"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/മായരുതേ അമ്മേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (GHSS KOZHICHAL/അക്ഷരവൃക്ഷം/മായരുതേ അമ്മേ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/മായരുതേ അമ്മേ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

18:22, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

മായരുതേ അമ്മേ

മനുഷ്യൻ ഈ ലോകത്തേയ്ക്ക് പിറന്നുവീഴുന്നതു മുതൽ ഓരോ സന്ദർഭത്തിലും അഥവാ മരണം വരെയും പരിസ്ഥിതിയാകുന്ന അമ്മ ഒരുവന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിങ്ങനെ സർവവും പ്രകൃതിയാൽ സമ്പന്നമാണ്. എന്നാൽ ഇന്നത്തെ തലമുറയും അവരുടെ പിന്തുടർച്ചക്കാരും പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. അതിന്റെ ഫലമായാണ് പ്രകൃതി കലി തുള്ളുന്നത്. മനുഷ്യന്റെ അനിയന്ത്രിതവും അശാസ്ത്രീയവും ആശങ്കാജനകവും ആയ ചൂഷണങ്ങൾ പരിസ്ഥിതിയെ കൊല്ലാകൊലയ്ക്കു വിധേയമാക്കുന്നവയാണ്. സർവവും പരിസ്ഥിതിയാൽ എന്നു പറയുന്നത് ശരിയാണ്.

പ്രകൃതിയിൽ ഇല്ലാത്തതായി ഒന്നുമില്ല. എന്നിട്ടും ക്രൂരമായ കൈകൾ പ്രകൃതിയുടെ ആഴങ്ങളിലേക്ക് പതിക്കുന്നതിന്റെ ഫലമായി നിരവധി ദുരിതങ്ങളാണ് മനുഷ്യനെ കാത്തിരിക്കുന്നത്. ഒരു മരം മുറിക്കുമ്പോൾ പത്തു മരം വയ്ക്കണമെന്ന് പറയുന്ന മനുഷ്യർ തന്നെ പ്രകൃതി മാതാവിനെ മരണത്തിലേക്ക് തള്ളുന്നത് എന്ന കാര്യം മനസ്സിൽ വിടരുമ്പോൾ കരയാതെ നിൽക്കാൻ ആർക്കു കഴിയും?

അഭിഷേക് ബാലകൃഷ്ണൻ
9 A ജി.എച്ച്.എസ് .എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - ലേഖനം