"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/അമ്മയുടെ മകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഒരു ഗ്രാമത്തിൽ ഒരു അമ്മയും പത്തു വയസായ ഒരു മക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അമ്മയുടെ മകൻ | |||
ഒരു ഗ്രാമത്തിൽ ഒരു അമ്മയും പത്തു വയസായ ഒരു മകനും ഉണ്ടായിരുന്നു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നു. യുദ്ധം നടക്കുന്ന സമയമായിരുന്നു. ഒരു ദിവസം ശത്രുസൈന്യം ആ ഗ്രാമത്തിൽ കയറി, സാധനങ്ങൾ മുഴുവൻ കൊള്ളയടിച്ചു.അവിടെയുള്ള പുരുഷൻമാരെയും ആൺകുട്ടികളെയും പിടിച്ചുകൊണ്ടുപോയി. ആ അമ്മയുടെ മകനെയും അവർ കൊണ്ടുപോയി.അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു. ഒരു ദിവസം അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അമ്മ കാത്തിരുന്നു. | ഒരു ഗ്രാമത്തിൽ ഒരു അമ്മയും പത്തു വയസായ ഒരു മകനും ഉണ്ടായിരുന്നു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നു. യുദ്ധം നടക്കുന്ന സമയമായിരുന്നു. ഒരു ദിവസം ശത്രുസൈന്യം ആ ഗ്രാമത്തിൽ കയറി, സാധനങ്ങൾ മുഴുവൻ കൊള്ളയടിച്ചു.അവിടെയുള്ള പുരുഷൻമാരെയും ആൺകുട്ടികളെയും പിടിച്ചുകൊണ്ടുപോയി. ആ അമ്മയുടെ മകനെയും അവർ കൊണ്ടുപോയി.അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു. ഒരു ദിവസം അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അമ്മ കാത്തിരുന്നു. | ||
നീണ്ട ഇരുപതു വർഷം കടന്നുപോയി.ആ അമ്മ അന്ധയായി തീർന്നു. മകൻ മടങ്ങിവന്നാൽ അവനെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അമ്മ ദുഃഖിച്ചു. ഒരു ദിവസം ഒരു വാർത്ത.യുദ്ധകാലത്ത് തടവിലാക്കപ്പെട്ടവരെ തിരിച്ചയക്കുന്നു. | നീണ്ട ഇരുപതു വർഷം കടന്നുപോയി.ആ അമ്മ അന്ധയായി തീർന്നു. മകൻ മടങ്ങിവന്നാൽ അവനെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അമ്മ ദുഃഖിച്ചു. ഒരു ദിവസം ഒരു വാർത്ത.യുദ്ധകാലത്ത് തടവിലാക്കപ്പെട്ടവരെ തിരിച്ചയക്കുന്നു. | ||
വരി 7: | വരി 12: | ||
അലീന ജോബി | അലീന ജോബി | ||
6 C | 6 C | ||
പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059 |
10:32, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയുടെ മകൻ
ഒരു ഗ്രാമത്തിൽ ഒരു അമ്മയും പത്തു വയസായ ഒരു മകനും ഉണ്ടായിരുന്നു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നു. യുദ്ധം നടക്കുന്ന സമയമായിരുന്നു. ഒരു ദിവസം ശത്രുസൈന്യം ആ ഗ്രാമത്തിൽ കയറി, സാധനങ്ങൾ മുഴുവൻ കൊള്ളയടിച്ചു.അവിടെയുള്ള പുരുഷൻമാരെയും ആൺകുട്ടികളെയും പിടിച്ചുകൊണ്ടുപോയി. ആ അമ്മയുടെ മകനെയും അവർ കൊണ്ടുപോയി.അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു. ഒരു ദിവസം അവൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അമ്മ കാത്തിരുന്നു.
നീണ്ട ഇരുപതു വർഷം കടന്നുപോയി.ആ അമ്മ അന്ധയായി തീർന്നു. മകൻ മടങ്ങിവന്നാൽ അവനെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അമ്മ ദുഃഖിച്ചു. ഒരു ദിവസം ഒരു വാർത്ത.യുദ്ധകാലത്ത് തടവിലാക്കപ്പെട്ടവരെ തിരിച്ചയക്കുന്നു.
എല്ലാവരും മടങ്ങിയെത്തി. ബന്ധുക്കൾ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമിക്കുന്നു. അന്ധയായ അമ്മയും ഓരോരുത്തരുടെയും അടുത്തെത്തി തന്റെ മകനാണോ എന്ന് പരിശോധിക്കുന്നു. ഒരാളുടെ അടുത്തെത്തിയ അമ്മ അവനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: ഇത് എന്റെ മകനാണ്.
കണ്ടുനിന്ന ഒരാൾ ചോദിച്ചു: "നിങ്ങളുടെ മകനെ നഷ്ടപ്പെട്ടിട്ട് 20 വർഷമായി. നിങ്ങൾ അന്ധയുമാണ്. പിന്നെ എങ്ങനെ മകനെ തിരിച്ചറിഞ്ഞു?"
അമ്മ പ റഞ്ഞു. അവന്റെ അടുത്തെത്തിയപ്പോൾ എന്റെ ഹൃദയം മന്ത്രിച്ചു: ഇത് എന്റെ മകനാണ് എന്ന്. മാതൃഹൃദയത്തിന് മക്കളെ തിരിച്ചറിയാൻ കാഴ്ച വേണമെന്നില്ല.
അലീന ജോബി 6 C പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059