"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/കിങ്ങിണിക്കാട് സുന്ദരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കിങ്ങിണിക്കാട് സുന്ദരിക്കാട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/കിങ്ങിണിക്കാട് സുന്ദരിക്കാട് എന്ന താൾ എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/കിങ്ങിണിക്കാട് സുന്ദരിക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= കഥ }} |
16:17, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കിങ്ങിണിക്കാട് സുന്ദരിക്കാട്
ഒരു ദിവസം മീനു തന്റെ അച്ഛന്റെ കൂടെ തന്റെ ഇഷ്ടപ്പെട്ട സ്ഥലമായ കിങ്ങിണിക്കാടിലേക്ക് പോവുകയായിരുന്നു. അവിടെ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഓരോ തവണ പോകുമ്പോഴും വല്ലാത്ത ആകാംഷയാണ് മനസ്സിൽ. പുഴയും മലയും കുന്നും മരങ്ങളും പൂക്കളും നിറഞ്ഞ ആ കാട്ടിലേക്ക് പോകാൻ ആരും കൊതിക്കും. അങ്ങനെ അവിടെ എത്തി പുഴയിൽ നീന്തിയും മലകൾ കയറിയിറങ്ങിയും അവർ അവർ ആസ്വദിച്ച് അവിടെ നിന്നും മടങ്ങി. ഇത്തവണ മീനു കിങ്ങിണിക്കാടിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി. അടുത്ത ദിവസം സ്കൂളിൽ എത്തിയ മീനു അധ്യാപകരോടും കൂട്ടുകാരോടും എങ്ങനെ കാടിനെപ്പറ്റി പറഞ്ഞു. അവൾ എഴുതിയ കുറിപ്പ് അവരെ കാണിച്ചു കുറിപ്പ് കണ്ട പ്രഥമാധ്യാപകൻ ഈ വർഷത്തെ പഠനയാത്ര അങ്ങോട്ടേക്ക് തീരുമാനിച്ചു .മീനുവിന് സന്തോഷമായി. അങ്ങനെ ആ ദിവസം എത്തി അവർ കിങ്ങിണിക്കാട്ടിലേക്ക് യാത്രതിരിച്ചു. പാട്ടും കളിയുമായി അവർ സന്തോഷത്തോടെ യാത്രയിൽ മുഴുകി. ഒടുവിൽ കിങ്ങിണിക്കാടെത്തി. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു, അവളുടെ കണ്ണു നനയിച്ചു ഒരു തരിശുഭൂമിയാണ് അവൾ അവിടെ കണ്ടത്. അവിടെ ഇവിടെ പുഴയില്ല മരങ്ങളില്ല പൂക്കളില്ല വരണ്ട ഭൂമി മാത്രം അപ്പോഴാണ് അതുവഴി വന്ന ഒരാൾ ആൾ പറഞ്ഞത് "ഇത് രണ്ടു ദിവസം മുമ്പാണ് ഇവിടെ മുഴുവൻ ഇടിച്ചുനിരത്തിയത്, ഏതോ പുതിയ ഫാക്ടറിക്ക് വേണ്ടിയാണ്". മീനുവും കൂട്ടുകാരും ആകെ വിഷമത്തിലായി. സങ്കടത്തോടെ അവർ അവിടെ നിന്നും മടങ്ങി. ഇങ്ങനെ ഒരുപാട് കാടുകൾ നമ്മുടെ കൺവെട്ടത്തുനിന്നും മറയുന്നു, ഇതിനെതിരെ നമുക്ക് പോരാടണം അവർ മനസ്സിൽ ഉറപ്പിച്ചു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ