"ജി.എച്ച്.എസ്.എസ്. കാവനൂർ/അക്ഷരവൃക്ഷം/വരുമോ വസന്തമേ വീണ്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(1)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

21:05, 27 ജൂലൈ 2025-നു നിലവിലുള്ള രൂപം

വരുമോ വസന്തമേ വീണ്ടും

വരിനെല്ല് കതിരിട്ട വയലേല ചോദിച്ചു
വരുമോ വസന്തമേ വീണ്ടും?
ചുടുക്കണ്ണീർ തുളുമ്പുന്ന മാമലകളരുളി
ഒരു തുള്ളിനീരു നീ പൊഴിച്ചിടുമോ?
ആരോ കവർന്നതൻ നീലിമയെ ചൂണ്ടി
അമ്മതൻ കേഴലു നീ കേൾപ്പതില്ലേ?
ശവമായി ഒഴുകുന്ന ജനനിതൻ
കണ്ണീരു നീ കാണ്മതില്ലേ?
കൊക്കു തഴമ്പിച്ച കൊച്ചുമരക്കൊത്തി
നിലാവിനും നീലക്കുറിഞ്ഞിതൻ നാവിനും
നൊമ്പരം അറിയുമായിരുന്നോ?
അരുളു നീ നഷ്ട സ്വപ്നങ്ങളേ
പറയൂ നീ കലികാലമേ
തിരികെ വരുമോ എൻ ഓർമ്മകൾ?




അനർഘ കെ പി
10 B ജി എച്ച് എസ് എസ് കാവനൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 07/ 2025 >> രചനാവിഭാഗം - കവിത