"ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കൂട്ടിലകപ്പെട്ട കുഞ്ഞിക്കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടിലകപ്പെട്ട കുഞ്ഞിക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
ഈ പുട്ടൊന്നു വേഗം തുറന്നീടുമോ
ഈ പുട്ടൊന്നു വേഗം തുറന്നീടുമോ
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അക്ഷയ് കൃഷ്ണൻ യു
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി. എൽ. പി. എസ്. ഉമ്മന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39310
| ഉപജില്ല=  വെളിയം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannans|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൂട്ടിലകപ്പെട്ട കുഞ്ഞിക്കിളികൾ

എന്തു ഞാൻ ചെയ്യേണ്ടതമ്മേ
ഇനിയുമെന്തു ഞാൻ ചെയ്യേണ്ടതമ്മേ
 എന്തു തെറ്റാണ് ഞാൻ ചെയ്തതമ്മേ
വീടെന്ന കൂട്ടിലെന്നെ പൂട്ടുവാൻ
എന്തു കുറ്റമാ ഞാൻ ചെയ്തതമ്മേ
കൂട്ടുകാരൊക്കെയും വരുമെന്നു കരുതി ഞാൻ
അവധി ദിനങ്ങളിൽ കളിച്ചീടുവാൻ
ആരും വന്നില്ല ആരും വന്നില്ല
ആരും വരില്ല എല്ലാരും വീടതാം കൂടിലത്രേ
അമ്മ പറയുന്നു പാടത്തു പോകണ്ട പറമ്പിലും പോകണ്ട
കളിക്കുവാൻ ഒട്ടുമേ പോയിടേണ്ട
കൊറോണ വരുമെന്നും കോവിഡതാണെന്നും
ലോക് ഡൗണാണെന്നും അമ്മയതെപ്പോഴും ചൊല്ലിടുന്നു
ക്രിക്കറ്റ് കളിയില്ല ഫുട്ബോൾ കളിയില്ല
മറ്റു കളികളും യാതൊന്നുമില്ല
തിന്നണം കുടിക്കണം വീട്ടിലിരിക്കണം
ഇതു മാത്രമാണമ്മ ചൊല്ലുന്നത്
എന്നിതു മാറുമെന്നമ്മയോടു ചോദിച്ചാൽ
അറിയില്ല അറിയില്ല കൈ മലർത്തും
പിണറായി അപ്പൂപ്പാ ഷൈലജ റ്റീച്ചറെ
ഈ പൂട്ടൊന്നു വേഗം അഴിച്ചീടുമോ
സ്കൂളിൽ പോകണം പരീക്ഷ എഴുതണം
അടുത്ത ക്ലാസ്സിൽ പോയീടണം
റ്റീച്ചറെ കാണണം കൂട്ടാരെ കാണണം
ഓടണം ചാടണം ഒരുപാട് കളികളും കളിച്ചിടേണം
പിണറായി ' അപ്പൂപ്പാ ഷൈലജ റ്റീച്ചറേ
ഈ പുട്ടൊന്നു വേഗം തുറന്നീടുമോ
 

അക്ഷയ് കൃഷ്ണൻ യു
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത