കൂളിൽ പോയി നല്ലവണ്ണം പഠിച്ചു മിടുക്കിയാവണം." അവൾക്ക് സന്തോഷമായി. നാട്ടിലെത്തി. കുറേ നാളുകൾക്ക് ശേഷമുള്ള സ്കൂൾ ദിനങ്ങൾ... നീനു ഫ്രണ്ട്സിനെല്ലാം ഉപ്പച്ചി പറഞ്ഞ പോലെ പേനകൾ കൊടുത്തു. ഒരണ്ണം ക്ലാസ്സ് ടീച്ചർക്കും. പെട്ടന്നാണ് ഉമ്മയുടെ ഫോണിലെ സ്കൂൾ ഗ്രൂപ്പിൽ ആ മെസ്സേജ് വരുന്നത്. കൊറോണ വൈറസ് പടരുന്നത് കാരണം കുട്ടികളെല്ലാം വീട്ടിലിരിക്കണമെന്നും സ്കൂൾ അടക്കുകയാണെന്നും ആയിരുന്നു അത്. നീനുവിന് ആകെ സങ്കടമായി. അവൾ ഇടക്കിടക്ക് ആ പേനകളെല്ലാം എടുത്ത് എണ്ണി നോക്കും. പഴയ നോട്ട്ബുക്കിൽ വെറുതെ എഴുതി നോക്കും. ഇതു കണ്ട നീനുവിന്റെ ഉമ്മച്ചി ഒരു പേപ്പറിൽ അവളോട് ഇങ്ങനെ എഴുതാൻ പറഞ്ഞു-"ശുചിത്വം പാലിക്കുക, കോറോണയെ തുരത്തുക"
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ