"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/എരിഞ്ഞടങ്ങുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം,അങ്കമാലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം,അങ്കമാലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 25037 | ||
| ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം |
21:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എരിഞ്ഞടങ്ങുന്ന ഭൂമി
സർവ്വം സഹിക്കയാണ് ഭൂമി. എത്ര ദ്രോഹങ്ങൾ അങ്ങോട്ട്ചെയ്താലും പെറ്റമ്മയെ പോലെ ഇങ്ങോട്ട് സ്നേഹിക്കാൻമാത്രം അറിയാവുന്ന ഭൂമി. ഭൂമി ശാസ്ത്രലോകത്തിന് കേവലം ഒരു ഗോളം.മനുഷ്യരാശിക്ക് തങ്ങൾക്കാവശ്യമുള്ള എന്തും നൽകുന്ന ഒരുസ്രോതസ്സ്. ഇന്നത്തെ യന്ത്രവൽകൃത ലോകത്തിൻറെഭാഷയിൽ പറഞ്ഞാൽ എന്തും കിട്ടുന്ന ഒരു മാർജിൻ ഫ്രീസൂപ്പർമാർക്കറ്റ്. എന്നാൽ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്അമ്മയുടെ ഉദരത്തിൽ നിന്നും പോറ്റമ്മയായ ഭൂമിയുടെമടിയിലേക്കാണ് നാം പിറന്നുവീണത്. ആ നെഞ്ചിൽചവിട്ടിയാണ് നാം പിച്ചവച്ചത്. പക്ഷേ നമ്മൾ അടക്കമുള്ള മനുഷ്യർ ഇന്ന് കാൻസർശരീരത്തെ കാർന്നുതിന്നുന്ന പോലെ, പരിസ്ഥിതിയെകാർന്നു തിന്നുകയാണ് മരങ്ങൾ വെട്ടിയും, കുന്നുകൾനികത്തിയും, കാടുകൾ ചുട്ടെരിച്ചും , പുഴകളെ നിലയില്ലാകയത്തിലേക്ക് തള്ളിവിടും നാം നശിപ്പിക്കുന്നത് നമ്മളെതന്നെയാണ് എന്ന് വാസ്തവം തിരിച്ചറിയേണ്ട സമയംഅതിക്രമിച്ചു കഴിഞ്ഞു. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ഒരുചങ്ങലക്കണ്ണികൾ പോലെയാണ് ഒന്നിന്റെ നാശംമറ്റെല്ലാത്തിനും ദോഷകരമായി ബാധിക്കും.മനുഷ്യരാശിയുടെ ചൂഷണങ്ങളുടെ ഫലമാണ് ഇന്ന് നാം പലപ്രകൃതി ദുരന്തങ്ങളുടെയും രൂപത്തിൽ അനുഭവിക്കുന്നത്.ഓരോ ദുരന്തത്തിലും എത്ര മനുഷ്യജീവനുകൾ ആണ്നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്? എത്ര ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും മനുഷ്യനെ മനുഷ്യനാക്കുന്നഒന്നുണ്ട് , അവനെ ഒരു സാമൂഹിക ജീവിയാക്കുന്ന ഒന്നുണ്ട് "മനുഷ്യത്വം" . അത് ഇന്ന് ദിനംപ്രതിനഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് .ഓർക്കുക മനുഷ്യത്വംനഷ്ടപ്പെട്ടാൽ പിന്നെ നാം മറ്റു ജീവികൾക്ക് സമം ഇനിയെങ്കിലും നാം തെറ്റുകൾ തിരിച്ചറിഞ്ഞില്ലെങ്കിൽനഷ്ടമാകും ജീവനും ബന്ധങ്ങളും ഈ ഭൂമിയും. ഇവിടുത്തെഈ സൗഭാഗ്യങ്ങളെല്ലാം അടുത്ത തലമുറയ്ക്ക്കൂടിയുള്ളതാണ് ഇനിയെങ്കിലും നമ്മൾ ക്രൂരതകൾഅവസാനിപ്പിച്ച് ഈ പോറ്റമ്മയായ ഭൂമിയെ മനസ്സ് തുറന്ന്സ്നേഹിക്കണം. ഈ സൗഭാഗ്യം വരും തലമുറയ്ക്ക് പകർന്നുനൽകണം. അവരും നുകരട്ടെ ഈ നന്മയുടെ ,അമ്മയുടെമധുരം. ജീവിതമൂല്യം കൈവിടാതെ ജീവിക്കാനാകട്ടെ. " എത്ര ധൂസര സങ്കല്പങ്ങളിൽ വളർന്നാലും ഏതുയന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയുംഇത്തിരി കൊന്നപ്പൂവും " കൂടെ പെറ്റമ്മയുടെ പരിശുദ്ധമായ സ്നേഹവും പോറ്റമ്മയായഭൂമിയുടെ വാത്സല്യവും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം