"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/അകലം പാലിച്ച ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അകലം പാലിച്ച ഒരുമ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/അകലം പാലിച്ച ഒരുമ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=mtjose|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അകലം പാലിച്ച ഒരുമ
മാനവരാശി പിറവി കൊണ്ട സമയം മുതൽക്കേ അസുഖങ്ങളുണ്ട്. സുഖമില്ലായ്മയാണല്ലോ അസുഖം. എന്തെന്നോ ഏതെന്നോ അറിയാത്ത സാഹചര്യത്തിൽ അവൻ അതിനെ പ്രതിരോധിച്ചത് പ്രാർത്ഥനയിലൂടെയും മന്ത്രവാദത്തിലൂടെയും മറ്റുമാണ്.നാട് വികസിച്ചിട്ടും മനുഷ്യൻ വികാസം പ്രാപിക്കാത്ത ഒരു കാലം പലരുടെയും ഓർമ്മയിലുണ്ടാകും.മനുഷ്യൻ ഭ്രാന്ത് പിടിച്ചോടിയ കാലം.കോളറാ,വസൂരി, കുഷ്ഠരോഗങ്ങളുടെ കാലം. ഉറ്റവരെയോ ഉടയവരെയോ കാണാതെ സ്വയം എരിഞ്ഞ് തീർന്ന കാലം. ഈ രോഗങ്ങളെയെല്ലാം അന്നവൻ പ്രതിരോധിച്ചത് അനാചാരങ്ങളെ കൂട്ടുപിടിച്ചായിരുന്നു. യാതൊരടിസ്ഥാനവുമില്ലാത്ത മനുഷ്യൻ്റെ ഇത്തരം പേക്കൂത്ത് അവസാനിച്ചത് ശാസത്രാവബോധം അവനിൽ വളർന്നപ്പോഴാണ്. എല്ലാം വിധിക്ക് വിട്ടുകൊടുത്തിരുന്ന ആ സമീപനം തിരുത്തിക്കുറിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണ്. അന്നു മുതൽ ആരോഗ്യരംഗം വിപ്ലവകരമായ കൊടുങ്കാറ്റുകൾ സൃഷ്ടിച്ചു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധിക്കലാണ് വേണ്ടത് എന്ന് തിരിച്ചറിഞ്ഞു. അതിനൊരു ഉദാഹരണമാണ് നിപ്പയെ നാം പ്രതിരോധിച്ചത്.ഈ ഭീകരനെ നാമെങ്ങനെയാണ് പ്രതിരോധിച്ചത്? ആരോഗ്യമുള്ള ശരീരമുണ്ടെങ്കിൽ പ്രതിരോധശേഷി കൂടും. ഇവിടെ ഭയത്തിന് ഒരു സ്ഥാനവുമില്ല. ഇന്നല്ലെങ്കിൽ നാളെ ഓരോ പുതിയ രോഗങ്ങൾ മറ നീക്കി പുറത്തു വരും. നാം ചെറുത്തു നിന്നേ മതിയാകൂ. ആരോഗ്യ പ്രദമായ ഭക്ഷണക്രമവും ചിട്ടയായ ശീലങ്ങളുമുണ്ടെങ്കിൽ രോഗ പ്രതിരോധശേഷി നേടിയെടുക്കാവുന്നതേയുള്ളൂ. ഈ ലോകത്തെ കോടാനുകോടി ജനങ്ങൾ വിചാരിച്ചാൽ അത് നടക്കാവുന്നതേയുള്ളൂ. പക്ഷേ ഇത്തരം രോഗങ്ങൾക്ക് കുട പിടിക്കുന്ന പ്രവർത്തികൾ നാം ചെയ്തതു കൊണ്ടല്ലേ കോവിഡ് പോലുള്ള മഹാമാരികൾ നമുക്കുണ്ടായത്. രോഗവും രോഗപ്രതിരോധവും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണ്. അതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. പക്ഷേ, ലക്ഷത്തിലൊന്നെന്ന പോലെ പരിസര ശുചിത്വം പിന്നിലാണ്.ഈ സാഹചര്യത്തിലുള്ള അടച്ചുപൂട്ടൽ ഒരോ വ്യക്തിയ്ക്കും അതിനുള്ള അവസരമാണ്. ഈ ലോകം തന്നെ നിശ്ചലമാകുന്നത് വളരെ ഉചിതമായിരിക്കും. അങ്ങനെ പ്രതിരോധത്തിൻ്റെ ഒരു കോട്ട മതിൽ നമ്മൾ പണിഞ്ഞിരിക്കണം. ഒരു ജാഗ്രത അത് വളരെ നല്ലതാണ്. മൂന്നരക്കോടി ജനങ്ങൾ അതി വസിക്കുന്ന ഈ കൊച്ചു കേരളത്തിൽ എത്തിയ ആ മഹാമാരിയെ പുകച്ച് പുറത്ത് ചാടിക്കാൻ നമുക്കാകട്ടെ. ചരിത്ര കാലം മുതൽ ഐക്യത്തിൻ്റെ വിജയ പാഠങ്ങൾ ഉരുവിടുന്ന പാരമ്പര്യമാണ് നമ്മുടെ കേരളത്തിന്.ലോകത്തിനു തന്നെ മാതൃകയായ കേരളമിതാ രോഗപ്രതിരോധത്തിൽ വെന്നിക്കൊടി പാറിക്കുന്നു. രോഗ പ്രതിരോധമെന്ന ശക്തമായ സമരത്തിൽ നിന്ന് പാതി വഴിയിൽ കൊഴിഞ്ഞ ആരോഗ്യ പ്രവർത്തകരുടെ സേവനം നാം മറക്കരുത്.പ്രതിരോധിക്കാം.... അതിജീവിക്കാം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |