"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മനസ്സിലാക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മനസ്സിലാക്കാം പ്രതിരോധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
04:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനസ്സിലാക്കാം പ്രതിരോധിക്കാം
ഏപ്രിൽ 20, സർക്കാർ 7 ജില്ലകൾക്ക് ഇളവ് നൽകിയ ദിവസം. ഒരു രീതിയിൽ പറഞ്ഞാൽ ലോക്ക്ഡൗണിൽ നിന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ദിവസം. ഇന്ന് ഇളവ് നൽകിയ എല്ലാ ജില്ലകളിലും മുഴുവൻ ജനങ്ങളും പുറത്തിറക്കിയിരിക്കുകയാണ്. കാരണം ഇത്രയും ദിവസം വീടിനുള്ളിൽ നിന്ന് അവർക്ക് മടുത്തു. ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ എന്തിനാണ് ഈ ലോകം കോവിഡ് 19 പേടിക്കുന്നത്. ഒരു ഇളവ് നൽകിയത് കൊണ്ട് തന്നെ കേരളത്തെ ഇത്രയും നാണംകെടുത്തി.കേരളത്തിലെ പല ജില്ലകളിലെയും ജനങ്ങൾ കൂട്ടത്തോടെ വഴിയിൽ ഇറങ്ങിയിരിക്കുകയാണ്.പല വഴികളിലും തിരക്ക്. ഈ കോവിഡ് 19 പിടിപെട്ട രോഗി സ്പർശിച്ച സ്ഥലത്ത് നമ്മൾ തൊട്ടാൽ മതി അത് നമ്മുടെ ശരീരത്തിൽ കയറാൻ.നമ്മൾ കടയിൽ കൊണ്ട് പോകുന്ന കവറിൽ ഈ വൈറസ് കടന്നുപറ്റിയിട്ടുണ്ടോ എന്ന് നമ്മുക്ക് എങ്ങനെ അറിയാം.നമ്മൾ നിസ്സാരമായി കൊണ്ടുനടക്കുന്ന പ്ലാസ്റ്റിക് കിറ്റ് വരെ അപകടകാരിയാണ് ഈ വൈറസ് കാരണം.ഇങ്ങനെ ജനങ്ങളുടെ അശ്രദ്ധ മൂലം ഈ മഹാമാരിക്ക് നമ്മുടെ നാട്ടിൽ അപകടം വിതയ്ക്കാൻ സാധിക്കും.അപ്പോൾ നമ്മൾ ഇത്രയും കഷ്ട്ടപ്പെട്ടത് വെറുതെയാകും. കേരളം രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും ഒന്നാമതാകും.ഈ ഇളവ് നൽകിയത് അത്യാവശ്യക്കാർക്ക് വേണ്ടിയാണ് അല്ലാതെ അനാവശ്യക്കാർക്ക് വേണ്ടിയല്ല.നമ്മൾ ഇങ്ങനെ അശ്രദ്ധരായാൽ ഈ രോഗം നമ്മുടെ കയ്യിൽ നിന്നു പിടിവിട്ടു പോകും.പിന്നെ ലക്ഷക്കണക്കിന്പേർക്ക് മരണം സംഭവിക്കുകയും ചെയ്യും. ഇളവ് നൽകിയ ദിവസം, കൂടുതലും അനാവശ്യക്കാരാണ് പുറത്തിറങ്ങുന്നത്. എന്തിനാണ് നമ്മൾ ഇങ്ങനെ കൂട്ടത്തോടെ ഇറങ്ങുന്നത്.നമ്മൾ കാരണം മറ്റുള്ളവരുടെ ജീവൻ പൊലിയാൻ ഇടവരുത്തരുത്. ഈ രോഗം മുക്തരായവർക്ക് വീണ്ടും പിടിപെടുന്നു. ഇത്രയും അപകടകരമായ കോവിഡ് 19 എന്ന മഹാമാരിയെ മലയാളികൾ നിസ്സാരമായി കാണുന്നു. അതിനുദാഹരണമാണ് ഇന്നത്തെ റോഡിലെ തിരക്ക്. ഇന്ന് വരെ നമ്മളെ പ്രശംസിച്ചവർ നമ്മളെ പുച്ഛിക്കും.ഈ ഒരു കാരണത്താൽ.അതിനുള്ള കാരണം നമ്മൾ ഇടവരുത്തരുത്. ഇങ്ങനെ അറിവുള്ളർ നൽകിയ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതു കൊണ്ടാണ് മറ്റുള്ള രാജ്യങ്ങളിൽ കോവിഡ് 19 അപകടം വിതച്ചതും, ലക്ഷക്കണക്കിന്പേർ മരിച്ചതും. അതുപോലെ നമ്മുടെ രാജ്യത്തെയും അപകടത്തിന്റെ, മരണത്തിന്റെ പടുകുഴിയിലേക്ക് നമ്മൾ തള്ളിയിടരുത്. ഇനിയെങ്കിലും ഇളവ് നൽകുമ്പോൾ ആവശ്യമുണ്ടങ്കിൽ മാത്രം ആ ഇളവ് പ്രയോജനപ്പെടുത്തുക.നിയമപാലകർ പറയുന്നത് അനുസരിച്ച് ആരോഗ്യപ്രവർത്തകരെ സഹായിക്കാം. അങ്ങനെ നമ്മുടെ രാജ്യത്തെ ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാം.വീട്ടിലിരുന്നു തന്നെ.പിന്നെ ഇളവ് നൽകി എന്ന് പറഞ്ഞു കൈ കഴുകുന്നത് നിർത്തരുത് കൈകൾ ഇടയ്ക്കിടക്ക് കഴുകുക.ആൽക്കഹോൾ ഉള്ള ഹാൻഡ്‌വാഷ് വെച്ച്.അങ്ങനെ ഈ മഹാമാരിയെ മനസ്സിലാക്കി അതിനെ നമുക്ക് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം