"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
പതിവ് പോലെ അടുത്ത ദിവസവും അവൻ സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു. സ്കൂളിൽ മരത്തൈ വച്ച് പിടിപ്പിക്കുന്നുണ്ട്. അവനും ഒരു മരത്തൈ എടുത്തു. കുഴിയെടുത്ത് നല്ല വൃത്തിയായി അതിനെ നട്ടു. അവന് നാണി മുത്തശ്ശിയെ ഓർമ വന്നു.  വേഗം ക്ലാസ്സിലേയ്ക്ക് ഓടി. ഒരു പേപ്പർ എടുത്ത് വലുതായി എഴുതി " പരിസ്ഥിതിയെ സംരക്ഷിക്കൂ , ഇന്ന് നാം അതിനെ സംരക്ഷിച്ചാൽ നാളെ അത് നമ്മെ കാത്ത്കൊള്ളും ” തന്റെ കുഞ്ഞ് മരത്തൈയുടെ അടുത്തായി അത് അവൻ സ്ഥാപിച്ചു.  

ഇത് കണ്ട് വന്ന അഫ്സൽ സാർ അവനെ പ്രശംസകൾ കൊണ്ട് മൂടി. ബാലു കുട്ടികൾക്ക് നൽകിയ ചെറിയ അറിവ്  മറ്റുള്ളവർക്ക് മാതൃകയായി. അവൻ കൂട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിന്നു. എന്നിട്ട് പറ‍ഞ്ഞു.
ഇത് കണ്ട് വന്ന അഫ്സൽ സാർ അവനെ പ്രശംസകൾ കൊണ്ട് മൂടി. ബാലു കുട്ടികൾക്ക് നൽകിയ ചെറിയ അറിവ്  മറ്റുള്ളവർക്ക് മാതൃകയായി. അവൻ കൂട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിന്നു. എന്നിട്ട് പറ‍ഞ്ഞു.
പ്രകൃതി എന്നത് ഈശ്വരൻ നമുക്ക് നൽകിയ വരദാനമാണ്. അതിനെ നമുക്ക് സംരക്ഷിക്കാം”
"പ്രകൃതി എന്നത് ഈശ്വരൻ നമുക്ക് നൽകിയ വരദാനമാണ്. അതിനെ നമുക്ക് സംരക്ഷിക്കാം”

22:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാണ് അമ്മ

കരഞ്ഞ് ഓടി വരുന്ന ബാലുവിനെ കണ്ട് നാണി മുത്തശ്ശി കാര്യംതിരക്കി. എന്തിനാ ബാലൂ നീ ഇങ്ങനെ ആർത്ത് അലച്ച് വരുന്നേ ? തേങ്ങിക്കൊണ്ട് ബാലു കാര്യം പറഞ്ഞു. മുത്തശ്ശീ.. സ്കൂൾ വിട്ട് വരുന്ന വഴിക്ക് ഞാൻ കറിയാ ചേട്ടന്റെ കടയിൽ നിന്നും ഒരു പാക്കറ്റ് ലെയ്സ് വാങ്ങി. വരുന്ന വഴിക്ക അതിന്റെ പാക്കറ്റ് ഞാൻ റോഡിന്റെ അരികിൽ ചുരുട്ടി എറി‍ഞ്ഞു. അത് കണ്ട എന്റെ അധ്യാപകൻ അഫ്സൽ സാർ എന്നെ ചെവിക്ക് പിടിച്ച് , ആ പായ്ക്കറ്റ് അവിടെ നിന്നും എടുപ്പിച്ച് വേയ്സ്റ്റ് കൊട്ടയിൽ ഇടീച്ചു. എന്റെ കൂട്ടുകാർ എന്നെ ഒരുപാട് കളിയാക്കി. ബാലു വിതുമ്പിക്കെണ്ട് പറഞ്ഞു. മുത്തശ്ശി ചിരിച്ച് കൊണ്ട് ബാലുവിനെ ചേർത്ത് നിർത്തി. എടാ മോനേ എന്റെ കുട്ടിക്കാലത്തെ മിഠായികൾക്ക് ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന ചട്ടകളൊന്നും ഇല്ലായിരുന്നു. നീ തെറ്റ് കാട്ടിയ കൊണ്ടല്ലേ മാഷ് നിന്നെ തല്ലിയേ ? നാം പ്രകൃതിയെ നശിപ്പിച്ചാൽ അത് നമുക്ക് തന്നെ ഉപദ്രവമായ് തീരും. മുത്തശ്ശിയുടെ വാക്കുകൾ അവന് സമാധാനം നൽകി. പതിവ് പോലെ അടുത്ത ദിവസവും അവൻ സ്കൂളിലേയ്ക്ക് പോയി. അന്ന് പരിസ്ഥിതി ദിനമായിരുന്നു. സ്കൂളിൽ മരത്തൈ വച്ച് പിടിപ്പിക്കുന്നുണ്ട്. അവനും ഒരു മരത്തൈ എടുത്തു. കുഴിയെടുത്ത് നല്ല വൃത്തിയായി അതിനെ നട്ടു. അവന് നാണി മുത്തശ്ശിയെ ഓർമ വന്നു. വേഗം ക്ലാസ്സിലേയ്ക്ക് ഓടി. ഒരു പേപ്പർ എടുത്ത് വലുതായി എഴുതി " പരിസ്ഥിതിയെ സംരക്ഷിക്കൂ , ഇന്ന് നാം അതിനെ സംരക്ഷിച്ചാൽ നാളെ അത് നമ്മെ കാത്ത്കൊള്ളും ” തന്റെ കുഞ്ഞ് മരത്തൈയുടെ അടുത്തായി അത് അവൻ സ്ഥാപിച്ചു. ഇത് കണ്ട് വന്ന അഫ്സൽ സാർ അവനെ പ്രശംസകൾ കൊണ്ട് മൂടി. ബാലു കുട്ടികൾക്ക് നൽകിയ ചെറിയ അറിവ് മറ്റുള്ളവർക്ക് മാതൃകയായി. അവൻ കൂട്ടുകാർക്ക് മുന്നിൽ തലയുയർത്തി നിന്നു. എന്നിട്ട് പറ‍ഞ്ഞു. "പ്രകൃതി എന്നത് ഈശ്വരൻ നമുക്ക് നൽകിയ വരദാനമാണ്. അതിനെ നമുക്ക് സംരക്ഷിക്കാം”

അഫ്സൽ വി
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ