"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ചെറുതല്ല ഈ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ചെറുതല്ല ഈ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചെറുതല്ല ഈ കൊറോണ

നമ്മുടെ ഈ ലോകത്ത് ഒരു ദിവസം ഒരു അസുഖത്തെക്കുറിച്ച് നമ്മൾ കേട്ടു. നമ്മുടെ അയൽ രാജ്യമായ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യമായി കണ്ട രോഗം. കൊറോണ എന്നായിരുന്നു ആ രോഗത്തിന്റെ പേര്.നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് ആയിരുന്നു രോഗം പരത്തിയിരുന്നത്.

നമ്മളെ പേടിപ്പിച്ചു കൊണ്ട് ഈ രോഗം പെട്ടെന്ന് പടരുന്നത് നമുക്ക് കാണാൻ സാധിച്ചു. ചൈനയിൽ നിന്നും ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചു. പിന്നീട് ഈ അസുഖത്തിന്റെ പേര് കോവിഡ് 19 എന്നാക്കി മാറ്റി.


   നമ്മുടെ രാജ്യമായ ഇന്ത്യയിൽ ആദ്യമായി ഈ അസുഖം കണ്ടത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്. എന്നാൽ നമ്മുടെ സർക്കാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പെട്ടെന്ന് അതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. നമ്മുടെ സ്കൂളുകൾ  നിർത്തിവച്ചു, എല്ലാവരും ജോലിക്ക് പോകുന്നത് നിർത്തി, വിമാനവും ട്രെയിനും എല്ലാ വാഹനങ്ങളും ഓടുന്നത് നിർത്തി, ആവശ്യമില്ലാത്ത കടകളടച്ചു,  ഇതു കാരണം നമ്മുടെ നാട്ടിൽ വളരെ പെട്ടെന്ന് ഈ അസുഖം കുറഞ്ഞു. 
നമ്മുടെ പല അയൽ സംസ്ഥാനങ്ങളും ഇപ്പോഴും നല്ല ബുദ്ധിമുട്ടിലാണ്.അതു പോലെ പടർന്നു പിടിച്ച ഒരുപാട് രാജ്യങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്.
ഇതിനുള്ള പ്രതിരോധം ജാഗ്രത മാത്രമാണ്. ഇടയ്ക്കിടയ്ക്ക് കൈ കഴുകിയും, സാമൂഹിക അകലം പാലിച്ചും, ദൂരയാത്രകൾ ഒഴിവാക്കിയും നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം. എന്നാൽ നമുക്ക് എത്രയും പെട്ടെന്ന് സ്കൂളിൽ പോകാം, കൂട്ടുകാരെ കാണാം, നമ്മുടെ അധ്യാപകരെ കാണാം.
മാരകരോഗം ഇല്ലാത്ത നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
ലുബാബ
3 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം